- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആറളം ഫാമിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടുന്നത് പതിനൊന്നാമത്തെയാൾ; റിജേഷിന്റെ മരണം നാടിനെ നടുക്കി
കണ്ണൂർ: ആറളം ഫാമിൽ ഇതു വരെയായി കാട്ടാന അക്രമണത്തിൽ കൊല്ലപ്പെട്ടവരുട എണ്ണം പതിനൊന്നായി. ഇതിൽ ഫാം തൊഴിലാളികളും ആദിവാസി ജനവിഭാഗക്കാരുമുണ്ട്. ഇന്ന് പുലർച്ചെആറളം ഫാമിൽ കാട്ടാനയാക്രമണത്തിൽ കള്ള് ചെത്ത് തൊഴിലാളിയാണ് മരിച്ചത്.
ഫാം ഒന്നാം ബ്ലോക്കിലെ കള്ള് ചെത്ത് തൊഴിലാളിയായ ഇരിക്കൂർ കൊളപ്പ സ്വദേശി റിജേഷിനെയാണ് (39) കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച പുലർച്ചെയാണ് മലയോര മേഖലയെ നടുക്കിയ സംഭവമുണ്ടായത്. ഇതോടെ കഴിഞ്ഞ അഞ്ചുവർഷത്തിനിടെ കൊട്ടിയൂർ പഞ്ചായത്തിലും ആറളം ഫാമിലും ആറളം ആദിവാസി പുനരധിവാസ മേഖലയിലും കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 11 ആയി ഉയർന്നു.
ആറളം വനമേഖലയിലെ കാട്ടാന ആക്രമണം പ്രതിരോധിക്കാനായി ആന മതിലിന്റെ നിർമ്മാണം പ്രാരംഭ ഘട്ടത്തിലാണെങ്കിലും കാട്ടാനയെ പ്രതിരോധികാനാവാതെ കർഷകർ ഉഴലുകയാണ്.
Next Story