- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എൻസിപിയിൽ ലയിക്കുന്നതിൽ കേരളാ കോൺഗ്രസ് ബിയിൽ ഭിന്നത മറനീക്കി പുറത്ത്; വളഞ്ഞ വഴിയിലൂടെ മന്ത്രിയാകാൻ താൽപ്പര്യമില്ലെന്ന് ബാലകൃഷ്ണ പിള്ളയെ അറിയിച്ച് കെ ബി ഗണേശ്‌കുമാർ; പാർട്ടിയുടെ വ്യക്തിത്വം നിലനിർത്തി മുന്നോട്ടു പോകണമെന്നും പത്തനാപുരം എംഎൽഎ; ഗണേശ് കണക്കുകൂട്ടുന്നത് ബന്ധുനിയമന വിവാദത്തിൽ കുരുങ്ങിയ കെ ടി ജലീൽ രാജിവച്ചാൽ മന്ത്രിസ്ഥാനം തനിക്ക് ലഭിക്കുമെന്ന് തന്നെ
കോഴിക്കോട്: എൻസിപിയിൽ ലയിക്കുന്നതിനെചൊല്ലി കേരള കോൺഗ്രസ് ബിയിലെ ഭിന്നത മറ നീക്കി പുറത്തു വന്നു. ലയന തീരുമാനവുമായി പാർട്ടി ചെയർമാൻ ആർ ബലാലകൃഷ്ണപിള്ള മുന്നോട്ടുപോകുമ്പോൾ, ലയനം പാർട്ടിയുടെ അസ്ഥിത്വം ഇല്ലാതാക്കുമെന്നാണ് ഗണേശ് കുമാറിന്റെ നിലപാട്. ബന്ധുനിയമനത്തിൽ പെട്ട് മന്ത്രിസ്ഥാനം തെറിക്കുമെന്ന് ഉറപ്പായ കെ ടി ജലീലിന്റെ പദവിയിൽ കണ്ണുംനട്ടിരിക്കുന്ന ഗണേശ് കുമാറിന് ലയനതീരുമാനം തിരിച്ചടിയാകുമെന്ന് കണ്ടതിനാലാണ് ലയനത്തെ എതിർത്തു നിൽക്കുന്നത്. പാർട്ടി സ്വന്തം വ്യക്തിത്വം നിലനിർത്തിക്കൊണ്ട് മുന്നോട്ടുപോകണമെന്നാണ് ലയനം ചർച്ചചെയ്യാൻ കോഴിക്കോട് ചേർന്ന ഉത്തരമേഖല സമ്മേളനത്തിൽ ഗണേശ്‌കുമാർ എംഎൽഎ വ്യക്തമാക്കിയത്. പാർട്ടിയുടെ ശക്തി മുന്നണിയെ ബോധിപ്പിക്കാൻ കഴിയണം. മുന്നണിപ്രവേശനം സാധ്യമാക്കേണ്ടത് ഇങ്ങനെയാണ്. അല്ലാതെയുള്ള ലയനം പാർട്ടിക്ക് രാഷ്ട്രീയമായി ഗുണം ചെയ്യില്ലെന്ന് ഗണേശ് കുമാർ വ്യക്തമാക്കി. കെ ടി ജലീലിന്റെ മന്ത്രിസ്ഥാനം സംബന്ധിച്ച് ഉടൻ തന്നെ ഒരു തീരുമാനം എടുക്കാൻ സർക്കാർ നിർബന്ധിതമായിരിക്കുന്ന ഈ സാഹചര്
കോഴിക്കോട്: എൻസിപിയിൽ ലയിക്കുന്നതിനെചൊല്ലി കേരള കോൺഗ്രസ് ബിയിലെ ഭിന്നത മറ നീക്കി പുറത്തു വന്നു. ലയന തീരുമാനവുമായി പാർട്ടി ചെയർമാൻ ആർ ബലാലകൃഷ്ണപിള്ള മുന്നോട്ടുപോകുമ്പോൾ, ലയനം പാർട്ടിയുടെ അസ്ഥിത്വം ഇല്ലാതാക്കുമെന്നാണ് ഗണേശ് കുമാറിന്റെ നിലപാട്. ബന്ധുനിയമനത്തിൽ പെട്ട് മന്ത്രിസ്ഥാനം തെറിക്കുമെന്ന് ഉറപ്പായ കെ ടി ജലീലിന്റെ പദവിയിൽ കണ്ണുംനട്ടിരിക്കുന്ന ഗണേശ് കുമാറിന് ലയനതീരുമാനം തിരിച്ചടിയാകുമെന്ന് കണ്ടതിനാലാണ് ലയനത്തെ എതിർത്തു നിൽക്കുന്നത്.
പാർട്ടി സ്വന്തം വ്യക്തിത്വം നിലനിർത്തിക്കൊണ്ട് മുന്നോട്ടുപോകണമെന്നാണ് ലയനം ചർച്ചചെയ്യാൻ കോഴിക്കോട് ചേർന്ന ഉത്തരമേഖല സമ്മേളനത്തിൽ ഗണേശ്‌കുമാർ എംഎൽഎ വ്യക്തമാക്കിയത്. പാർട്ടിയുടെ ശക്തി മുന്നണിയെ ബോധിപ്പിക്കാൻ കഴിയണം. മുന്നണിപ്രവേശനം സാധ്യമാക്കേണ്ടത് ഇങ്ങനെയാണ്. അല്ലാതെയുള്ള ലയനം പാർട്ടിക്ക് രാഷ്ട്രീയമായി ഗുണം ചെയ്യില്ലെന്ന് ഗണേശ് കുമാർ വ്യക്തമാക്കി.
കെ ടി ജലീലിന്റെ മന്ത്രിസ്ഥാനം സംബന്ധിച്ച് ഉടൻ തന്നെ ഒരു തീരുമാനം എടുക്കാൻ സർക്കാർ നിർബന്ധിതമായിരിക്കുന്ന ഈ സാഹചര്യത്തിൽ ജലീലിനു പകരം മന്ത്രിസഭയിൽ കയറിപ്പറ്റാൻ ഗണേശ് കുമാറിനുള്ള സാധ്യത ലയനം നടന്നാൽ ഇല്ലാതാകും. സി പി എമ്മിന്റെ കൂട്ടത്തിലാണെങ്കിലും ജലീൽ സ്വതന്ത്രസ്ഥാനാർത്ഥിയായാണ് നിയമസഭയിലേക്ക് ജയിച്ചത്. സ്വതന്ത്രന്മാരിൽ നിന്നുള്ള മന്ത്രിയുമാണ് ജലീൽ. അതുകൊണ്ടു തന്നെ ജലീലിന് മന്ത്രിസ്ഥാനം നഷ്ടമായാൽ പകരക്കാരനായി എത്താൻ സാധ്യത തെളിഞ്ഞിരിക്കുന്നത് ഗണേശ് കുമാറിനാണ്. എൻസിപിക്ക് നിലവിൽ ഒരു മന്ത്രിയുള്ളതിനാൽ ലയനം നടന്നാൽ ആ സാധ്യതയും അടയും. ഇതൊക്കെ മുന്നിൽക്കണ്ടാണ് ലയനത്തെ ഗണേശ് കുമാർ ശക്തമായി എതിർക്കുന്നത്.
ശബരിമല വിവാദത്തിൽ പെട്ടു നിൽക്കുന്ന പിണറായി സർക്കാരിന് കൂടുതൽ വിവാദങ്ങളിലേക്ക് ചെന്നുവീഴാൻ താത്പര്യമില്ല. അതുകൊണ്ടു തന്നെ മന്ത്രിസഭാംഗങ്ങളുടെ പേരിലുള്ള വിവാദങ്ങളിൽ ഉടൻ തന്നെ തീരുമാനമെടുത്ത് കൈയൊഴിയാനാണ് താത്പര്യം. ജലീലിനെതിരേ ഉയർന്ന ആരോപണങ്ങളിൽ വിശദമായ റിപ്പോർട്ട് മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിൽ തീരുമാനമെടുക്കാൻ ഇന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗവും നടക്കും. ചട്ടംലംഘിച്ച് ബന്ധുവിനെ മൈനോറിറ്റി ഫിനാൻസ് കോർപ്പറേഷൻ മാനേജരായി നിയമിച്ചുവെന്നാണ് കെ ടി ജലീലിനെതിരേ ഉയർന്ന ആരോപണം. ആരോപണം ഉണ്ടായ സാഹചര്യത്തിൽ മന്ത്രിസ്ഥാനം ഒഴിയാൻ ജലീലിന് സമ്മർദമുണ്ട്.
പുതിയ സാഹചര്യത്തിൽ ജലീൽ ഒഴിഞ്ഞാൽ ഗണേശ് കുമാറിന്റെ പേര് ആദ്യം പരിഗണിക്കാൻ ഇടയുണ്ട്. എന്നാൽ ലയനത്തിന് ശക്തമായ പിന്തുണ നൽകുന്ന ആർ ബാലകൃഷ്ണപിള്ളയുടെ നിലപാട് ഗണേശ് കുമാറിന് തലവേദന സൃഷ്ടിക്കുകയാണ്. എൻസിപിയിൽ ലയിക്കാനുള്ള പാർട്ടിയുടെ അനുകൂല നിലപാടിനെതിരേയുള്ള പ്രതിഷേധസൂചകമായി ഉച്ചയ്ക്ക് ശേഷം നടന്ന ചർച്ചകളിൽ അദ്ദേഹം പങ്കെടുത്തുമില്ല.
അതേസമയം ലയന തീരുമാനവുമായി തന്നെ മുന്നോട്ടുപോകാനാണ് ഉച്ചയ്ക്കു ശേഷം ചേർന്ന ഉന്നതാധികാര സമിതി യോഗത്തിലെ തീരുമാനം. എൻസിപിയുമായുള്ള ചർച്ചകൾക്കായി നാലംഗ സമിതിയെ നിയോഗിച്ചതായി പിന്നീട് ബാലകൃഷ്ണ പിള്ള അറിയിച്ചു. ചർച്ചക്കായി തോമസ് ചാണ്ടി, ടി.പി പീതാംബരൻ, എ.കെ ശശീന്ദ്രൻ എന്നിവരെ ദേശീയ നേതൃത്വം ചുമതലപ്പെടുത്തിയിട്ടുണ്ട്. എൻസിപി കേരളാ കോൺഗ്രസ് ഉപസമിതികൾ ചൊവ്വാഴ്‌ച്ച തിരുവനന്തപുരത്ത് ചർച്ച നടത്തും.