- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ആമാണ്ടാ പേ പയലേ റിച്ചി' ഡിസംബർ ഒന്നിന് വരും; നിവിൻ പോളിയുടെ തമിഴ് അരങ്ങേറ്റത്തിനായി കാത്തിരുന്നു മലയാളി-തമിഴ് ആരാധകർ; ഒരു കോടി വ്യൂവ്സ് പിന്നിട്ട് ടീസർ;റിച്ചി കന്നഡ ചിത്രം ഉളിവരു കണ്ടന്തെയുടെ തമിഴ് പതിപ്പ്
ചെന്നൈ: തീര പ്രദേശത്തുള്ള ഒരു ചട്ടമ്പിയുടെ കഥ പറയുന്ന നിവിൻ പോളി ചിത്രം റിച്ചി ഡിസംബറിൽ തീയറ്ററുകളിലെത്തും. നിവിൻ പോളി നായകനായി എത്തുന്ന ആദ്യ തമിഴ് മുഴുനീള ചിത്രമാണ് റിച്ചി.യെസ് സിനിമാ കമ്പനി, കാസ്റ്റ് ആൻഡ് ക്രൂ എന്നിവയുടെ ബാനറിൽ ആനന്ദ് കുമാറും വിനോദ് ഷൊർണ്ണൂരും ചേർന്ന് നിർമ്മിച്ച ചിത്രമാണിത്. കന്നഡ ചിത്രം ഉളിവരു കണ്ടന്തെയുടെ തമിഴ് പതിപ്പാണ് റിച്ചിയായി എത്തുന്നത്. രക്ഷിത് ഷെട്ടി രചനയും സംവിധാനവും നിർവഹിച്ച് അദ്ധേഹം തന്നെ പ്രധാന വേഷത്തിലെത്തിയ ചിത്രം കന്നടയിൽ സൂപ്പർ ഹിറ്റായിരുന്നു. നിവിനും തമിഴ്താരം നാട്ടിയുമാണ് തമിഴ് പതിപ്പിലെ പ്രധാന കഥാപാത്രങ്ങൾ. ഇവരുടെ സൗഹൃദവും ജീവിതത്തിൽ ഉണ്ടാകുന്ന അപ്രതീക്ഷിത സംഭവുമാണ് പ്രമേയം. ലോക്കൽ റൗഡിയായി നിവിനും ബോട്ട് മെക്കാനിക്കായി നാട്ടിയും എത്തുന്നു. നാളേറെയായി നിവിൻ പോളിയുടെ തമിഴ് അരങ്ങേറ്റത്തിനായി തമിഴ് ആരാധകർ കാത്തിരിക്കുന്നത്.എന്നാൽ വ്യക്തമായ ഒരു റിലീസ് ഡേറ്റ് വെളിപ്പെടുത്താൻ അണിയറ പ്രവർത്തകർക്ക് ഇത് വരെ സാധിച്ചിരുന്നില്ല.നവാഗതനായ ഗൗതം രാമചന്ദ്രൻ സംവിധാ
ചെന്നൈ: തീര പ്രദേശത്തുള്ള ഒരു ചട്ടമ്പിയുടെ കഥ പറയുന്ന നിവിൻ പോളി ചിത്രം റിച്ചി ഡിസംബറിൽ തീയറ്ററുകളിലെത്തും. നിവിൻ പോളി നായകനായി എത്തുന്ന ആദ്യ തമിഴ് മുഴുനീള ചിത്രമാണ് റിച്ചി.യെസ് സിനിമാ കമ്പനി, കാസ്റ്റ് ആൻഡ് ക്രൂ എന്നിവയുടെ ബാനറിൽ ആനന്ദ് കുമാറും വിനോദ് ഷൊർണ്ണൂരും ചേർന്ന് നിർമ്മിച്ച ചിത്രമാണിത്.
കന്നഡ ചിത്രം ഉളിവരു കണ്ടന്തെയുടെ തമിഴ് പതിപ്പാണ് റിച്ചിയായി എത്തുന്നത്. രക്ഷിത് ഷെട്ടി രചനയും സംവിധാനവും നിർവഹിച്ച് അദ്ധേഹം തന്നെ പ്രധാന വേഷത്തിലെത്തിയ ചിത്രം കന്നടയിൽ സൂപ്പർ ഹിറ്റായിരുന്നു. നിവിനും തമിഴ്താരം നാട്ടിയുമാണ് തമിഴ് പതിപ്പിലെ പ്രധാന കഥാപാത്രങ്ങൾ. ഇവരുടെ സൗഹൃദവും ജീവിതത്തിൽ ഉണ്ടാകുന്ന അപ്രതീക്ഷിത സംഭവുമാണ് പ്രമേയം. ലോക്കൽ റൗഡിയായി നിവിനും ബോട്ട് മെക്കാനിക്കായി നാട്ടിയും എത്തുന്നു.
നാളേറെയായി നിവിൻ പോളിയുടെ തമിഴ് അരങ്ങേറ്റത്തിനായി തമിഴ് ആരാധകർ കാത്തിരിക്കുന്നത്.എന്നാൽ വ്യക്തമായ ഒരു റിലീസ് ഡേറ്റ് വെളിപ്പെടുത്താൻ അണിയറ പ്രവർത്തകർക്ക് ഇത് വരെ സാധിച്ചിരുന്നില്ല.നവാഗതനായ ഗൗതം രാമചന്ദ്രൻ സംവിധാനം ചെയ്യുന്ന റിച്ചിയുടെ രചന നിർവഹിക്കുന്നത് രക്ഷിത് ഷെട്ടി തന്നെയാണ്. ലക്ഷ്മിപ്രിയ ചന്ദ്രമൗലിയും, ശ്രദ്ധ ശ്രീനാഥുമാണ് റിച്ചിയിലെ നായികമാർ.
ത്രില്ലർ ഗണത്തിൽ പെടുന്ന ചിത്രമാണ് ഇത്. മലയാളത്തിലും തമിഴിലുമായി പുറത്തിറങ്ങിയ നേരത്തിലൂടെയാണ് നിവിൻ പോളി തമിഴിലെത്തുന്നത്. മലയാള ചിത്രം പ്രേമം തമിഴ് നാട്ടിലും ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു. 200 ദിവസത്തിലധികം ചെന്നൈയിലെ തിയറ്ററിൽ ചിത്രം പ്രദർശിപ്പിച്ചത്.