- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ന്യൂജനറേഷ'നെ പ്രബുദ്ധ കേരളത്തിനു പിന്തുടരാം; ഷാഫിയും റിമയും ആഷിക്കും കാട്ടിത്തരുന്നത് മഹനീയ മാതൃക; നൽകാം ഒരു കൈയടിയും
പ്രബുദ്ധ കേരളം എല്ലാക്കാലത്തും വിമർശനത്തിന്റെ മുനമ്പിൽ എത്തിപ്പെട്ടിരിക്കുന്ന കാര്യങ്ങളിലൊന്നാണു കേരളത്തിലെ വിവാഹസമ്പ്രദായങ്ങൾ. പൊന്നിൽ കുളിപ്പിച്ചു വധുവിനെയും പണമൊഴുക്കി ആഡംബരങ്ങളും ഒരുക്കി കേരളത്തിലെ വിവാഹച്ചടങ്ങുകൾ കൊഴുക്കുന്ന കാഴ്ച അസാധാരണമല്ല. ഇതിനൊരു മാറ്റം വരണമെന്നു നാട്ടിലെ പലരും വാക് കസർത്തുകൾ നടത്താറുണ്ടെങ്
പ്രബുദ്ധ കേരളം എല്ലാക്കാലത്തും വിമർശനത്തിന്റെ മുനമ്പിൽ എത്തിപ്പെട്ടിരിക്കുന്ന കാര്യങ്ങളിലൊന്നാണു കേരളത്തിലെ വിവാഹസമ്പ്രദായങ്ങൾ. പൊന്നിൽ കുളിപ്പിച്ചു വധുവിനെയും പണമൊഴുക്കി ആഡംബരങ്ങളും ഒരുക്കി കേരളത്തിലെ വിവാഹച്ചടങ്ങുകൾ കൊഴുക്കുന്ന കാഴ്ച അസാധാരണമല്ല. ഇതിനൊരു മാറ്റം വരണമെന്നു നാട്ടിലെ പലരും വാക് കസർത്തുകൾ നടത്താറുണ്ടെങ്കിലും മാതൃകകളില്ലാതെയും ആരും സ്വമനസാലെ അതിനു തയാറാകാതെയും വെറും കവല പ്രസംഗങ്ങൾ മാത്രമായി അതൊക്കെ മാറുന്ന കാഴ്ചയാണു കേരളം കണ്ടിരുന്നത്.
ഇതാ, കേരളത്തിൽ അതിനൊരു മാറ്റം സംഭവിക്കുന്നു. അടുത്തനാളുകളിൽ കേരളത്തിലെ പ്രശസ്തരും യുവാക്കളെ ഏറ്റവും സ്വാധീനിക്കുന്നവരുമായി ചിലർ വിവാഹിതരായതും അടുത്ത നാളുകളിൽ വിവാഹിതരാകുന്നതും മഹനീയ മാതൃകകൾ കാട്ടിത്തന്നെയാണ്. പാലക്കാട് എംഎൽഎയും യൂത്ത് കോൺഗ്രസ് പാലക്കാട് ജില്ലാ പ്രസിഡന്റുമായ ഷാഫി പറമ്പിലിന്റെ വിവാഹത്തിനു മലയാളികൾ നൽകിയ കൈയടി അതിനുദാഹരണമാകുന്നു.
അതിനു പിന്നാലെയാണ് എസ് എഫ് ഐ നേതാക്കളായ റഹിമും അഡ്വ അമൃതയും ആർഭാടങ്ങളൊഴിവാക്കി മതേതര വിവാഹത്തിലൂടെ കേരളത്തിനു മാതൃകയായത്. നവംബർ ഒന്നിനു മലയാളത്തിന്റെ പ്രിയതാരം റിമാ കല്ലിങ്കലും സംവിധായകൻ ആഷിഖ് അബുവും ജീവിതത്തിൽ ഒന്നിക്കുന്നതും ആർഭാടങ്ങൾ ഒഴിവാക്കി അതിനു വേണ്ടിവന്നേക്കാവുന്ന തുക കാൻസർരോഗികളുടെ ചികിത്സയ്ക്കു മാറ്റിവച്ചുകൊണ്ടാണ്.
പട്ടാമ്പി സ്വദേശിയായ ഷാഫി പറമ്പിൽ മാഹി സ്വദേശിനിയായ അഷീല അലിയെയാണു വിവാഹം ചെയ്തത്. യുവ രാഷ്ട്രീയ നേതാവെന്ന നിലയിൽ ഏറെ ശ്രദ്ധേയനാണു ഷാഫി പറമ്പിൽ. കെ എസ് യുവിലൂടെ രാഷ്ട്രീയത്തിലെത്തിയ ഷാഫി കേരളത്തിലെ രാഷ്ട്രീയക്കാരെക്കുറിച്ചുള്ള ചിന്താഗതികൾ മാറ്റിമറിക്കുന്നതിനാണു തുടക്കമിട്ടത്. ജനകീയനാവുകയും അതേസമയം, സാങ്കേതികവിദ്യയെയും സോഷ്യൽമീഡിയയെയും കൂട്ടുപിടിച്ചുമാണ് ജനങ്ങളിലേക്കിറങ്ങിച്ചെന്നത്. പറയാനുള്ള കവലപ്രസംഗങ്ങളിൽ പറയാതെ ഫേസ്‌ബുക്കിലും ട്വിറ്ററിലും പങ്കുവച്ചും ഷാഫി പുതിയ വഴി കാണിച്ചു. തൂവെള്ള ഖദറിട്ടാൽ മാത്രം രാഷ്ട്രീയക്കാരനാകുമെന്ന മലയാളിയുടെ വിശ്വാസത്തെ അടിമുടി മാറ്റിമറിച്ചു ജീൻസും ടീഷർട്ടും പോലുള്ള പുതുതലമുറയുടെ വേഷങ്ങളുമായി ജനങ്ങളിലേക്കിറങ്ങിച്ചെന്നു തങ്ങളുടെ വഴി വ്യത്യസ്തമാണെന്നു തെളിയിച്ചു. ഇതേ വേറിട്ട വഴിതന്നെയായിരുന്നു.
മലമ്പുഴയിലെ അന്ധ ദമ്പതികളായ ഹരിദാസിനും സുനിതയ്ക്കും വീടുവച്ചുകൊടുത്താണു ഷാഫി വിവാഹത്തിൽ മാതൃക കാട്ടിയത്. മലപ്പുറത്തു നടന്ന ചടങ്ങിൽ അതീവ ലളിതമായിരുന്നു ഷാഫിയുടെ വിവാഹം. വിവാഹ സൽക്കാരം വേണ്ടെന്നു വച്ചാണു അതിനായി കണക്കുകൂട്ടിയ തുക ഇവർക്കു വീടുവച്ചു കൊടുക്കാൻ തയാറായത്. പടക്ക നിർമ്മാണ ശാലയിലെ അപകടത്തിൽപെട്ടായിരുന്നു ഹരിദാസിനു കാഴ്ച നഷ്ടമായത്. സുനിതയാകട്ടെ ജന്മനാ അന്ധയും.
കഴിഞ്ഞദിവസമാണ് എസ് എഫ് ഐ മുൻ സംസ്ഥാനകമ്മിറ്റി അംഗങ്ങളായ റഹിമും അഡ്വ അമൃതയും വിവാഹിതരായത്. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും തിരുവനന്തപുരത്തു വച്ചു വിവാഹിതരായത്. മതത്തിന്റെ വേലിക്കെട്ടുകൾ ഭേദിച്ചുള്ള വിവാഹത്തിലും സൽക്കാരം വേണ്ടെന്നു വയ്ക്കുകയായിരുന്നു. നാരങ്ങാവെള്ളവും കട്‌ലെറ്റുമായിരുന്നു വിവാഹച്ചടങ്ങിനെത്തിയവർക്കു നൽകിയത്.
ഏറെ നാളായി ഒന്നിച്ചു ജീവിക്കുകയാണു റിമയും ആഷിക്കും. 22 ഫീമെയിൽ കോട്ടയം എന്ന ചിത്രത്തിലൂടെ ഒന്നിച്ച ഇരുവരും പിന്നീടു ജീവിതത്തിലും ഒന്നിക്കാൻ തീരുമാനിക്കുകയായിരുന്നു. നവംബർ ഒന്നിനു കേരളപ്പിറവി ദിനത്തിലാണ് ഇരുവരുടെയും വിവാഹം. ആർഭാടമായ സൽക്കാരമില്ലെന്നു പ്രഖ്യാപിച്ചുകൊണ്ടാണ് ഇരുവരും വിവാഹത്തിനു ക്ഷണിക്കുന്നതുതന്നെ. വിവാഹ സൽക്കാരത്തിനായി ചെലവുവരുന്ന തുക കാൻസർ രോഗികളുടെ ചികിത്സയ്ക്കു നൽകാനാണ് ഇരുവരുടെയും തീരുമാനം. കാക്കനാട് രജിസ്റ്റർ ഓഫീസിൽ വച്ചാണു വിവാഹം. അതിനു ശേഷം ചടങ്ങുകളൊന്നുമില്ലെന്നു കത്തിൽ പ്രത്യേകം പറയുന്നുണ്ട്. ബന്ധുക്കളെയും സുഹൃത്തുക്കളെയും മാദ്ധ്യമപ്രവർത്തകരെയും വിളിച്ചു വിരുന്നു നടത്തേണ്ട നാട്ടുനടപ്പുണ്ടെന്നും എന്നാൽ ആ നാട്ടുനടപ്പിൽനിന്നു മാറി എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അർബുദ രോഗികൾക്ക് പണം നൽകുകയാണെന്നാണു കത്തിൽ പറയുന്നത്.
തീർച്ചയായും ഇതൊക്കെയും കേരളത്തിനു മഹനീയ മാതൃകകൾതന്നെയാണ്. ആർഭാട വിവാഹങ്ങൾക്കു പേരു കേട്ട കേരളത്തിൽ ഇത്തരം ചില മാറ്റങ്ങൾ വരേണ്ടിയിരിക്കുന്നു. ഇത്തരം മാറ്റങ്ങൾ ഇക്കാലത്തിന് അനിവാര്യമാണ്. ഇത്തരം ചില മാറ്റങ്ങൾക്കു സമൂഹത്തിൽ ചിരസ്ഥാനീയരായവർ തയാറാലേ കഴിയൂ. അതിന്റെ തുടക്കമാണ് ഇപ്പോൾ കേരളം കണ്ടുകൊണ്ടിരിക്കുന്നത്. അതിനി മലയാളികൾ സുമനസോടെ സ്വീകരിക്കുകയാണു വേണ്ടത്. ആർഭാടങ്ങളില്ലാതെയും വിവാഹം നടത്താമെന്നു കാട്ടിത്തരുന്ന ഷാഫി പറമ്പിലും റഹിമും അമൃതയും ഇനി റിമയും ആഷിക്കും മലയാളികൾക്കു മുന്നിൽ എക്കാലത്തും ആർക്കും മാതൃകകളാവുക തന്നെ ചെയ്യും. വിവാഹമെന്നാൽ സ്വർണത്തിന്റെ തൂക്കം നോക്കിയും വില കൂടിയ സൽകാരം നൽകാനോ അല്ലെന്ന് ഇനിയെങ്കിലും നമ്മൾ മലയാളികൾ മനസിലാക്കിയേ കഴിയൂ.