ഓഫിസറായ റിജു ബാഫ്‌നയുടെ േഫസ്ബുക്ക് കുറിപ്പാണിത്. മണിക്കൂറുകൾക്കുള്ളിൽ നൂറുക്കണക്കിന് ഷെയറുകളാണ് ഈ കുറിപ്പിന് ലഭിച്ചത്. ഒരു ഐഎഎസ് ഓഫിസറായിരുന്നിട്ടുപോലും തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവമാണ് റിജുവിന്റെ ഈ പോസ്റ്റിനു പിന്നിൽ.

പീഡനക്കേസിൽ നിൽകിയ പരാതിയുമായി ബന്ധപ്പെട്ട് കോടതിയിൽ ജഡ്ജിയിൽ നിന്നുപോലും അനുഭാവ പൂർണ്ണമായ പരിഗണന കിട്ടിയില്ല. അഭിഭാഷകർ പരിഹസിക്കുകയും ചെയ്തു. ഇതോടെയാണ് ഫേസ്‌ബുക്ക് പോസ്റ്റ് ഇട്ടത്. മനുഷ്യാവകാശ കമ്മിഷനിലെ അംഗമായ സന്തോഷ് ചാബിക്കെതിരെ ലൈംഗിക അതിക്രമത്തിന് റിജു കേസ് ഫയൽ ചെയ്ത ഐഎഎസുകാരിക്കുണ്ടായത് ദുരനുഭവങ്ങൾ മാത്രം. അശ്ലീലമായ മെസേജുകൾ നിരന്തരം അയച്ചതിനെത്തുടർന്നാണ് ഇയാൾക്കെതിരെ റിജു കേസ് ഫയൽ ചെയ്തത്. ഇതേത്തുടർന്ന് സന്തോഷ് ചാബിയെ ജോലിയിൽ നിന്നും കലക്ടർ ഉടനടി നീക്കി. അതിന് ശേഷം കോടതിയിൽ മൊഴി നൽകിയാൻ എത്തിയപ്പോഴാണ് വേദന കൂട്ടുന്ന സംഭവങ്ങളുണ്ടായത്.

കേസിൽ മൊഴി നൽകാൻ കോടതിയിലെത്തിയ റിജുവിന്റെ ചുറ്റും ഒരുകൂട്ടം അഭിഭാഷകർ ഉണ്ടായിരുന്നു. ഇത്രയും പേർ കേൾക്കെ മൊഴി നൽകുന്നതിൽ അസ്വസ്ഥയാണെന്നും അഭിഭാഷകരെ മാറ്റണമെന്നും റിജു ആവശ്യപ്പെട്ടു. ഉടൻ ഒരു അഭിഭാഷകൻ എന്നോട് പുറത്തുപോകാൻ പറയാൻ നിങ്ങൾക്ക് എങ്ങനെ ധൈര്യമുണ്ടായി. ഇവിടെ ഞാനൊരു അഭിഭാഷകനാണ്. ഓഫിസിൽ നിങ്ങൾ മേലധികാരിയായിരിക്കാം പക്ഷേ അത് കോടതിയിലല്ലെന്നും ഉച്ചത്തിൽ വിളിച്ചു പറഞ്ഞു. സ്വകാര്യത വേണമെന്ന് ഞാൻ ആവശ്യപ്പെടുന്നത് ഒരു ഐഎഎസ് ഓഫിസറായിട്ടല്ല മറിച്ച് ഒരു സ്ത്രീ എന്ന നിലയിലാണെന്നായിരുന്നു റിജുവിന്റെ മറുപടി. ഒരുപാട് സമയം തർക്കിച്ച ശേഷം അയാൾ അവിടെ നിന്നും പോയി. ഇത്തരം കേസുകളിൽ മൊഴി നൽകുമ്പോൾ സ്ത്രീകൾക്ക് സ്വകാര്യത വേണമെന്ന് മജിസ്‌ട്രേറ്റിനോട് പറഞ്ഞപ്പോൾ താങ്കൾ ചെറുപ്പമാണെന്നും പിന്നെന്തിനാണ് ഇങ്ങനെ ആവശ്യപ്പെടുന്നതെന്നുമായിരുന്നു മറുപടി.

ഈ രാജ്യത്ത് എല്ലായിടത്തും മണ്ടന്മാർ വരിവരിയായി നിൽക്കുന്നുണ്ട്. ഇവിടെ പെൺകുട്ടിയായി ജനിക്കുകയാണെങ്കിൽ എല്ലായിടത്തും പൊരുതാനുള്ള ധൈര്യം സ്വയം നേടിയെടുക്കണമെന്ന ഉപദേശത്തോടെയാണ് റിജുവിന്റെ ഫേസ്‌ബുക്ക് കുറിപ്പ് അവസാനിക്കുന്നത്.