- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രതികരിച്ചപ്പോൾ അവസരങ്ങൾ കുറഞ്ഞു; നടിമാരെ മലയാള സിനിമയിൽ ഒറ്റപ്പെടുത്തുന്നു;വിമർശനവുമായി റിമ കല്ലിങ്കൽ
കൊച്ചി:മലയാള സിനിമയിലെ പുരുഷമേധാവിത്വത്തിനെതിരെ പ്രതികരിച്ചത് പലനടിമാരുടെയും കരിയറിനെ ബാധിച്ചതായി നടി റിമ കല്ലിങ്കൽ. നായിക പ്രാധാന്യമുള്ള ചിത്രങ്ങളിൽ അഭിനയിക്കാൻ പോലും നായകന്മാർ തയ്യാറാകുന്നില്ല. തന്റെ അടുത്ത ചിത്രം അത്തരത്തിലുള്ളതാണ്. ഒരു നായകനെ സമീപിച്ചപ്പോൾ പ്രാധാന്യമുള്ള ചിത്രങ്ങളിലേ അഭിനയിക്കൂ എന്ന് പറഞ്ഞു. ഇതിന് അപവാദമായിട്ടുള്ള ഒരേയൊരു നടൻ കുഞ്ചാക്കോ ബോബനാണ്. ആ കാര്യത്തിൽ മലയാള സിനിമയിലെ പ്രതിഭാസമാണ് ചാക്കോച്ചനെന്നും റിമ പറയുന്നു. ഇന്ത്യൻ സിനിമയിൽ ആദ്യമായി സ്ത്രീകൾക്കു വേണ്ടി നടിമാരുടെയും മറ്റ് ആർട്ടിസ്റ്റുകളുടെയും നേതൃതത്തിൽ വുമൺ ഇൻ സിനിമ കളക്ടീവ് എന്ന സംഘടന രൂപീകരിച്ചത് റിമ ഉൾപ്പെടെയുള്ള നടിമാരുടെ നേതൃത്വത്തിൽ മലയാളത്തിലായിരുന്നു.എന്നാൽ ഇതിനെതിരെ മലയാള സിനിമയ്ക്കുള്ളിൽ തന്നെ എതിർപ്പുകളുള്ളതായി റിപ്പോർട്ടുകളുണ്ടായിരുന്നു.ഇത് സാധൂകരിക്കുന്നതാണ് റിമ കല്ലിങ്കലിന്റെ വാക്കുകൾ. സിനിമയിലെ പുരുഷാധിപത്യത്തിനെതിരെ രംഗത്തിറങ്ങുമ്പോൾ അത് കരിയറിനെ ബാധിക്കില്ലേ എന്ന സംശയം എല്ലാവർക്കുമുണ്ടായിരു
കൊച്ചി:മലയാള സിനിമയിലെ പുരുഷമേധാവിത്വത്തിനെതിരെ പ്രതികരിച്ചത് പലനടിമാരുടെയും കരിയറിനെ ബാധിച്ചതായി നടി റിമ കല്ലിങ്കൽ. നായിക പ്രാധാന്യമുള്ള ചിത്രങ്ങളിൽ അഭിനയിക്കാൻ പോലും നായകന്മാർ തയ്യാറാകുന്നില്ല. തന്റെ അടുത്ത ചിത്രം അത്തരത്തിലുള്ളതാണ്. ഒരു നായകനെ സമീപിച്ചപ്പോൾ പ്രാധാന്യമുള്ള ചിത്രങ്ങളിലേ അഭിനയിക്കൂ എന്ന് പറഞ്ഞു. ഇതിന് അപവാദമായിട്ടുള്ള ഒരേയൊരു നടൻ കുഞ്ചാക്കോ ബോബനാണ്. ആ കാര്യത്തിൽ മലയാള സിനിമയിലെ പ്രതിഭാസമാണ് ചാക്കോച്ചനെന്നും റിമ പറയുന്നു.
ഇന്ത്യൻ സിനിമയിൽ ആദ്യമായി സ്ത്രീകൾക്കു വേണ്ടി നടിമാരുടെയും മറ്റ് ആർട്ടിസ്റ്റുകളുടെയും നേതൃതത്തിൽ വുമൺ ഇൻ സിനിമ കളക്ടീവ് എന്ന സംഘടന രൂപീകരിച്ചത് റിമ ഉൾപ്പെടെയുള്ള നടിമാരുടെ നേതൃത്വത്തിൽ മലയാളത്തിലായിരുന്നു.എന്നാൽ ഇതിനെതിരെ മലയാള സിനിമയ്ക്കുള്ളിൽ തന്നെ എതിർപ്പുകളുള്ളതായി റിപ്പോർട്ടുകളുണ്ടായിരുന്നു.ഇത് സാധൂകരിക്കുന്നതാണ് റിമ കല്ലിങ്കലിന്റെ വാക്കുകൾ.
സിനിമയിലെ പുരുഷാധിപത്യത്തിനെതിരെ രംഗത്തിറങ്ങുമ്പോൾ അത് കരിയറിനെ ബാധിക്കില്ലേ എന്ന സംശയം എല്ലാവർക്കുമുണ്ടായിരുന്നു. ഇപ്പോൾ തങ്ങളുടെ പലരുടെയും കരിയറിനെ ഇത് ബാധിച്ചിട്ടുണ്ട്. ചിലർക്കൊക്കെ അവസരങ്ങൾ നഷ്ടപ്പട്ടു, ചിലരെ ഒറ്റപ്പെടുത്തി.റിമ പറയുന്നു.