- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അവധിക്ക് നാട്ടിലേക്ക് പോയ സുഹൃത്തിന്റെ മരണ വാർത്ത വിശ്വസിക്കാനാവാതെ പ്രവാസി സമൂഹം; നാട്ടിൽ മരിച്ചത് സൂറിൽ കായിക രംഗത്ത് സ്ഥിര സാന്നിധ്യമായിരുന്ന റീജിഷ്
മസ്‌കത്ത്: അവധിക്ക് നാട്ടിലേക്ക് പോയ സുഹൃത്തിന്റെ മരണ വാർത്ത വിശ്വസിക്കാനാവാതെ പ്രവാസി സമൂഹം. 12 വർഷമായി സൂർ സർക്കാർ ആശുപത്രി സ്റ്റോർ വിഭാഗത്തിലെ ജീവനക്കാരനായിരുന്ന കണ്ണൂർ കൈതേരി പാലം സ്വദേശി റിജീഷ് ആണ് മരിച്ചത്. പരേതന് 35 വയസായിരുന്നു പ്രായം. ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാനായി ദിവസങ്ങൾക്ക് മുമ്പാണ് റിജീഷ് ഒമാനിലുണ്ടായിരുന്ന കുടുംബസമേതം നാട്ടിലേക്ക് പോയത്. വിവാഹ ശേഷം വെള്ളിയാഴ്ച തിരികെ വരാനിരിക്കുകയായിരുന്നുവെന്ന് സുഹൃത്തുക്കൾ പറഞ്ഞു. ഭാര്യയും മകനുമുണ്ട്. സൂറിലെ കായിക രംഗത്തെ സ്ഥിരസാന്നിധ്യമായിരുന്നു റിജീഷ്
മസ്‌കത്ത്: അവധിക്ക് നാട്ടിലേക്ക് പോയ സുഹൃത്തിന്റെ മരണ വാർത്ത വിശ്വസിക്കാനാവാതെ പ്രവാസി സമൂഹം. 12 വർഷമായി സൂർ സർക്കാർ ആശുപത്രി സ്റ്റോർ വിഭാഗത്തിലെ ജീവനക്കാരനായിരുന്ന കണ്ണൂർ കൈതേരി പാലം സ്വദേശി റിജീഷ് ആണ് മരിച്ചത്. പരേതന് 35 വയസായിരുന്നു പ്രായം.
ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാനായി ദിവസങ്ങൾക്ക് മുമ്പാണ് റിജീഷ് ഒമാനിലുണ്ടായിരുന്ന കുടുംബസമേതം നാട്ടിലേക്ക് പോയത്. വിവാഹ ശേഷം വെള്ളിയാഴ്ച തിരികെ വരാനിരിക്കുകയായിരുന്നുവെന്ന് സുഹൃത്തുക്കൾ പറഞ്ഞു.
ഭാര്യയും മകനുമുണ്ട്. സൂറിലെ കായിക രംഗത്തെ സ്ഥിരസാന്നിധ്യമായിരുന്നു റിജീഷ്
Next Story