- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
'ബുർജ് ഖലീഫ എവിടെ?' നൊമ്പരമായി മലയാളി വ്ളോഗറുടെ അവസാന ഇൻസ്റ്റഗ്രാം സ്റ്റോറി; യൂട്യൂബിലും ഇൻസ്റ്റഗ്രാമിലും ഫോളോവേഴ്സായി ആയിരങ്ങൾ; റിഫ മെഹ്നുവിന്റെ വിയോഗം ഉൾക്കൊള്ളാനാകാതെ പ്രവാസി സുഹൃത്തുക്കൾ
ദുബായ്: മലയാളി വ്ളോഗർ റിഫ മെഹ്നു(20)വിന്റെ വിയോഗം വിശ്വസിക്കാനാകാതെ ബന്ധുക്കളും സുഹൃത്തുക്കളും. തിങ്കളാഴ്ച രാത്രി വരെ സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്ന ഇവരുടെ മരണം പ്രവാസലോകത്തെ ഒന്നാകെ ഞെട്ടിച്ചു. ഭർത്താവ് മെഹ്നുവിനൊപ്പമായിരുന്നു ഇവരുടെ താമസം. ഒരു മകളുണ്ട്. കഴിഞ്ഞ ദിവസം രാത്രി ദുബൈ ജാഫിലിയയിലെ താമസസ്ഥലത്താണ് റിഫയെ മരിച്ച നിലയിൽ കണ്ടെത്തയത്.
റിഫ മെഹ്നുവിന്റെ അവസാനത്തെ ഇൻസ്റ്റഗ്രാം സ്റ്റോറി നൊമ്പരമായി. ബുർജ് ഖലീഫയ്ക്ക് മുന്നിൽ നിന്ന് ഭർത്താവിനൊപ്പം 20 മണിക്കൂർ മുമ്പാണ് റിഫ സ്റ്റോറി പോസ്റ്റ് ചെയ്തിരിക്കുന്നത്. സ്റ്റോറിയിൽ റിഫ വളരെ സന്തോഷവതിയായാണ് കാണപ്പെടുന്നത്.
കോഴിക്കോട് ബാലുശ്ശേരി സ്വദേശിയായ റിഫ(20) യെ ഇന്ന് പുലർച്ചെയാണ് ദുബൈ ജാഫലിയ്യയിലെ ഫളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അരനാട്ടിൽവീട്ടിൽ റിഫ ഷെറിൻ എന്ന റിഫ ഭർത്താവിനൊപ്പമാണ് റിഫ മെഹ്നൂസ് എന്ന പേരിൽ വ്ലോഗിങ് രംഗത്ത് പ്രവർത്തിച്ചിരുന്നത്. ആത്മഹത്യയാണെന്ന് സംശയിക്കുന്നതായി സുഹൃത്തുക്കൾ പറഞ്ഞു.
ഭർത്താവ് മെഹ്നാസിനൊപ്പം ആഴ്ചകൾക്ക് മുമ്പാണ് റിഫ ദുബൈയിലെത്തിയത്. തിങ്കളാഴ്ച രാത്രി വരെ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതായി സാമൂഹിക പ്രവർത്തർത്തകർ അറിയിച്ചു.
സമൂഹമാധ്യമങ്ങളിൽ നിരവധി പേരാണ് ഇവരുമായി ബന്ധപ്പെട്ട ഓർമകൾ പങ്കുവച്ചത്. തനിക്ക് സഹോദരിയെ പോലെയായിരുന്നു റിഫയെന്ന് മറ്റൊരു സോഷ്യൽ മീഡിയാ ഇൻഫ്‌ളുവൻസർ അൽഫല വിനോജ് ഖാൻ പ്രതികരിച്ചു.
View this post on InstagramA post shared by ???????????????????????? ???????????????????????????? (@mehnu_family_919)
യൂട്യൂബിലും ഇൻസ്റ്റഗ്രാമിലും ഏറെ ആരാധകരുള്ള ഇൻഫ്ളുവൻസറാണ് റിഫ. ബുർജ് ഖലീഫയ്ക്ക് മുമ്പിൽ നിന്ന് ഭർത്താവിനൊപ്പമുള്ള വീഡിയോയാണ് ഇവരുടെ അവസാനത്തെ പോസ്റ്റ്. ഫാഷൻ, ഭക്ഷണം, യാത്ര തുടങ്ങിയ കാര്യങ്ങളിലായിരുന്നു പ്രധാനമായും ഇവരുടെ വ്ളോഗിങ്.
View this post on InstagramA post shared by ???????????????????????? ???????????????????????????? (@mehnu_family_919)
റിഫ മെഹ്നു 919 എന്ന പേരിലുള്ള യൂട്യൂബ് ചാനൽ മുപ്പതിനായിരത്തിലധികം പേരാണ് പിന്തുടരുന്നത്. ഇൻസ്റ്റഗ്രാമിൽ ഇരുപതിനായിരത്തിലധികം ഫോളോവേഴ്സുമുണ്ട്. ടിക്ടോകിലും സജീവമാണ്. രണ്ടു ലക്ഷത്തോളം പേരാണ് ടിക്ടോകിൽ ഇവരെ ഫോളോ ചെയ്യുന്നത്.
View this post on InstagramA post shared by ???????????????????????? ???????????????????????????? (@mehnu_family_919)




