- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരുവയസ്സുള്ള കുഞ്ഞിനെ ട്രോളിയിൽ ഇരുത്തി ഒരിടത്തുവെച്ചിട്ട് അച്ഛനും അമ്മയും തീം പാർക്കിൽ റൈഡിനുപോയി; ലണ്ടനിലെ യുവദമ്പതിമാർക്കെതിരെ കേസെടുത്ത് പൊലീസ്
ഒരുവയസ്സുള്ള കുട്ടിയെ ചവറ്റുകുട്ടയ്ക്കടുത്ത് ട്രോളിയിൽ ഇരുത്തിയശേഷം അച്ഛനും അമ്മയും മറ്റു രണ്ടുകുട്ടികളുമായി തീം പാർക്കിലെ റൈഡുകൾ ആസ്വദിക്കാൻ പോയി. കുട്ടിയെ അലക്ഷ്യമായി സൂക്ഷിച്ചതിന് ദമ്പതിമാർക്കെതിരെ പൊലീസ് കേസെടുത്തു. വെസ്റ്റ് ലണ്ടനിൽനിന്നുള്ള ദമ്പതിമാർക്കെതിരെയാണ് കേസ്. മൂന്നുമക്കളുമായി തീംപാർക്കിലെത്തിയതാണ് ദമ്പതിമാർ. ഏറ്റവും ഇളയകുട്ടിയെ ട്രോളിയിൽ ഇരുത്തിയശേഷം മറ്റുമക്കളെയും കൂട്ടി ഇരുവരും റോളർകോസ്റ്ററിന് ടിക്കറ്റെടുക്കാൻ പോയി. പെട്ടെന്ന് രൂപപ്പെട്ട ക്യൂവിൽ ഇവർ അകപ്പെടുകയും പുറത്തുകടക്കാൻ മാർഗമില്ലാതാവുകയും ചെയ്തു. ഒരുമണിക്കൂറിനുശേഷമാണ് ഇവർക്ക് തിരികെ കുട്ടിയുടെ അടുത്തെത്താനായത്. തോർപ്പ് പാർക്കിലെ കൊളോസസ് റൈഡിലാണ് സംഭവം. കാമുകിക്കൊപ്പം പാർക്കിലെത്തിയ 22-കാരൻ ഡാനിയേൽ ബെവിസാണ് ട്രോളിക്കുള്ളിൽ കുഞ്ഞുണ്ടെന്ന് ആദ്യം കണ്ടെത്തിയത്. പാർക്കിലെ സുരക്ഷാ ജീവനക്കാരെ ഇവർ വിവരമറിയിക്കുകയും കുഞ്ഞിന് കുഴപ്പമൊന്നുമില്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്തു. ഒരുമണിക്കൂറിനുശേഷം തിരിച്ചെത്തിയ ദമ്പതിമാർ യാതൊരു
ഒരുവയസ്സുള്ള കുട്ടിയെ ചവറ്റുകുട്ടയ്ക്കടുത്ത് ട്രോളിയിൽ ഇരുത്തിയശേഷം അച്ഛനും അമ്മയും മറ്റു രണ്ടുകുട്ടികളുമായി തീം പാർക്കിലെ റൈഡുകൾ ആസ്വദിക്കാൻ പോയി. കുട്ടിയെ അലക്ഷ്യമായി സൂക്ഷിച്ചതിന് ദമ്പതിമാർക്കെതിരെ പൊലീസ് കേസെടുത്തു. വെസ്റ്റ് ലണ്ടനിൽനിന്നുള്ള ദമ്പതിമാർക്കെതിരെയാണ് കേസ്.
മൂന്നുമക്കളുമായി തീംപാർക്കിലെത്തിയതാണ് ദമ്പതിമാർ. ഏറ്റവും ഇളയകുട്ടിയെ ട്രോളിയിൽ ഇരുത്തിയശേഷം മറ്റുമക്കളെയും കൂട്ടി ഇരുവരും റോളർകോസ്റ്ററിന് ടിക്കറ്റെടുക്കാൻ പോയി. പെട്ടെന്ന് രൂപപ്പെട്ട ക്യൂവിൽ ഇവർ അകപ്പെടുകയും പുറത്തുകടക്കാൻ മാർഗമില്ലാതാവുകയും ചെയ്തു. ഒരുമണിക്കൂറിനുശേഷമാണ് ഇവർക്ക് തിരികെ കുട്ടിയുടെ അടുത്തെത്താനായത്.
തോർപ്പ് പാർക്കിലെ കൊളോസസ് റൈഡിലാണ് സംഭവം. കാമുകിക്കൊപ്പം പാർക്കിലെത്തിയ 22-കാരൻ ഡാനിയേൽ ബെവിസാണ് ട്രോളിക്കുള്ളിൽ കുഞ്ഞുണ്ടെന്ന് ആദ്യം കണ്ടെത്തിയത്. പാർക്കിലെ സുരക്ഷാ ജീവനക്കാരെ ഇവർ വിവരമറിയിക്കുകയും കുഞ്ഞിന് കുഴപ്പമൊന്നുമില്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്തു. ഒരുമണിക്കൂറിനുശേഷം തിരിച്ചെത്തിയ ദമ്പതിമാർ യാതൊരു കൂസലുമില്ലാതെ കുഞ്ഞിനെയുമെടുത്ത് പോകുന്നത് കണ്ടപ്പോൾ അത്ഭുതപ്പെട്ടുപോയെന്ന് ഡാനിയേൽ പറഞ്ഞു.
സൂക്ഷിച്ചുവെച്ച ബാഗോ മറ്റോ എടുക്കാനെത്തിയതുപോലെയാണ് അവരുടെ മട്ടുകണ്ടപ്പോൾ തോന്നിയതെന്ന് ഡാനിയേൽ പറഞ്ഞു. കുഞ്ഞിന് കാവൽനിന്ന സംഘത്തോട് ഒരക്ഷരം പറയുകയോ, നന്ദി രേഖപ്പെടുത്തുകയോ ചെയ്യാനും അവർ തയ്യാറായില്ല. 15 മിനിറ്റോളം അവിടെ കാവൽനിന്ന തങ്ങൾ വിഡ്ഢികളാകുന്ന അവസ്ഥയാണ് ഉണ്ടായതെന്നും ഡാനിയേൽ പറഞ്ഞു.
സുരക്ഷാ ജീവനക്കാർ വിവരം അറിയിച്ചതനുസരിച്ച് സറെ പൊലീസ് സ്ഥലത്തെത്തി ദമ്പതിമാർക്കെതിരെ കേസെടുത്തിട്ടുണ്ട്. സോഷ്യൽ സർവീസും പ്രശ്‌നത്തിൽ ഇടപെട്ടിട്ടുണ്ട്. ദമ്പതിമാരെ പൊലീസ് ചോദ്യം ചെയ്‌തോ എന്നത് വ്യക്തമല്ല.