- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- INVESTMENTS
ഇംഗ്ലണ്ടിൽ നിന്നും ഷില്ലോംങിൽ എത്തിയ സായിപ്പന്മാർ കൂട്ടത്തോടെ ഓട്ടോ പിടിച്ചു കേരളത്തിലേക്ക് പോന്നു; 72 ഓട്ടോകളിൽ കൊച്ചിയിലെത്തിയ 200 വെള്ളക്കാർ അടിച്ചുപൊളിച്ചു നഗരം ചുറ്റുന്നു
കൊച്ചി: രണ്ടാഴ്ചയിലധികം നീണ്ട ഓട്ടോ യാത്ര, പിന്നിട്ടത് 4500 കിലോമീറ്റർ, ഒടുവിൽ അവർ ലക്ഷ്യം കണ്ടു... അതെ, അറബിക്കടലിന്റെ റാണിയുടെ സൗന്ദര്യം ആസ്വദിക്കാൻ 200-ഓളം വിദേശ സഞ്ചാരികൾ എത്തിയത് 72 ഓട്ടോകളിലായാണ്. അതും ഷില്ലോംഗിൽ നിന്ന്. വിനോദയാത്രകൾക്ക് വിമാനവും ട്രെയിനും ഒക്കെ തെരഞ്ഞെടുത്തു ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ കൂടുതൽ സ്ഥലങ്ങൾ കണ്ടാസ്വദിച്ച് മടങ്ങുന്ന കാലത്താണ് ഈ വിനോദയാത്രസംഘം അപൂർവ്വ വഴി തെരഞ്ഞെടുത്തുകൊച്ചിയിലേക്ക് യാത്ര പുറപ്പെട്ടത്. ഇംഗ്ലണ്ടിലെ ലീഗ് ഓഫ് അഡ്വഞ്ചറിസ്റ്റ് സംഘടന ഒരുക്കിയ റിക്ഷാ റൺ എന്ന പരിപാടിയുടെ ഭാഗമായാണ് ഇംഗ്ലണ്ട്, അമേരിക്ക, ജർമനി, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള സായിപ്പന്മാർ കൊച്ചി കാണാനെത്തിയത്. ഈ മാസം നാലാം തീയതിയാണിവർ യാത്ര പുറപ്പെട്ട് ഇന്നലെയാണിവർ അറബിക്കടലിന്റെ റാണിയെ പുൽകിയത്. ഷില്ലോംഗ് മലനിരകളിൽ നിന്നും തുടങ്ങിയ യാത്ര ശുഭപര്യവസനിച്ചപ്പോൾ വഴിയിലുടനീളം കണ്ടു തീർത്ത വ്യത്യസ്ത സംസ്‌കാരങ്ങളും കാഴ്ചകളും അത്ഭുതപ്പെടുത്തിയെന്നാണ് ഇവർ സാക്ഷ്യപ്പെടുത്തുന്നത്. യാത്ര
കൊച്ചി: രണ്ടാഴ്ചയിലധികം നീണ്ട ഓട്ടോ യാത്ര, പിന്നിട്ടത് 4500 കിലോമീറ്റർ, ഒടുവിൽ അവർ ലക്ഷ്യം കണ്ടു... അതെ, അറബിക്കടലിന്റെ റാണിയുടെ സൗന്ദര്യം ആസ്വദിക്കാൻ 200-ഓളം വിദേശ സഞ്ചാരികൾ എത്തിയത് 72 ഓട്ടോകളിലായാണ്. അതും ഷില്ലോംഗിൽ നിന്ന്. വിനോദയാത്രകൾക്ക് വിമാനവും ട്രെയിനും ഒക്കെ തെരഞ്ഞെടുത്തു ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ കൂടുതൽ സ്ഥലങ്ങൾ കണ്ടാസ്വദിച്ച് മടങ്ങുന്ന കാലത്താണ് ഈ വിനോദയാത്രസംഘം അപൂർവ്വ വഴി തെരഞ്ഞെടുത്തുകൊച്ചിയിലേക്ക് യാത്ര പുറപ്പെട്ടത്.
ഇംഗ്ലണ്ടിലെ ലീഗ് ഓഫ് അഡ്വഞ്ചറിസ്റ്റ് സംഘടന ഒരുക്കിയ റിക്ഷാ റൺ എന്ന പരിപാടിയുടെ ഭാഗമായാണ് ഇംഗ്ലണ്ട്, അമേരിക്ക, ജർമനി, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള സായിപ്പന്മാർ കൊച്ചി കാണാനെത്തിയത്. ഈ മാസം നാലാം തീയതിയാണിവർ യാത്ര പുറപ്പെട്ട് ഇന്നലെയാണിവർ അറബിക്കടലിന്റെ റാണിയെ പുൽകിയത്. ഷില്ലോംഗ് മലനിരകളിൽ നിന്നും തുടങ്ങിയ യാത്ര ശുഭപര്യവസനിച്ചപ്പോൾ വഴിയിലുടനീളം കണ്ടു തീർത്ത വ്യത്യസ്ത സംസ്‌കാരങ്ങളും കാഴ്ചകളും അത്ഭുതപ്പെടുത്തിയെന്നാണ് ഇവർ സാക്ഷ്യപ്പെടുത്തുന്നത്.
യാത്രയിലൂടെ ഫണ്ട് സ്വരൂപിക്കുകയാണ് ഈ സംഘത്തിന്റെ ലക്ഷ്യം. ഈ പണം ഇന്ത്യയിൽ സന്നദ്ധ പ്രവർത്തനത്തിന് തന്നെ വിനിയോഗിക്കുകയും ചെയ്യും. വനിതകളും ഉൾപ്പെടുന്ന ഈ യാത്രാ സംഘത്തിൽ ആദ്യമായി ഓട്ടോയിൽ കയറിയ സായിപ്പന്മാരും ഉണ്ട്. യാത്ര പുറപ്പെടും മുമ്പ് ഓട്ടോ ഓടിക്കാനുള്ള പരിശീലനവും ഇവർക്ക് നൽകിയിരുന്നു. സംഘാംഗങ്ങൾ തന്നെയാണ് ഓട്ടോകളെ പെയിന്റ് ചെയ്ത് വർണാഭമാക്കി അണിയിച്ചൊരുക്കിയത്.
ഇത് ആദ്യമായല്ല ഇത്തരമൊരു യാത്രസംഘം കൊച്ചിയിലെത്തുന്നത്. ലീഗ് ഓഫ് അഡ്വഞ്ചറിസ്റ്റ് സംഘടന സംഘടിപ്പിക്കുന്ന റിക്ഷാ റണ്ണിൽ എല്ലാ വർഷവും സഞ്ചാരികൾ മാറി മാറിയാണ് എത്തുക. ദീർഘയാത്ര സാധ്യമല്ലാത്ത ഓട്ടോകൾ നാട്ടുകാർക്ക് സൗജന്യമായി നൽകുകയാണ് ചെയ്യുക. കൊച്ചിയിലെത്തിയ സഞ്ചാരികൾ അടുത്ത ദിവസങ്ങളിൽ തന്നെ നാടുകളിലേക്ക് മടങ്ങും.