- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മരണമാസ് ഡയലോഗുകളും കലിപ്പ് ലുക്കുമായി നിവിൻ പോളി; തമിഴ് ചിത്രം റിച്ചിയുടെ ട്രെയിലറെത്തി; ചിത്രം ഡിസംബർ 8 ന് റിലീസ്
നിവിൻ പോളിയെ നായകനാക്കി ഗൗതം രാമചന്ദ്രൻ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം റിച്ചിയുടെ ട്രെയിലർ എത്തി. കോളിവുഡ് യുവതാരം ശിവകാർത്തികേയനാണ് ട്രെയിലർ പുറത്തിറക്കിയത്. നിവിൻ പോളിയുടെ മാസ് ഗെറ്റപ്പും ആക്ഷനുമാണ് ട്രെയിലറിന്റെ സവിശേഷത. നവാഗതനായ ഗൗതം രാമചന്ദ്രൻ സംവിധാനം ചെയ്യുന്ന റിച്ചി കന്നഡ ചിത്രമായ ഉളിഡവരു കണ്ടന്തെ എന്ന സിനിമയുടെ തമിഴ് റീമേക്കാണ്. ഒരു തീരദേശത്തുള്ള ലോക്കൽ റൗഡിയായാണ് നിവിൻ ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. വെറ്റിലക്കറയുള്ള വായും പാറിപ്പറന്ന മുടിയുമായി അടിമുടി പുത്തൻ ലുക്കിലാണ് നിവിൻ പ്രേക്ഷകർക്കു മുന്നിൽ റിച്ചിയായി എത്തുന്നത്ചിത്രത്തിൽ ബോട്ട് മെക്കാനിക്കായി നടരാജൻ സുബ്രഹ്മണ്യവും നിവിൻ പോളിക്കൊപ്പം പ്രാധാന്യമുള്ള കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പ്രകാശ് രാജ് നിവിന്റെ അച്ഛനായി എത്തുന്ന ചിത്രത്തിൽ ശ്രദ്ധ ശ്രീകാന്തും ലക്ഷ്മി പ്രിയ ചന്ദ്രമൗലിയുമാണ് നായികമാർ. നിവിൻ തന്നെ ഡബ് ചെയ്യുന്നുവെന്നതും റിച്ചിയുടെ പ്രത്യേകതയാണ്. ഇളങ്കോ കുമാരവേൽ, ജി.കെ റെഡ്ഡി, നവീൻ കുഞ്ഞുമോൻ തുടങ്ങി നിരവധി പേർ റിച്
നിവിൻ പോളിയെ നായകനാക്കി ഗൗതം രാമചന്ദ്രൻ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം റിച്ചിയുടെ ട്രെയിലർ എത്തി. കോളിവുഡ് യുവതാരം ശിവകാർത്തികേയനാണ് ട്രെയിലർ പുറത്തിറക്കിയത്. നിവിൻ പോളിയുടെ മാസ് ഗെറ്റപ്പും ആക്ഷനുമാണ് ട്രെയിലറിന്റെ സവിശേഷത.
നവാഗതനായ ഗൗതം രാമചന്ദ്രൻ സംവിധാനം ചെയ്യുന്ന റിച്ചി കന്നഡ ചിത്രമായ ഉളിഡവരു കണ്ടന്തെ എന്ന സിനിമയുടെ തമിഴ് റീമേക്കാണ്. ഒരു തീരദേശത്തുള്ള ലോക്കൽ റൗഡിയായാണ് നിവിൻ ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. വെറ്റിലക്കറയുള്ള വായും പാറിപ്പറന്ന മുടിയുമായി അടിമുടി പുത്തൻ ലുക്കിലാണ് നിവിൻ പ്രേക്ഷകർക്കു മുന്നിൽ റിച്ചിയായി എത്തുന്നത്
ചിത്രത്തിൽ ബോട്ട് മെക്കാനിക്കായി നടരാജൻ സുബ്രഹ്മണ്യവും നിവിൻ പോളിക്കൊപ്പം പ്രാധാന്യമുള്ള കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
പ്രകാശ് രാജ് നിവിന്റെ അച്ഛനായി എത്തുന്ന ചിത്രത്തിൽ ശ്രദ്ധ ശ്രീകാന്തും ലക്ഷ്മി പ്രിയ ചന്ദ്രമൗലിയുമാണ് നായികമാർ. നിവിൻ തന്നെ ഡബ് ചെയ്യുന്നുവെന്നതും റിച്ചിയുടെ പ്രത്യേകതയാണ്. ഇളങ്കോ കുമാരവേൽ, ജി.കെ റെഡ്ഡി, നവീൻ കുഞ്ഞുമോൻ തുടങ്ങി നിരവധി പേർ റിച്ചിയിലുണ്ട്. കാസ്റ്റ് ആൻഡ് ക്രൂവിന്റെ ബാനറിൽ ആനന്ദ് കുമാറും വിനോദ് ഷൊർണൂരും ചേർന്ന് ചിത്രം നിർമ്മിക്കുന്നു. പാണ്ടികുമാറാണ് ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത്. ഡിസംബർ എട്ടിനാണ് ചിത്രം തീയേറ്ററുകളിൽ എത്തുന്നത്.



