മനാമ : ബഹ്റിൻ പ്രവാസിയായ മലയാളി ഉറക്കത്തിനിടെ മരിച്ചു. കണ്ണൂർ ഇരിട്ടി സ്വദേശി തനിപ്പള്ളിൽ റിജോ (34)ആണ് ഇന്നലെ രാത്രി ഉറക്കത്തിനിടെ മരിച്ചത്. ഉമ്മൽ ഹസം ഗ്രെസ് കോപ്പി സെന്ററിലെ ജീവനക്കാരനായിരുന്നു റിജോ.

ഇന്നലെ താമസസ്ഥലത്തു പതിവ് പോലെ ഉറങ്ങാൻ കിടന്ന റിജോ രാവിലെ എഴുന്നേൽക്കാത്തതിനെ തുടർന്ന് സുഹൃത്തുക്കൾ വിളിച്ചു നോക്കിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

നാല് വർഷമായി റിജോ ബഹറിനിലാണ്. രണ്ടു മാസം മുൻപ് അവധിക്കു നാട്ടിൽ പോയി വന്നിരുന്നു. നാട്ടിൽ ഭാര്യയും 7 മാസം പ്രായമായ കുഞ്ഞും ഉണ്ട്. സൽമാനിയ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയ മൃതദേഹം നടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകും.