കൊച്ചി: ഇന്ന് സിനിമ മേഖലയിൽ 90 ശതമാനവും പുരുഷന്മാരാണെന്നും സ്ത്രീകളുടെ വികാരത്തേയും സംഘർഷങ്ങളേയും സിനിമയിലെ ഭൂരിപക്ഷം മനസിലാക്കുമെന്നുള്ള പ്രതീക്ഷയില്ലെന്നും റിമ കല്ലിങ്കൽ. തന്റെ പുതിയ ചിത്രമായ ആഭാസത്തെക്കുറിച്ചും റിമ വാചാലയായി.

കോമഡി കഥാപാത്രങ്ങളെ ഒരു വെല്ലുവിളിയായാണ് കണ്ടിരുന്നത്. പക്ഷെ എല്ലാവരും അതിനെ ആ ഒരു രീതിയിൽ കണ്ടിരുന്നില്ല. എന്നാൽ ഏറെ വൈകാതെ താൻ ഒരു സ്റ്റീരിയോടൈപ്പായി മാറിയെന്നും റിമ പറഞ്ഞു. എന്നാൽ തന്റെ അടുത്ത ചിത്രമായ ആഭാസം അതിനെ പൊളിച്ചടക്കുന്നതാണ്. ആഭാസം എന്ന ചിത്രത്തിൽ ആകെ 30 കഥാപാത്രങ്ങൾ ഉണ്ട്. അവർക്കെല്ലാം ചിത്രത്തിൽ തങ്ങളുടേതായ സംഭാവനകൾ നൽകാനുണ്ടെന്നും റിമ പറഞ്ഞു.

ഒരു കലാകാരി എന്ന നിലയിൽ കഥാപാത്രമായി മാറുന്നത് താൻ ഒരുപാട് ആസ്വദിക്കാറുണ്ട്. തന്റെ ലക്ഷ്യം ആളുകളെ സ്പർശിക്കുക എന്നതു മാത്രമാണ് തന്റെ ലക്ഷ്യം. എപ്പോഴും പ്രേക്ഷകരെ ഞെട്ടിക്കുന്ന തരത്തിലുള്ള തീവ്രമായ കഥാപാത്രങ്ങൾ ചെയ്യാനാണ് താൻ ആഗ്രഹിക്കുന്നത്.

ഗെയിം ചെയ്ഞ്ചറായിരിക്കണം ചെയ്യുന്ന എല്ലാ കഥാപാത്രങ്ങളും. ഓരേ സീനുകളോടും പ്രതികരിക്കുകയും അവരുടെ വികാരത്തെ സ്പർശിക്കുകയും വേണം. കൂടാതെ എല്ലാത്തരത്തിലുമുള്ള വികാരങ്ങളുമുള്ള കഥാപാത്രങ്ങളെ സിനിമയിൽ പ്രതിഫലിപ്പിക്കുന്നുമുണ്ടെന്നു റിമ പറഞ്ഞു.

കൂടാതെ ഇപ്പോൾ കണ്ടു വരുന്ന സിനിമ രീതിയോട് താൽപര്യമില്ല. ആകെ നാലും പാട്ടും നാലു സീനുകൾ ഉള്ള റോളുകൾ ചെയ്യാൻ തനിക്ക് താൽപര്യമില്ല. എപ്പോഴും വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്യാൻ ശ്രമിക്കണം. റോൾ അല്ല സിനിമയുടെ കഥയാണ് പ്രധാനമെന്നും റിമ കൂട്ടിച്ചേർത്തു.