- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'ഈ രണ്ട് വിഷ ജന്തുക്കളെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചാൽ കേരളം രക്ഷപ്പെടും; അതിനുള്ള തന്റേടം ഇരട്ട ചങ്കന് ഉണ്ടോ? ഹലാൽ ഭക്ഷണ വിവാദത്തിലെ പരാമർശങ്ങളെ ചൊല്ലി കെ.സുരേന്ദ്രനും പി.സി.ജോർജിനും എതിരെ യൂത്ത് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റിയുടെ രൂക്ഷ വിമർശനം
തിരുവനന്തപുരം: ഹലാൽ വിവാദത്തിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദനും മുൻ എംഎൽഎ പി.സി ജോർജിനുമെതിരെ രൂക്ഷവിമർശനവുമായി യൂത്ത് കോൺഗ്രസ് നേതാവ് റജിൽ മാക്കുറ്റി. 'ഈ രണ്ട് വിഷ ജന്തുക്കളെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചാൽ കേരളം രക്ഷപ്പെടുമെന്ന അടിക്കുറിപ്പോടെ ഇരുവരുടെയും ചിത്രം പങ്കുവച്ചാണ് ഫേസ്ബുക്കിൽ പോസ്റ്റിട്ടിരിക്കുന്നത്. ഇരുവരെയും അറസ്റ്റ് ചെയ്യാനുള്ള തൻേറടം ഇരട്ട ചങ്കന് ഉണ്ടോ എന്നും റിജിൽ മാക്കുറ്റി ചോദിക്കുന്നു.
ഹലാൽ ഭക്ഷണ വിവാദത്തിൽ ബിജെപിയും പി.സി ജോർജും ഹലാൽനടത്തിയ പ്രസ്താവനകളുടെ പശ്ചാത്തലത്തിലാണ് റിജിലിന്റെ പോസ്റ്റ്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
'ഈ രണ്ട് വിഷ ജന്തുക്കളെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചാൽ കേരളം രക്ഷപ്പെടും. അതിനുള്ള തന്റേടം ഇരട്ട ചങ്കന് ഉണ്ടോ.?'
മൊയ്ലിയാർമാർ തുപ്പുന്നതാണ് ഹലാൽ ഭക്ഷണമെന്നാണ് സുരേന്ദ്രൻ കഴിഞ്ഞദിവസം പറഞ്ഞത്. തുപ്പുന്ന ഭക്ഷണം കഴിക്കേണ്ടവർക്ക് കഴിക്കാമെന്നും ആളുകൾക്കിടയിൽ വിഭജനമുണ്ടാക്കാനാണ് ഹലാൽ ഹോട്ടൽ സങ്കൽപ്പമെന്നും സുരേന്ദ്രൻ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ തുപ്പിയ ശർക്കര കൊണ്ടാണ് ശബരിമല അരവണയുണ്ടാക്കുന്നതെന്നും ദേവസ്വം ബോർഡിന്റെ അരവണ ഉപേക്ഷിക്കണമെന്ന ആഹ്വാനവുമായി മുൻ പൂഞ്ഞാർ എംഎൽഎ പിസി ജോർജും രംഗത്തെത്തിയിരുന്നു. ഹലാൽ ഭക്ഷണമെന്നത് വർഗീയതയാണെന്നും അത് അംഗീകരിക്കാൻ കഴിയില്ലെന്നും ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പിസി ജോർജ് പറഞ്ഞു.
പിസി ജോർജ് പറഞ്ഞത്: 'എത്ര കാലമായി ഈ പണി തുടങ്ങിയിട്ട്. മാവ് കുഴക്കുമ്പോൾ മൂന്നു തവണ തുപ്പും. അതാണ് നമ്മൾ കഴിക്കുന്നത്. ആ ശബരിമലയിൽ വിവരം കെട്ട ദേവസ്വം ബോർഡിന് അടി കൊടുക്കണം. ഹലാൽ ശർക്കര കൊണ്ടാണ് അരവണയുണ്ടാക്കുന്നത്. അതിലും തുപ്പിയിട്ടുണ്ടാകുമെന്ന് ഉറപ്പാണ്. ശബരിമലയിൽ പോകുന്ന എല്ലാവരും ദേവസ്വം ബോർഡിന്റെ അരവണ ഉപേക്ഷിക്കണം. പന്തളം രാജകുടുംബം അരവണ ഉണ്ടാക്കുന്നുണ്ട്. അതേ വാങ്ങൂയെന്ന് തീരുമാനിക്കണം. ഒരു കാക്കായുടെ ശർക്കരയാണത്. ഹലാൽ ശർക്കര, ഹലാൽ അരവണ. അത് തിന്നാൻ കൊള്ളുമോ, തുപ്പിയതല്ലേ.''
''ഒരൊറ്റ മുസ്ലിം ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചാൽ തുപ്പലില്ലാതെ തിന്നുകയില്ല ഒരുത്തനും. ചൂടുള്ള ഭക്ഷണം ഊതണം, ഇരുന്നു കൊണ്ടേ കഴിക്കാവൂ, പടിഞ്ഞാറോട്ടു നോക്കിക്കൊണ്ടു വേണം ഭക്ഷണം കഴിക്കാൻ, നിന്നുകൊണ്ട് കഴിക്കുകയാണ് എങ്കിൽ ഇടതുകാലിന്റെ തള്ളവിരൽ ചലിപ്പിച്ചു കൊണ്ടുവേണം എന്നാണ് മുസ്ലിമിന്റെ നിയമം. ഭക്ഷണത്തിൽ തുപ്പുക എന്നത് ഇവരുടെ നിർബന്ധമായ കാര്യമാണ്. അത് നിഷേധിച്ചിട്ട് കാര്യമില്ല. നമ്മളാ തുപ്പല് മേടിക്കേണ്ട. എന്റെ അഭിപ്രായം അതാണ്.
മുസ്ലീങ്ങൾ അവരുടെ നിയമപ്രകാരം ജീവിച്ചോട്ടെ. അതിന് നിയമപരമായ സ്വാതന്ത്ര്യമുണ്ട്. അതിന് നമുക്കെന്താ നഷ്ടം. അത് നോക്കേണ്ട കാര്യം നമുക്കില്ല. പക്ഷേ, നമ്മളും അങ്ങനെ ചെയ്യണമെന്ന് നിർബന്ധിക്കരുത്. ഹലാൽ ഭക്ഷണമെന്നത് വർഗീയതയാണ്. അത് അംഗീകരിക്കാൻ പറ്റില്ല. ഞാനങ്ങനെ വർഗീയത കാണിക്കുന്നവനല്ല. ഈരാറ്റുപേട്ടയിൽ ഹലാൽ ചിക്കനുണ്ട്. ഒരു ഹൈന്ദവൻ ഹലാൽ പോർക്ക് എന്ന ബോർഡ് ഉണ്ടാക്കി. ഞാനവിടെ ചെന്നു പറഞ്ഞു. പൊന്നുമോനേ ഇത് ദൈവത്തെ ഓർത്ത് ചെയ്യരുത്. കാക്കാര് വിവരമില്ലാത്തു കൊണ്ടാണ് ഹലാൽ ചിക്കൻ എന്നു പറഞ്ഞു നടക്കുന്നത്. നീ ഹലാൽ പോർക്ക് പണി ചെയ്യരുത്. അത് ശരിയല്ല എന്ന് പറഞ്ഞതോടെ അവൻ പിൻവലിപ്പിച്ചു. ഇവന്മാരുടെ ഈ വർഗീയ സ്വരമൊന്ന് മാറണം. ഇത് നാണം കെട്ട ശൈലി.''
മറുനാടന് മലയാളി ബ്യൂറോ