- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഞാൻ ഹോട്ടൽ റുമിൽ നല്ല ഉറക്കമാണ്; എന്തോ ശബ്ദം കേട്ട് ഞെട്ടിയുണർന്നു; നോക്കുമ്പോൾ ഒരാൾ എന്റെ മുറിയിൽ! ഞാൻ ഉറക്കെ ഒച്ച വെച്ചു; അയാൾ ഇറങ്ങിയോടി ഞാൻ പുറകെയും: ആലപ്പുഴയിലെ റിസോർട്ടിൽ റീമാ കല്ലിങ്കലിന് നേരെ ഉണ്ടായതെന്ത്? എന്തുകൊണ്ട് ചാക്കോച്ചൻ പ്രതിഭാസമാകുന്നു: റീമ മനസ്സുതുറക്കുമ്പോൾ
കൊച്ചി: മലയാള സിനിമയിൽ ഇന്ന് നടികളെ ഒതുക്കാറുണ്ടെന്ന് റീമാ കല്ലിങ്കലിന്റെ തുറന്നു പറച്ചിൽ. ഗൃഹലക്ഷ്മിക്ക് അനുവദിച്ച അഭിമുഖത്തിലാണ് നടി ആക്രമിക്കപ്പെട്ട സംഭവവും തനിക്കെതിരെയുള്ള പീഡന ശ്രമവുമല്ലാം റീമ വിശദീകരിക്കുന്നത്. അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങൾ ഇങ്ങനെ: ഒരിക്കൽ ജയഭാരതിച്ചേച്ചിയെ കണ്ടു. ചേച്ചി എന്നെ കളിയാക്കി പറഞ്ഞു, നിങ്ങളൊക്കെ എന്തു സ്റ്റാർസ്! ഞങ്ങളുടെ ഒക്കെ കാലത്ത് ഞാനും നസീർ ഒരുമിച്ച് വന്നിങ്ങറും. ഒരേ ട്രീറ്റ്മെന്റാണ് ഞങ്ങൾക്ക്. നിങ്ങളൊക്കെ വെറുതെ... ഒരു കാര്യവുമില്ല നിങ്ങളെക്കൊണ്ടൊന്നും. അപ്പോ ഫീമെയിൽ സൂപ്പർ സ്റ്റാർസ് ഉണ്ടായിരുന്നു നമ്മൾക്ക്. അവർക്ക് ഒരു പവറും ഉണ്ടായിരുന്നു. ഇപ്പോ ആരുണ്ട്? ഒരു മഞ്ജു ചേച്ചി, ഒരു പാർവ്വതി, അവർക്ക് കിട്ടുന്നത് വെറൈറ്റി റോളുകളാണോ?. ഒകെ നമ്മുക്ക് പാർവ്വതിയുടെ കഴിവിനനുസരിച്ചുള്ള ഒരു പുതിയ സാധനം കൊടുക്കാം എന്നു പറഞ്ഞത് എത്ര പേർ എഴുതും?. അങ്ങനെയാണല്ലോ സൂപ്പർ സ്റ്റാർസ് ഉണ്ടാവുന്നുത്. ലാലേട്ടനെങ്ങനാ ലാലേട്ടനായത്? മമ്മൂക്ക എങ്ങനെയാ മമ്മൂക്ക ആയത്? എന്തോരം റൈറ്
കൊച്ചി: മലയാള സിനിമയിൽ ഇന്ന് നടികളെ ഒതുക്കാറുണ്ടെന്ന് റീമാ കല്ലിങ്കലിന്റെ തുറന്നു പറച്ചിൽ. ഗൃഹലക്ഷ്മിക്ക് അനുവദിച്ച അഭിമുഖത്തിലാണ് നടി ആക്രമിക്കപ്പെട്ട സംഭവവും തനിക്കെതിരെയുള്ള പീഡന ശ്രമവുമല്ലാം റീമ വിശദീകരിക്കുന്നത്.
അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങൾ ഇങ്ങനെ: ഒരിക്കൽ ജയഭാരതിച്ചേച്ചിയെ കണ്ടു. ചേച്ചി എന്നെ കളിയാക്കി പറഞ്ഞു, നിങ്ങളൊക്കെ എന്തു സ്റ്റാർസ്! ഞങ്ങളുടെ ഒക്കെ കാലത്ത് ഞാനും നസീർ ഒരുമിച്ച് വന്നിങ്ങറും. ഒരേ ട്രീറ്റ്മെന്റാണ് ഞങ്ങൾക്ക്. നിങ്ങളൊക്കെ വെറുതെ... ഒരു കാര്യവുമില്ല നിങ്ങളെക്കൊണ്ടൊന്നും. അപ്പോ ഫീമെയിൽ സൂപ്പർ സ്റ്റാർസ് ഉണ്ടായിരുന്നു നമ്മൾക്ക്. അവർക്ക് ഒരു പവറും ഉണ്ടായിരുന്നു. ഇപ്പോ ആരുണ്ട്?
ഒരു മഞ്ജു ചേച്ചി, ഒരു പാർവ്വതി, അവർക്ക് കിട്ടുന്നത് വെറൈറ്റി റോളുകളാണോ?. ഒകെ നമ്മുക്ക് പാർവ്വതിയുടെ കഴിവിനനുസരിച്ചുള്ള ഒരു പുതിയ സാധനം കൊടുക്കാം എന്നു പറഞ്ഞത് എത്ര പേർ എഴുതും?. അങ്ങനെയാണല്ലോ സൂപ്പർ സ്റ്റാർസ് ഉണ്ടാവുന്നുത്. ലാലേട്ടനെങ്ങനാ ലാലേട്ടനായത്? മമ്മൂക്ക എങ്ങനെയാ മമ്മൂക്ക ആയത്? എന്തോരം റൈറ്റേഴ്സ് അവർക്കു വേണ്ടി എന്തോക്കെയാ എഴുതിയിട്ടുള്ളത്. ഉർവ്വശി, ശോഭന, രേവതി... ഇവരൊക്കെ എവിടെപ്പോയി? ആരെങ്കിലും എഴുതിയോ അവർക്ക് വേണ്ടി? സഹനടന്മാർക്ക് വേണ്ടി പോലും എഴുതുമല്ലോ ഇതിലും നല്ല റോളുകൾ-റീമ വിശദീകരിക്കുന്നു.
കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട വിഷയത്തിൽ താര സംഘടനയ്ക്കുമുണ്ട് പരോക്ഷ വിമർശനം. അമ്മ ഇമീഡിയറ്റായിട്ട് പറഞ്ഞത് ഇനി സ്ത്രീകൾ രാത്രി ഒറ്റയ്ക്ക് ട്രാവൽ ചെയ്യേണ്ട എന്നാണ്. അവർക്ക് മനസ്സിലായിട്ടില്ല കാര്യം. അല്ലെങ്കിൽ അങ്ങനെ പറയുമോ? ഞങ്ങളുടെ കാര്യമാണല്ലോ അവർ ഡിസ്‌കസ് ചെയ്യുന്നത്. അപ്പോ ഞങ്ങളോടൊന്ന് ചോദിക്കണ്ടേ? ഞങ്ങളുടെ വർക്ക് എന്താണ്? ഒരു ലീഗൽ സെൽ ഉണ്ടോ? ഇതിനൊക്കെ ഉത്തരം വേണമായിരുന്നു. എല്ലാ തൊഴിൽ മേഖലയിലും സ്ത്രീ സുരക്ഷ നിയമങ്ങൾ ഉണ്ട്. ഇവിടെ ഒന്നും ഇല്ല.-റീമ പറയുന്നു.
തനിക്ക് നേരെയുണ്ടായ പീഡന ശ്രമത്തെ കുറിച്ചു വിശദീകരിക്കുന്നുണ്ട്. ഞാനതിൽ നിന്ന് കഷ്ടിച്ചു രക്ഷപ്പെട്ടതാണെന്നു പറയാം. ആ സമയത്ത് മേനക ചേച്ചി പറഞ്ഞു, ഒരിക്കൽ ചേച്ചിക്കയച്ച വണ്ടിയിലും ഈ പ്രശ്നമുണ്ടായിട്ടുണ്ട് എന്ന്. അന്വേഷിച്ചു നോക്കിയപ്പോൾ മനസ്സിലായി, ആ വണ്ടി ശരിക്കും എന്നെ പിക്ക് ചെയ്യാനുള്ളതായിരുന്നു. എനിക്കന്ന് വരാൻ പറ്റിയില്ല. വന്നിരുന്നെങ്കിൽ ... പക്ഷെ ഇത് സ്ഥിരം സംഭവമൊന്നുമല്ല. മിക്ക ഡ്രൈവേഴ്സിന്റെയും കൂടെ നമ്മൾ വളരെ സേഫ് ആണ്. പ്രൊഡക്ഷൻ ടീമും അങ്ങനെതന്നെ. എന്തു ഇഷ്യു ഉണ്ടായാലും കൂടെ നിൽക്കും. ആലപ്പുഴയിൽ ഷൂട്ട് നടക്കുന്ന സമയം. ഞാൻ ഹോട്ടൽ റുമിൽ നല്ല ഉറക്കമാണ്. എന്തോ ശബ്ദം കേട്ട് ഞെട്ടിയുണർന്നു. നോക്കുമ്പോൾ ഒരാൾ എന്റെ മുറിയിൽ! ഞാൻ ഉറക്കെ ഒച്ച വെച്ചു. അയാൾ ഇറങ്ങിയോടി. ഞാൻ പുറകെയും. അടുത്ത മുറിയിൽനിന്ന് ഞങ്ങളുടെ ടീം മുഴുവൻ വന്നു. അയാളെ പിടിച്ചു. ഹോട്ടൽ ജീവനക്കാരനായിരുന്നു. എക്ട്രാ കീ ഉപയോഗിച്ച് മുറിയിൽ കയറിയതായിരുന്നു. അന്നുതന്നെ ഞങ്ങൾ ആ ഹോട്ടൽ ഒഴിവാക്കി.
നായകന്മാരാണോ ചില നായികമാരെ തഴയുന്നതെന്ന ചോദ്യത്തിന് മറുപടി ഇങ്ങനെ- ഞാൻ ചെയ്യാനിരിക്കുന്ന ഒരു സിനിമയുണ്ട്, ഒരു വനിതാ വോളിബോൾ കളിക്കാരിയുടെ ജീവിത കഥ. അതിൽ നായികയ്ക്കാണ് പ്രാധാന്യം. നായകനാവാമോന്ന് ഒരു നടനോ്ട് ചോദിച്ചു. അയാൾ പറഞ്ഞു. ഞാൻ നായകന് പ്രാധാന്യമുള്ള സിനിമയിൽ മാത്രമേ അഭിനയിക്കു ആരാണ് ഇങ്ങനെ പറഞ്ഞത്? കുഞ്ചാക്കോ ബോബൻ മാത്രമാണ് ഒരു അപവാദം. ആ അർത്ഥത്തിൽ ഒരു പ്രതിഭാസമാണ് ചാക്കോച്ചൻ. നായികമാരും ഇങ്ങനെ പറഞ്ഞാൽ എന്താവും സ്ഥിതി?. മാധ്യമങ്ങൾക്കുമുണ്ട് ഈ വിവേചനം. സുരഭിക്ക് നാഷണൽ അവാർഡ് കിട്ടി. ഒരു ക്വാർട്ടർ പേജ് ഫോട്ടോ എങ്കിലും കൊടുത്തോ ആരേങ്കിലും? അതിനു പകരം ഒരു നായകനടനായിരുന്നെങ്കിലോ?
സ്‌ക്രിപ്റ്റുമായി സംവിധായകൻ വരുമ്പോ നടിമാർ ചോദിക്കണം, ഇതിൽ എന്താ എനിക്ക് ചെയ്യാനുള്ളത് എന്ന്. ഒരു വിലയുമില്ലാത്ത് റോളുകൾ ചെയ്യുന്നതിലും ഭേദം ഒന്നു കിട്ടാതെ വീട്ടിൽ ഇരിക്കുന്നതല്ലേ. റിലീസിങ് ഡേയിൽ തിയേറ്റർ നിറയേ സ്ത്രീകൾ വരണം. അതാണ് എന്റെ സ്വപ്നത്തിലുള്ള സിനിമ. അതിന് സ്ത്രീകളുടെ സ്വപ്നങ്ങൾ, അവളുടെ പ്രശ്നങ്ങൾ സ്‌ക്രീനിൽ വരണം-റീമ വിശദീകരിക്കുന്നു.