വികസന കുതിപ്പിലേക്ക് നീങ്ങുന്ന ദുബായ്ക്ക് മറ്റൊരു പൊൻതൂവലായി മാറുന്ന ട്രാമിൽ മൂന്ന് ദിർഹമുണ്ടെങ്കിൽ നിങ്ങൾക്കും യാത്ര ചെയ്യാം. ദുബൈ ആർടിഎ ട്രാമിന്റെ യാത്രാ നിരക്കുകൾ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. നോൾ കാർഡുകൾ ഉപയോഗിച്ചാണ് ട്രാമിന്റെ യാത്ര കൂലി നൽകേണ്ടത്. മൂന്ന് ദിർഹം മാത്രമാണ് യാത്ര കൂലി.  മൂന്ന് ദിർഹത്തിന് ആദ്യ സ്റ്റേഷൻ മുതൽ അവസാന സ്റ്റേഷൻ വരെ യാത്ര ചെയ്യാം. ഒരു തവണ മാത്രം യാത്ര ചെയ്യുന്നതിനുള്ള റെഡ് കാർഡ് ഉപയോഗിച്ച് ട്രാമിൽ കയറുന്നവരിൽ നിന്ന് നാല് ദിർഹം ഈടാക്കും.ഗോൾഡ്കാർഡ് ഉടമകൾ ആറു ദിർഹം നൽകേണ്ടി വരും.

ട്രാം ഓടിക്കുന്ന ലോക നഗരങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ദുബൈ ട്രാമിന്റെ യാത്ര നിരക്ക് താരതമ്യേന കുറവാണെന്ന് ആർടിഎ സ്ട്രാറ്റജി ആൻഡ്‌കോർപ്പറെറ്റ് സി ഇ ഓ അബ്ദുൽമൊഹ്‌സീൻ യൂനിസ് പറഞ്ഞു. ഈ മാസം പതിനൊന്നിനാണ് ദുബൈ ട്രാം സർവീസ് ആരംഭിക്കുക. തറനിരപ്പിലുള്ള വൈദ്യുതി കേബിളിന്റെ സഹായത്തോടെ മാത്രം സഞ്ചരിക്കുന്ന ലോകത്തിലെ ആദ്യത്തെ ട്രാമാണ് ദുബൈ ട്രാം.

10.6 കിലോമീറ്റർ ദൂരത്തിലാണ് ട്രാം സംവിധാനം. പ്ലാറ്റ്‌ഫോമിൽ കയറുന്നതിനു മുമ്പാണ് നോൾകാർഡ് ഉയോഗിക്കേണ്ടത് അബ്ദുൽ മുഹ്‌സിൻ യൂനുസ് പറഞ്ഞു.