ബൊക്കറട്ടൻ: ഫ്ളോറിഡാ ഗവർണ്ണർ റിക്ക് സ്‌ക്കോട്ട് ബൊക്കററ്റന്മേയർ സൂസൻ ഹെയ്നിയെ തൽസ്ഥാനത്തു നിന്നും നീക്കം ചെയ്തു. ഏപ്രിൽ27 വെള്ളിയാഴ്ചയാണ് ഗവർണ്ണർ എക്സിക്യൂട്ടീവ് ഉത്തരവ്പുറത്തിറക്കിയത്.

ഔദ്യോഗീക ഓഫീസ് ദുരുപയോഗം, അഴമതി, തുടങ്ങിയ ആരോപണങ്ങൾക്കുമേയർക്കെതിരെ കേസ്സെടുത്തതിന് മൂന്നാം ദിവസമാണ് മേയറെ പുറത്താക്കികൊണ്ടുള്ള ഗവർണ്ണറുടെ ഉത്തരവ്.സ്വത്തു സംബന്ധിച്ചുള്ള വിവരങ്ങൾവെളിപ്പെടുത്താത്തതും മേയർക്കെതിരായ കുറ്റാരോപണങ്ങളിൽഉൾപ്പെടുന്നു.തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയെ ക്രിമിനൽ
കുറ്റങ്ങളുടെ പേരിൽ ഗവർണ്ണർ പുറത്താക്കുന്നത് അസാധാരണസംഭവമാണ്. സിറ്റിയിലെ ജനങ്ങളുടെ താൽപര്യമനുസരിച്ചും, സംസ്ഥാനഗവൺമെന്റിന്റെ തീരുമാന പ്രകാരവും മേയറെ പുറത്താക്കുന്നു എന്നാണ്ഗവർണ്ണറുടെ ഓഫീസിൽ നിന്നും പുറത്തിറക്കിയ പത്രകുറിപ്പിൽ
പറയുന്നത്.മേയറെ പുറത്താക്കി മുപ്പതുമിനിട്ടിനകം ഡെപ്യൂട്ടി മേയർസ്‌ക്കോട്ടു സിംഗറെ മേയറുടെ ചുമതല അടുത്ത തെരഞ്ഞെടുപ്പു വരെഏൽപിച്ചതായും സിറ്റി അറിയിച്ചു.