കൊച്ചി: മമ്മൂട്ടിക്കും കസബക്കും എതിരെ സംസാരിച്ച പാർവതിയെ സപ്പോർട്ട് ചെയ്ത നടി റിമ കല്ലിങ്കലിന് നേരെ സൈബർ ആക്രമണം രൂക്ഷമാവുന്നു. റിമയുടെ ഭർത്താവായ ആഷിഖ് അബു സംവിധാനം ചെയ്ത മായനദി എന്ന ചിത്രത്തെ പിന്തുണച്ച് റിമ ഇടുന്ന പോസ്റ്റുകൾക്ക് എതിരെയാണ് സൈബർ ആക്രമണം നടക്കുന്നത്.

ഈ പടം എത്ര നല്ല പടമാണെങ്കിലും ഞാൻ ടോറന്റിൽ വന്നാലേ കാണൂ അതു നിന്നോടുള്ള വെറുപ്പ് കൊണ്ട് പറയുന്നതാ റീമ ചേച്ചി എന്നാണ് ഒരു കമന്റ് ആഷികിന്റെയും ടോവിനോയുടേയും എല്ലാ സിനിമകളും കണ്ടിരുന്നുവെന്നും ഇനി കാണില്ലെന്നുമാണ് ഒരാളുടെ കമന്റ്. മറ്റ് പടങ്ങൾക്ക് ടിക്കറ്റ് കിട്ടിയില്ലെങ്കിലും മായാനദി കാണില്ലെന്ന് വേറൊരു കൂട്ടർ.

ടോവിനോയുടെ നോട്ടം കണ്ടാൽ അറിയാം..സ്ത്രീവിരുദ്ധ നോട്ടം ആണെന്നു....പിന്നെ സിനിമയുടെ പേരും...മായാ എന്നത് സ്ത്രീകളുടെ പേരാണ്....അതിലൂടെ സംവിധായകൻ അപമാനിക്കുകയാണ് സുഹൃത്തുക്കളെ....ഇതിനെതിരെ ഞങ്ങൾ ശകതമായി അടുത്ത ഫിലിം ഫെസ്റ്റിവലിൽ പ്രതികരിക്കും എന്നും റിമയെ കളിയാക്കി കൊണ്ട് ഒരു പോസ്റ്റ ഉണ്ട്.

റിമയുടെ പോസ്റ്റിലെ ഒരു കമന്റ് ഇങ്ങനെ, നിന്റെ ആ ചിരി ഉണ്ടല്ലോ കസബ എന്ന് പാർവതി പറഞ്ഞപ്പോൾ നീ ഇക്കാനെ കളിയാക്കി ചിരിച്ച ആ ചിരി. അത് കണ്ടപ്പോൾ ഞാൻ തീരുമാനിച്ചു നിന്റെ കെട്ടിയോന്റെ ഈ പടം കാണുന്നുമില്ല, എന്റെ പരിചയത്തിലുള്ളവരെക്കൊണ്ട് കാണിക്കുകയുമില്ല.

മറ്റൊരു കമന്റ്

ഇനി നിന്റെ ഒരു പടവും കാണില്ല... നിന്റെ ആ ചിരിയുണ്ടല്ലോ? നിന്റെയും നിന്റെ പാറുവിന്റെയും അഹക്കാരം ഇതോടെ അവസാനിക്കണം... എല്ലാവരും ബഹുമാനിക്കുകയും സ്‌നേഹികുകയും ചെയ്യുന്നവരെ കുറ്റംപറഞ്ഞു താഴ്‌ത്തികെട്ടിയും സ്വയം ആളാകാൻ നോക്കുന്ന ചീപ് ഷൈനിങ്.. അതിനു ഉണ്ടാവരുത്.... വളർന്നുവന്ന നാടിനോടും പഠിച്ച മലയാള സംസ്‌കാരത്തോടുമുള്ള നിന്റെയൊക്കെ പുച്ഛം.. നിന്റെയും നിനക്ക് ഇടവും വലവും നിന്ന് ഏതു പാതിരാത്രിക്കും കുട പിടിക്കുന്ന വിഡ്ഢികൾക്ക് ഇതോടെ വിവരം വെക്കണം...
തീയിൽ തൊട്ടാൽ പൊള്ളും എന്ന് കേട്ടറിഞ്ഞാൽ പോര നിന്നെ പോലുള്ളവർ അനുഭവിച്ചറിയണം..