- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'മേക്-അപ്പ് റൂമിൽ എസി ഇല്ലാത്തതിന്റെ പേരിൽ ഫുൾ ക്രൂവിനെ രാവിലെ 10:30 മുതൽ പോസ്റ്റ് ആക്കി നിർത്തി ഈവെനിങ് 5 നു കാരവാന് വന്നപ്പോൾ ഷൂട്ട് തുടങ്ങിയ നടിയാണ് റിമ; ഇപ്പോഴല്ലേ കാര്യങ്ങൾ മനസ്സിലായത്, പിടിവാശി ഉണക്കമീൻ കിട്ടാതിരുന്ന കാലം മുതൽക്കേ തുടങ്ങിയതാണ്'; റിമ കല്ലിങ്കലിനെതിരെ ആരോപണവുമായി പരസ്യചിത്ര സംവിധായകൻ കൃഷ്ണജിത്ത് എസ് വിജയൻ
തിരുവനന്തപുരം: നടി റിമ കല്ലിങ്കലിനെതിരെ ആരോപണവുമായി പരസ്യചിത്ര സംവിധായകൻ കൃഷ്ണജിത്ത് എസ് വിജയൻ രംഗത്ത്. നടൻ അനിൽ നെടുമങ്ങാട് റിമയ്‌ക്കെതിരെ ഇട്ട പോസ്റ്റിനു കമന്റായിട്ടാണ് കൃഷ്ണജിത്ത് തന്റെ അനുഭവം പങ്കുവെച്ചത്. മേക്കപ്പ് റൂമിൽ എസി ഇല്ലാത്തതിന്റെ പേരിൽ ഷൂട്ടിങ് 10.30 മുതൽ വൈകിട്ട് 5 മണിവരെ റിമ തങ്ങളെ പോസ്റ്റാക്കി നിർത്തിച്ച കഥയാണ് കൃഷ്ണജിത്ത് പറഞ്ഞിരിക്കുന്നത്. തിരുവനന്തപുരത്ത് നടന്ന ടെഡ് ടോക്കിലാണ് റിമ മലയാള സിനിമാ മേഖലയിലെ സ്ത്രീവിരുദ്ധത തുറന്നുപറഞ്ഞത്. താൻ എങ്ങനെയാണ് ഫെമിനിസ്റ്റ് ആയതെന്നും റിമ പറയുന്നുണ്ട്. ഇതിനായി റിമ പറയുന്നത് ഒരു പൊരിച്ച മീനിന്റെ കഥയാണ്. എന്തുകൊണ്ടാണ് താൻ ഫെമിനിസ്റ്റ് ആയതെന്ന് ചോദ്യത്തിനുള്ള ഉത്തരമായാണ് റിമ ഇങ്ങനെ പറഞ്ഞത്. ഇത് ട്രോളർമാർ എറ്റെടുക്കുകയായിരുന്നു. പ്രസംഗത്തിൽ പുലിമുരുകൻ സിനിമയിലെ സ്ത്രീവിരുദ്ധതയെ പറ്റി പറഞ്ഞതിന് മോഹൻലാൽ ഫാൻസും റിമയെ ട്രോളുന്നുണ്ട്. കൃഷ്ണജിത്തിന്റെ കമന്റ്: മേക്-അപ്പ് റൂമിൽ എസി ഇല്ലാത്തതിന്റെ പേരിൽ ഫുൾ crew നെ രാവിലെ 10:30 മുതൽ പോസ്റ്റ്
തിരുവനന്തപുരം: നടി റിമ കല്ലിങ്കലിനെതിരെ ആരോപണവുമായി പരസ്യചിത്ര സംവിധായകൻ കൃഷ്ണജിത്ത് എസ് വിജയൻ രംഗത്ത്. നടൻ അനിൽ നെടുമങ്ങാട് റിമയ്‌ക്കെതിരെ ഇട്ട പോസ്റ്റിനു കമന്റായിട്ടാണ് കൃഷ്ണജിത്ത് തന്റെ അനുഭവം പങ്കുവെച്ചത്. മേക്കപ്പ് റൂമിൽ എസി ഇല്ലാത്തതിന്റെ പേരിൽ ഷൂട്ടിങ് 10.30 മുതൽ വൈകിട്ട് 5 മണിവരെ റിമ തങ്ങളെ പോസ്റ്റാക്കി നിർത്തിച്ച കഥയാണ് കൃഷ്ണജിത്ത് പറഞ്ഞിരിക്കുന്നത്.
തിരുവനന്തപുരത്ത് നടന്ന ടെഡ് ടോക്കിലാണ് റിമ മലയാള സിനിമാ മേഖലയിലെ സ്ത്രീവിരുദ്ധത തുറന്നുപറഞ്ഞത്. താൻ എങ്ങനെയാണ് ഫെമിനിസ്റ്റ് ആയതെന്നും റിമ പറയുന്നുണ്ട്. ഇതിനായി റിമ പറയുന്നത് ഒരു പൊരിച്ച മീനിന്റെ കഥയാണ്. എന്തുകൊണ്ടാണ് താൻ ഫെമിനിസ്റ്റ് ആയതെന്ന് ചോദ്യത്തിനുള്ള ഉത്തരമായാണ് റിമ ഇങ്ങനെ പറഞ്ഞത്. ഇത് ട്രോളർമാർ എറ്റെടുക്കുകയായിരുന്നു. പ്രസംഗത്തിൽ പുലിമുരുകൻ സിനിമയിലെ സ്ത്രീവിരുദ്ധതയെ പറ്റി പറഞ്ഞതിന് മോഹൻലാൽ ഫാൻസും റിമയെ ട്രോളുന്നുണ്ട്.
കൃഷ്ണജിത്തിന്റെ കമന്റ്:
മേക്-അപ്പ് റൂമിൽ എസി ഇല്ലാത്തതിന്റെ പേരിൽ ഫുൾ crew നെ രാവിലെ 10:30 മുതൽ പോസ്റ്റ് ആക്കി നിർത്തി ഈവെനിങ് 5 നു കാരവാന് വന്നപ്പോൾ ഷൂട്ട് തുടങ്ങിയ നടിയാണ് റിമ. എന്റെ പരസ്യ ചിത്രത്തിന്റെ ഷൂട്ടിന് ( ഇപ്പോഴല്ലേ കാര്യങ്ങൾ മനസ്സിലായത് പിടിവാശി ഉണക്കമീൻ കിട്ടാതിരുന്ന കാലം മുതൽക്കേ തുടങ്ങിയതാണ്.)