- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സർ ഇതെന്റെ അച്ഛനാണ്; എന്നെ രക്ഷിക്കാൻ ഈ അച്ഛൻ ഇല്ലായിരുന്നെല്ലെങ്കിൽ ഞാൻ ഒരിക്കലും ഡോക്ടറാവുമായിരുന്നില്ല; ആ മെലിഞ്ഞ കിടക്കയിൽ കിടന്ന് ഞാനെന്റെ കണ്ണുകൾ മുറുകെ അടച്ചു; റിക്ഷക്കാരന് ഒരു മകളുണ്ടായിരിക്കുന്നു, അതു ഡോക്ടറായ ഒരു മകൾ; റിക്ഷക്കാരന്റെ ജീവിത കഥയിൽ കണ്ണീരുണങ്ങാതെ സോഷ്യൽ മീഡിയ
സോഷ്യൽ മീഡിയയിൽ എന്നും കണ്ണ് നനയിക്കുന്ന സാധാരണക്കാരുടെ ജീവിതം പറയാറുള്ള ഫോട്ടോഗ്രാഫറാണ് ജിഎംബി ആകാശ്. ജീവൻ തുളുമ്പുന്ന ചിത്രങ്ങൾക്കു പുറമെ കണ്ണുനനയിക്കുന്ന ചെറു വിവരണവുമാണ് ആകാശിനെ ശ്രദ്ധേയനാക്കുന്നത്. ഇപ്പോൾ ആകാശ് പുതിയ 'ജീവിതവുമായി' എത്തിയിരിക്കുകയാണ്. ഒരു പെൺകുഞ്ഞിനു വേണ്ടി കാലങ്ങൾ കാത്തിരിക്കുകയും ഒടുവിൽ അവിചാരിതമായി തന്റെ ജീവിതത്തിലേക്ക് കടന്നു വന്ന പെൺകുട്ടി മകളായി മാറിയ ബബ്ലു ഷേഖ് എന്ന റിക്ഷാ വണ്ടിക്കാരനെയാണ് ഇത്തവണ ആകാശ് പരിചയപ്പെടുത്തുന്നത്. ബബ്ലുവിന്റെ ജീവിതത്തിലേക്ക്... ഒരു മകളുണ്ടാകണമെന്നത് ഞങ്ങളുടെ കാലങ്ങളായുള്ള ആഗ്രഹമായിരുന്നു. എന്നാൽ ദൈവം മൂന്ന് ആൺമക്കളെയാണ് ഞങ്ങൾക്ക് നൽകിയത്. ഭാഗ്യമുള്ളവർക്കേ പെൺമക്കളെ ലഭിക്കൂ എന്ന് ഞാൻ ഭാര്യയോട് പറയുമായിരുന്നു. 30 വർഷമായി ഞാൻ റിക്ഷാവലിക്കുന്നു. എന്റെ വണ്ടിയിൽ കയറുന്ന യാത്രികരിലേറെയും പെട്ടന്ന് ദേഷ്യം പിടിക്കുന്നവരാണ്. പലരിൽ നിന്നും ശകാരവാക്കുകൾ കേൾക്കേണ്ടി വന്നിട്ടുണ്ട്. ഒരു ദിവസം രാവിലെ ഒരു അച്ഛൻ അദ്ദേഹത്തിന്റെ മകളെ കോളേജിൽ ആക്കാൻ എന്ന
സോഷ്യൽ മീഡിയയിൽ എന്നും കണ്ണ് നനയിക്കുന്ന സാധാരണക്കാരുടെ ജീവിതം പറയാറുള്ള ഫോട്ടോഗ്രാഫറാണ് ജിഎംബി ആകാശ്. ജീവൻ തുളുമ്പുന്ന ചിത്രങ്ങൾക്കു പുറമെ കണ്ണുനനയിക്കുന്ന ചെറു വിവരണവുമാണ് ആകാശിനെ ശ്രദ്ധേയനാക്കുന്നത്. ഇപ്പോൾ ആകാശ് പുതിയ 'ജീവിതവുമായി' എത്തിയിരിക്കുകയാണ്. ഒരു പെൺകുഞ്ഞിനു വേണ്ടി കാലങ്ങൾ കാത്തിരിക്കുകയും ഒടുവിൽ അവിചാരിതമായി തന്റെ ജീവിതത്തിലേക്ക് കടന്നു വന്ന പെൺകുട്ടി മകളായി മാറിയ ബബ്ലു ഷേഖ് എന്ന റിക്ഷാ വണ്ടിക്കാരനെയാണ് ഇത്തവണ ആകാശ് പരിചയപ്പെടുത്തുന്നത്.
ബബ്ലുവിന്റെ ജീവിതത്തിലേക്ക്...
ഒരു മകളുണ്ടാകണമെന്നത് ഞങ്ങളുടെ കാലങ്ങളായുള്ള ആഗ്രഹമായിരുന്നു. എന്നാൽ ദൈവം മൂന്ന് ആൺമക്കളെയാണ് ഞങ്ങൾക്ക് നൽകിയത്. ഭാഗ്യമുള്ളവർക്കേ പെൺമക്കളെ ലഭിക്കൂ എന്ന് ഞാൻ ഭാര്യയോട് പറയുമായിരുന്നു.
30 വർഷമായി ഞാൻ റിക്ഷാവലിക്കുന്നു. എന്റെ വണ്ടിയിൽ കയറുന്ന യാത്രികരിലേറെയും പെട്ടന്ന് ദേഷ്യം പിടിക്കുന്നവരാണ്. പലരിൽ നിന്നും ശകാരവാക്കുകൾ കേൾക്കേണ്ടി വന്നിട്ടുണ്ട്. ഒരു ദിവസം രാവിലെ ഒരു അച്ഛൻ അദ്ദേഹത്തിന്റെ മകളെ കോളേജിൽ ആക്കാൻ എന്നെ വിളിച്ചു. റിക്ഷയിൽ മുറുകെ പിടിക്കണമെന്ന് മകളോടും മകളെ കരുതലോടെ കൊണ്ടു പോവണമെന്ന് എന്നോടും ആ അച്ഛൻ പറഞ്ഞു. പയ്യെ പോവണമെന്നും മകൾക്ക് ഒരു പോറലുമേൽപിക്കരുതെന്നും അദ്ദേഹം ആവർത്തിച്ചു കൊണ്ടേയിരുന്നു.
യാത്ര തുടങ്ങിയതും അവൾ പൊട്ടിക്കരയാൻ തുടങ്ങി. കാര്യം തിരക്കി തിരിഞ്ഞു നോക്കിയെങ്കിലും അവളെന്നെ ശകാരിച്ചു. ശകാരിക്കുക മാത്രമല്ല തിരിഞ്ഞു നോക്കരുതെന്ന് താക്കീതും നൽകി.
യാത്രാ മധ്യേ റിക്ഷ നിർത്താനാവശ്യപ്പെട്ട അവൾ ആരെയോ ഫോണിൽ വിളിക്കാൻ ശ്രമിച്ചു. ഫോണിലൂടെ അവൾ പൊട്ടിത്തെറിച്ചു, ഇടയ്ക്കിടെ അലറിക്കരഞ്ഞു. ഏതോ ഒരു പയ്യന്റെ കൂടെ ഒളിച്ചോടാനായിരുന്നു പെൺകുട്ടിയുടെ പദ്ധതിയെന്നും എന്നാൽ പയ്യൻ മുങ്ങിയതാണെന്നും എനിക്ക് മനസിലായി.
പയ്യൻ വരില്ലെന്ന് അവൾക്ക് ബോധ്യമായതോടെ അവൾ റിക്ഷയിൽ നിന്ന് ചാടിയിറങ്ങി. സീറ്റിൽ എനിക്കുള്ള പണം വലിച്ചെറിഞ്ഞു കൊണ്ട് അവൾ തീവണ്ടിപ്പാളത്തിലേക്കോടി. ആ പാവം അച്ഛനെ ഓർത്ത് ഞാൻ ദുഃഖിച്ചു. ഒരു പെൺകുട്ടി ഉണ്ടാവാതിരുന്നത് എത്ര നന്നായെന്ന് ഓർത്ത് ഞാൻ മടങ്ങാൻ തുനിഞ്ഞു.
പക്ഷെ എനിക്ക് ഒരടി പോലും റിക്ഷ ചവിട്ടാനായില്ല. മകളെ ശ്രദ്ധിച്ച് കൊണ്ടു പോവണമെന്ന ആ അച്ഛന്റെ വാക്കുകൾ എന്റെ കാതിൽ മുഴങ്ങി.
റിക്ഷ അരികിലാക്കി അവളെത്തേടി ഞാനോടി. സ്വയം ഇല്ലാതാക്കുക എന്ന ഉദ്ദേശത്തോടെ തീവണ്ടി പാളത്തിലൂടെ ഒരു ഭ്രാന്തിയെപ്പോലെ ഓടുന്ന അവളെ ഞാൻ കണ്ടു. അവൾക്കരികിലെത്തി തന്റെ കൂടെ വീട്ടിലേക്ക് തിരികെ വരണമെന്ന് ഞാൻ നിർബന്ധിച്ചു.
അവൾ എനിക്ക് നേരെ അവൾ അലറിയടുത്തു. അപ്പോഴും അവൾ കരഞ്ഞു കൊണ്ടിരുന്നു. ആ ആളില്ലാത്ത തുരുത്തിൽ അവളെ ഒറ്റക്കാക്കി മടങ്ങാൻ എന്റെ മനസനുവദിച്ചില്ല. മതിയാവുന്നത്ര അവൾ കരഞ്ഞ് തീർക്കട്ടെ എന്ന് മനസ്സിൽ വിചാരിച്ച് അവൾക്കരികിൽ നിന്നു. മൂന്നു മണിക്കൂറോളം ഞാൻ അവിടെ നിന്നു. അവൾ ഇരുന്ന് കരയുകയായിരുന്നു.
ഇതിനിടെ മഴ പെയ്യാൻ തുടങ്ങി. അപ്പോൾ ദീർഘനേരത്തെ മൗനം ഭഞ്ജിച്ച് റിക്ഷയുമായെത്താൻ എന്നോടവൾ ആവശ്യപ്പെട്ടു. ഞാനവളെ സുരക്ഷിതയായി വീട്ടിലെത്തിച്ചു. വീട്ടിൽ കൊണ്ടാക്കിയ അവൾ എന്നോട് പറഞ്ഞത് ഇതായിരുന്നു, 'എന്റെ വീട്ടിലേക്കോ പരിസരത്തേക്കോ താങ്കൾ ഒരിക്കൽ പോലും വരരുത്. എന്നെ അറിയാമെന്ന് ആരോടും പറയുകയും ചെയ്യരുത്'
ഞാൻ ഒന്നും മിണ്ടാതെ അവിടെനിന്ന് മടങ്ങി. അന്നെനിക്ക് ആരോടും സംസാരിക്കാൻ തോന്നിയില്ല. ഒന്നും കഴിക്കാനും കഴിഞ്ഞില്ല. ഒരു മകളുണ്ടാവാതിരുന്നത് എത്ര നന്നായെന്ന് ഓർത്ത് ഞാൻ വീണ്ടും ആശ്വസിച്ചു. പതിയെ ഞാൻ എല്ലാം മറന്നു.
എട്ട് വർഷം കഴിഞ്ഞു കാണും, എനിക്കൊരപടകമുണ്ടായി ആശുപത്രി കിടക്കയിൽ കിടക്കുമ്പോൾ അതാ, അവൾ. വെള്ളയുടുപ്പിട്ട് എനിക്കരികിൽ നിൽക്കുന്നു. അവളുടെ കഴുത്തിൽ ഒരു സ്റ്റെതസ്‌കോപ്പുണ്ട്. പെട്ടെന്ന് തിരിച്ചറിയാൻ കഴിഞ്ഞില്ല.
എനിക്കരികിലേക്ക് വന്ന് സുഖമാണോ എന്നവൾ ചോദിച്ചു. എന്തേ ഇത്ര നാളും അവൾക്കരികിലേക്ക് വന്നില്ലെന്നും ചോദിച്ചു. പിന്നീട് ഒരു വലിയ ഡോക്ടറുടെ അടുത്തേയ്ക്ക് അവൾ എന്നെ കൊണ്ടു പോയി അവൾ അദ്ദേഹത്തോട് പറയുന്നത് ഞാൻ കേട്ടു, 'സർ ഇതെന്റെ അച്ഛനാണ്. എന്നെ രക്ഷിക്കാൻ ഈ അച്ഛൻ ഉണ്ടായിരുന്നില്ലെങ്കിൽ ഞാൻ ഒരിക്കലും ഡോക്ടറാവുമായിരുന്നില്ല'.
ആ മെലിഞ്ഞ കിടക്കയിൽ കിടന്ന് ഞാനെന്റെ കണ്ണുകൾ മുറുകെ അടച്ചു. അപ്പോൾ എനിക്കനുഭവപ്പൈട്ടതെന്തെന്ന് ഇനിയും എനിക്ക് പറയാനാവില്ല. ഈ റിക്ഷാവലിക്കാരന് ഒരു മകളുണ്ടായിരിക്കുന്നു. അതു ഡോക്ടറായ ഒരു മകൾ.