പാശ്ചാത്യ ലോകത്തെ സെലിബ്രിറ്റികൾ അറബ് കോടീശ്വരന്മാരെ തിരഞ്ഞെടുക്കുന്നത് എന്തുകൊണ്ട്? മൈക്കൽ ജാക്‌സണിന്റെ സഹോദരിയും പോപ് ഗായികയുമായ ജാനറ്റ് ജാക്‌സറും ഖത്തറുകാരനായ ഭർത്താവുമായുള്ള വിവാഹമോചനക്കേസ് ലണ്ടൻ കോടതിയിൽ നടന്നുകൊണ്ടിരിക്കുയാണിപ്പോൾ. ജാനറ്റിനെപ്പോലെ ആരാധകരെ ഇളക്കിമറിക്കുന്ന പോപ് ഗായിക റിഹാനയാണ് പുതിയ പ്രണയകഥയിലെ നായിക. സൗദി അറേബ്യക്കാരനായ കോടീശ്വരനാണ് റിഹാനയുടെ പുതിയ കാമുകൻ.

സൗദി ടയോട്ട സ്ഥാപനായ അബ്ദുൾ ലത്തീഫ് ജമീലിന്റെ വൈസ് ചെയർമാനും ഡപ്യൂട്ടി പ്രസിഡന്റുമായ ഹസൻ ജമീലാണ് റിഹാനയുടെ പുതിയ കാമുകൻ. ലോകത്തെതന്നെ ഏറ്റവും വലിയ സ്ഥാപനങ്ങളിലൊന്നാണ് അബ്ദുൾ ലത്തീഫ് ജമീൽ. ഹസൻ ജമീലിന്റെ കുടുംബസ്ഥാപനമാണിത്. അതിന്റെ അടുത്ത തലവനാകും ഇദ്ദേഹമെന്നും കരുതുന്നു.

ടൊയോട്ട കാറുകളുടെ സൗദിയിലെ വിതരണക്കാരാണ് അബ്ദുൾ ലത്തീഫ് ജമീൽ. 150 കോടി ഡോളറാണ് ഹസൻ ജമീലിന്റെ കുടുംബത്തിന്റെ ആസ്തിയെന്ന് കരുതുന്നു. ഹോളിവുഡ് താരവും മോഡലുമായ നവോമി കാംബെലിന്റെ പഴയ കാമുകൻ കൂടിയാണ് ഹസൻ ജമീൽ. ജമീൽ ലീഗ് എന്ന പേരിൽ സ്വന്തമായി ഫുട്‌ബോൾ ലീഗും ഹസന്റെ കുടുംബം നടത്തുന്നുണ്ട്.

നീന്തൽക്കുളത്തിൽ റിഹാനയും ഹസനും ചുംബിക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ഇരുവരും വളരെ അടുപ്പത്തിലാണെന്ന് റിഹാനയുടെ സുഹൃത്തുക്കൾ വെളിപ്പെടുത്തി. ബിക്കിനിയണിഞ്ഞ റിഹാനയും ഹസനും ഇടയ്ക്കിടെ ഷാംപെയ്ൻ നുണയുന്നതും ചിത്രങ്ങളിൽ വ്യക്തമാണ്. ഏറെക്കാലം സുഹൃത്തായിരുന്ന ഡ്രേക്കുമായി കഴിഞ്ഞവർഷമാണ് റിഹാന പിരിഞ്ഞത്. റിഹാനയും ഹസനും കൂടുതൽ സമയവും ഒരുമിച്ചാണെന്നും ബന്ധം പരസ്യമാക്കാൻ ഇരുവരും ആഗ്രഹിച്ചിരുന്നില്ലെന്നും സൂഹൃത്തുക്കൾ വ്യക്തമാക്കി.

1955-ലാണ് ഹസൻ ജമീലിന്റെ മുത്തച്ഛൻ സൗദിയിൽ ടൊയോട്ട കാറുകളുടെ വിതരണം തുടങ്ങുന്നത്. അന്ന് അത്ര പ്രശസ്തമല്ലാത്ത ബ്രാൻഡായിരുന്നുവെങ്കിവും പെട്ടെന്നുതന്നെ ടൊയോട്ട സൗദിയിലെ റോഡുകളിൽ നിറഞ്ഞു. ഇതോടെ, ഹസൻ ജമീലിന്റെ കുടുംബവും സമ്പന്നതയുടെ പടികൾ കയറുകയായിരുന്നു.

ഡ്രേക്കുമായുള്ള ബന്ധം 2016 ഒക്ടോബറിലാണ് റിഹാന ഉപേക്ഷിച്ചത്. അതിനുമുമ്പ് ലിയനാർഡോ ഡി കാപ്രിയോയുമായും ട്രാവിസ് സ്‌കോട്ടുമായും മാറ്റ് കെംപുമായും റിഹാനയ്ക്ക് ബന്ധമുണ്ടായിരുന്നു. ദീർഘകാലം കാമുകനായിരുന്ന ക്രിസ് ബ്രൗണുമായി 2009-ൽ വേർപിരിഞ്ഞശേഷം റിഹാന ബേസ്‌ബോൾ താരം മാറ്റ് കെംപുമൊത്താണ് കുറച്ചുകാലം ജീവിച്ചത്.