- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പ്രണയം അസ്ഥിക്ക് പിടിച്ചപ്പോൾ ഒളിച്ചോട്ടം; ജീവിതം മുമ്പോട്ട് കൊണ്ടു പോകാൻ തട്ടുക്കടയും കാറ്ററിംഗും; ലോഡ്ജിൽ ഒരു ബെഡ് ഷീറ്റിൽ തൂങ്ങി മരിച്ചത് സഹോദരനേയും സഹോദരിയേയും പോലെ കഴിഞ്ഞവർ; ഒളരിക്കരക്കാർ സത്യം തേടുമ്പോൾ
തൃശൂർ: ഒളരിക്കര ഇപ്പോഴും ഞെട്ടലിലാണ്. റിജോയും സംഗീതയും ആത്മഹത്യ ചെയ്തന്ന വിവരം ഇപ്പോഴും നാട്ടുകാരിൽ ഏറെപ്പേർക്കും ഉൾക്കൊള്ളാനായിട്ടില്ല. ഇരവരും ചെറുപ്പം മുതൽ കളിച്ചു വളർന്നിരുന്നവരാണ് ഇരുവരും. സഹോദരി-സഹോദരന്മാരെപ്പോലെയുള്ള ഇവരുടെ ജീവിതം അടുത്തകണ്ടവരാണ് നാട്ടുകാരിൽ ഏറെയും. അതുകൊണ്ടുതന്നെ അരുതത്തൊരുബന്ധം ആരും സംശയിച്ചില്ല. എന്നിട്ടും ആത്മഹത്യയെ കുറിച്ച് കേട്ട് ഏവരും ഞെട്ടിയിരിക്കുകയാണ്.
റിജോയും സംഗീതയുടെ ഭർത്താവ് സുനിലും തമ്മിൽ നല്ല സൗഹൃദമായിരുന്നു. അനുജനെ പോലെയാണ് കരുതിയതും. പൊലീസിനോടും ഭർത്താവിന് റിജോയെ കുറിച്ച് പറയാൻ പരിഭവമൊന്നുമില്ല. അവർ തമ്മിൽ അരുതാത്ത ബന്ധമുണ്ടെന്നും സുനിലിന് ഉറപ്പില്ല. ഇത് തന്നെയാണ് ഒളരിക്കരക്കാരുടെ പൊതു വികാരവും. അതുകൊണ്ട് ശക്തമായ അന്വേഷണം വേണമെന്ന് നിലപാടും അവർക്കുണ്ട്.
ഇരുവരും വിഷം കഴിച്ച ശേഷമാണ് തൂങ്ങി മരിച്ചതെന്ന് പ്രാഥമിക പരിശോധനകളിൽ വ്യക്തമായിരുന്നു.ഒരു കാരണവാശാലും ജീവൻ അവശേഷിക്കരുത് എന്ന ലക്ഷ്യത്തിലാണ് ഇങ്ങിനെ ചെയ്തതെന്നാണ് മനസ്സിലാവുന്നത്.ഇത്തരത്തിൽ ഇവർ ചിന്തിക്കുയും പ്രവർത്തിക്കുകയും ചെയ്തതിനുപിന്നിൽ ബാഹ്യഇടപെടലുകൾ ഉണ്ടായിട്ടുണ്ടോ എന്ന് സംശയിക്കുന്നവരും ഏറെയാണ്.
പ്രേമത്തിനും ഒളിച്ചോട്ടത്തിനും ശേഷമായിരുന്നു സുനിലിന്റെയും സംഗീതയുടെയും വിവാഹം.
പരസ്പരം ജീവനുതുല്യം സ്നേഹിച്ചായിരുന്നു ഇവരുടെ ജീവതം. ഒളരിക്കര വില്ലേജ് ഓഫീസ് പടിക്കൽ നടത്തിയിരുന്ന തട്ടുകടയിൽ നിന്നും കിട്ടുന്ന വരുമാനവും ഇടയ്ക്ക് കിട്ടുന്ന കാറ്ററിങ് ഓർഡറുകളിൽ നിന്നും ലഭിക്കുന്ന തുക കൊണ്ടാണ് കുടുംബം കഴിഞ്ഞിരുന്നത്. തട്ടുകടയിലും കാറ്ററിങ് ജോലിക്കും സുനിലിനും സംഗീതയ്ക്കുമൊപ്പം റിജോയും കയ്യും മെയ്യും മറന്നുള്ള പിൻതുണയും നൽകിയിരുന്നെന്നാണ് നാട്ടുകാരിൽ നിന്നും ലഭിച്ചിട്ടുള്ള വിവരം. റിജോ നാട്ടിലെ അറിയപ്പെടുന്ന ഫുട്ബോൾ കളിക്കാരനാണ്.
വില്ലേജ് ഓഫീസിന് അടുത്താണ് തട്ടുകട. വീട്ടിലായിരുന്നു കാറ്ററിങ് സ്ഥാപനം. രണ്ടിടത്തും ഓടിയോടി പണിയെടുത്ത റീജോയെ സുനിലിനും വിശ്വാസമായിരുന്നു. ആർക്കെങ്കിലും ഇവരുടെ ബന്ധത്തിൽ സംശയമുണ്ടായിരുന്നോ എന്നും പൊലീസ് പരിശോധിക്കും. ഇത്തരം കളിയാക്കലുകൾക്ക് ആത്മഹത്യയിൽ പങ്കുണ്ടോ എന്നും പരിശോധിക്കും. ഇരുവരുടേയും മൊബൈൽ ഫോണും ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാകും.
കുട്ടുകാർക്കെല്ലാം റിജോയുടെ മരണം വലിയ ഷോക്കായിരുന്നു. അച്ഛനും അമ്മയും മരണപ്പെട്ട റിജോയെക്കുറിച്ച് നല്ലതല്ലാത്തതൊന്നും നാട്ടുകാർക്ക് പറയാനില്ല. ബുധനാഴ്ച ഉച്ചയോടടുത്ത ഭാര്യയെ കാണാതായത് മുതൽ സുനിൽ വല്ലാതെ അസ്വസ്ഥനായിരുന്നു. പലതവണ മൊബൈലിൽ വിളിച്ചെങ്കിലും സംഗീതയെ കിട്ടാതായതോടെ സുനിൽ സ്വന്തം നിലയ്ക്ക് അന്വേഷണം ആരംഭിച്ചു. ഒപ്പം അടുപ്പക്കാരും കൂടി.ഈയവസരത്തിൽ റിജോയും സംഗീതയും തമ്മിലുള്ള ബന്ധത്തിൽ ചിലർ സംശയം പ്രകടിപ്പിച്ചു.
ഇത്തരത്തിൽ ചിന്തിക്കുക പോലും ചെയ്യരുതെന്ന് പറഞ്ഞ് അവരെ വിലക്കിയത് സുനിൽ തന്നെയായിരുന്നെന്നാണ് അറിയുന്നത്. അന്വേഷണം തുടരവെ ഇടയ്ക്ക് പൊലീസ് സ്റ്റേഷനിലെത്തി സുനിൽ വിവരം പൊലീസിൽ അറിയിക്കുകയും ചെയ്തു. പൊലീസ് മൊബൈൽ ടവർലൊക്കേഷൻ നോക്കിയപ്പോൾ സംഗീത കെ എസ് ആർ ടി സി സ്റ്റാന്റിനടുത്ത് ഉണ്ടെന്ന് ബോദ്ധ്യമായിയതുടർന്ന് പൊലീസ് സംഘവും അന്വേഷണത്തിൽ പങ്കാളികളായി.
കാറ്ററിംഗിന് ഉപയോഗപ്പെടുത്തിയിരുന്ന വാഹനം കണ്ടെത്തിയത് അന്വേഷണത്തിൽ വഴിത്തിരിവായി. സമീപത്തെ ലോഡ്ജുകളിൽ ഫോട്ടയുമായി കയറി പൊലീസും അന്വേഷണം ഊർജ്ജിതപ്പെടുത്തിയതോടെയാണ് രാജധാനി ലോഡ്ജിൽ ഇരുവരും മുറിയെടുത്തിട്ടുണ്ടെന്ന് വ്യക്തമായത്. പിന്നാലെ പൊലീസ് മുറി തുറന്നപ്പോഴാണ് ഇരുവരെയും തൂങ്ങിമരിച്ച നിലയിൽക്കാണുന്നത്.
മുറിയെടുത്തിരുന്ന ലോഡ്ജിൽ നിന്നും സംഗീതയുടെ വീട്ടിലേയ്ക്ക് കഷ്ടി 6 കിലോമീറ്ററോളം ദുരമെയുള്ളു. ബുധനാഴ്ച ഉച്ചയ്ക്ക് 2.30 തോടടുത്താണ് ഇരുവരും മുറിയെടുത്തത്.രാത്രി തിരുവനന്തപുരത്തേയ്ക്ക് യാത്രയുണ്ടെന്നും അതിന്റെ സൗകര്യത്തിനാണ് ലോഡ്ജിൽ മുറിയെടുക്കുന്നതെന്നുമാണ് ഇരുവരും ജീവനക്കാരെ അറിയിച്ചത്.
മറുനാടന് മലയാളി ലേഖകന്.