കൊച്ചി: കുവൈറ്റിൽ വാഹനം കത്തിയുണ്ടായ അപകടത്തിൽ മരിച്ചതു മലയാളി യുവാവാണെന്നു തിരിച്ചറിഞ്ഞു. കഴിഞ്ഞ ദിവസമാണ് ഖദ് അബദലി റൂട്ടിലാണു വാഹനം കത്തി അപകടം ഉണ്ടായത് കുവൈറ്റിൽ സ്വകാര്യ സ്ഥപനം നടത്തി വരികയായിരുന്ന അങ്കമാലി കറുകുറ്റി ചിറയ്ക്കൽ അയരൂർക്കാരൻ റിജോ റാഫേലാണു മരിച്ചത്.

കഴിഞ്ഞ കുറച്ചു ദിവസമായി റിജോയേ കാണാനില്ലായിരുന്നു. ഇതിനെ തുടർന്നു നടത്തിയ അന്വേഷണത്തിനൊടുവിലാണ് പൂർണ്ണമായും കത്തിക്കരിഞ്ഞ കാറിന്റെ അവശിഷ്ടങ്ങൾക്കൊപ്പം റിജോയുടെ ശരീരഭാഗങ്ങളും കണ്ടെടുത്തത്. റിജോയുടെ ഭാര്യ ഷീന പോൾ യുണൈറ്റഡ് ഇന്ത്യൻ സ്‌കൂളിലെ അദ്ധ്യാപികയാണ്.

അപകടകാരണം ഇനിയും വ്യക്തമല്ല. ഇതേ കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി.