- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വരുന്ന തലമുറയ്ക്ക് 'ലവ്' എന്ന വാക്കുപോലും പേടിയാണ്; ലവ് റിമ എന്നെഴുതി ആൺകുട്ടിക്ക് ഓട്ടോഗ്രാഫ് എഴുതി കൊടുക്കപ്പോൾ ഉണ്ടായ വിചിത്ര അനുഭവം പങ്കുവച്ച് റിമ കല്ലിങ്ങൽ
കൊച്ചി: വളർന്നുവരുന്ന തലമുറയ്ക്ക് 'ലവ്' എന്ന വാക്കുപോലും പേടിയാണെന്ന് നടി റിമ കല്ലിങ്കൽ. ഫേസ്‌ബുക്കിലൂടെയാണ് റിമ തനിക്കുണ്ടായ ഒരു വിചിത്ര അനുഭവത്തെ കുറിച്ചുള്ള കാര്യങ്ങൾ പങ്കുവച്ചത്. ആലപ്പുഴയിലെ ഷൂട്ടിങ്ങിനിടെ ഒരാൺകുട്ടി ഓട്ടോഗ്രാഫ് ചോദിച്ചു കാണാൻ വന്ന അനുഭവമാണ് റിമ പറഞ്ഞത്. ഓട്ടോഗ്രാഫ് ആയിരുന്നു അവന്റെ ആവശ്യം. ലവ് റിമ എന്നെഴുതി ഒപ്പിട്ടു കൊടുത്തു. അൽപ സമയം കഴിഞ്ഞ് അവൻ വീണ്ടും വന്നു. ഓട്ടോഗ്രാഫിലെ ലവ് എന്ന വാക്ക് മാറ്റിക്കൊടുക്കണം എന്നതായിരുന്നു ആവശ്യം അല്ലെങ്കിൽ കൂട്ടുകാർ അവനെ കളിയാക്കുമെന്നും കൂട്ടിച്ചേർത്തു. ലവ് എന്ന വാക്കിനെപ്പോലും ഭയക്കുന്ന അവസ്ഥയിലേക്കാണ് പുതുതലമുറയുടെ വളർച്ച. അഴീക്കൽ, നാട്ടിക എന്നിവടങ്ങളിലുണ്ടായ സദാചാര പൊലീസിങ്, യൂണിവേഴ്സിറ്റി കോളജിൽ സൂര്യ ഗായത്രി, അസ്മിത, ജിജേഷ് എന്നിവർക്കെതിരെയുണ്ടായ അതിക്രമം, ഫറൂഖ് കോളജിലെ ലിംഗ വേർതിരിവ്, മഹാരാജാസ് കോളജിൽ കുട്ടികൾ അടുത്തിരിക്കുന്നതിനെതിരെ പ്രധാനാധ്യാപികയുടെ പരാമർശം തുടങ്ങിയവയെല്ലാം അടുത്തിടെ അരങ്ങേറിയ സംഭവങ്ങളാണ്. ഇതെല്ലാം വളർന
കൊച്ചി: വളർന്നുവരുന്ന തലമുറയ്ക്ക് 'ലവ്' എന്ന വാക്കുപോലും പേടിയാണെന്ന് നടി റിമ കല്ലിങ്കൽ. ഫേസ്‌ബുക്കിലൂടെയാണ് റിമ തനിക്കുണ്ടായ ഒരു വിചിത്ര അനുഭവത്തെ കുറിച്ചുള്ള കാര്യങ്ങൾ പങ്കുവച്ചത്. ആലപ്പുഴയിലെ ഷൂട്ടിങ്ങിനിടെ ഒരാൺകുട്ടി ഓട്ടോഗ്രാഫ് ചോദിച്ചു കാണാൻ വന്ന അനുഭവമാണ് റിമ പറഞ്ഞത്. ഓട്ടോഗ്രാഫ് ആയിരുന്നു അവന്റെ ആവശ്യം. ലവ് റിമ എന്നെഴുതി ഒപ്പിട്ടു കൊടുത്തു. അൽപ സമയം കഴിഞ്ഞ് അവൻ വീണ്ടും വന്നു. ഓട്ടോഗ്രാഫിലെ ലവ് എന്ന വാക്ക് മാറ്റിക്കൊടുക്കണം എന്നതായിരുന്നു ആവശ്യം അല്ലെങ്കിൽ കൂട്ടുകാർ അവനെ കളിയാക്കുമെന്നും കൂട്ടിച്ചേർത്തു. ലവ് എന്ന വാക്കിനെപ്പോലും ഭയക്കുന്ന അവസ്ഥയിലേക്കാണ് പുതുതലമുറയുടെ വളർച്ച.
അഴീക്കൽ, നാട്ടിക എന്നിവടങ്ങളിലുണ്ടായ സദാചാര പൊലീസിങ്, യൂണിവേഴ്സിറ്റി കോളജിൽ സൂര്യ ഗായത്രി, അസ്മിത, ജിജേഷ് എന്നിവർക്കെതിരെയുണ്ടായ അതിക്രമം, ഫറൂഖ് കോളജിലെ ലിംഗ വേർതിരിവ്, മഹാരാജാസ് കോളജിൽ കുട്ടികൾ അടുത്തിരിക്കുന്നതിനെതിരെ പ്രധാനാധ്യാപികയുടെ പരാമർശം തുടങ്ങിയവയെല്ലാം അടുത്തിടെ അരങ്ങേറിയ സംഭവങ്ങളാണ്. ഇതെല്ലാം വളർന്നുവരുന്ന സമൂഹത്തെ ആഴത്തിൽ ബാധിക്കുന്നുണ്ട്. ആണും പെണ്ണും അടുത്തിരിക്കുന്നതിൽ, ഇടപെഴകുന്നതിൽ എന്തോ അസ്വാഭാവികതയുണ്ടെന്നുള്ള സന്ദേശമാണ് ഈ സംഭവങ്ങളെല്ലാം കാട്ടിക്കൊടുക്കുന്നത്.
അഴീക്കൽ ബീച്ചിൽ നടന്ന സദാചാര പൊലീസിങ്ങിൽ അപമാനിതനായി യുവാവ് ആത്മഹത്യ ചെയ്യുക വരെയുണ്ടായി. മുഖ്യമന്ത്രിയും ഡിജിപിയും സദാചാര പൊലീസിങ്ങിനെതിരെ സംസാരിക്കുന്നുണ്ടെങ്കിലും ഇത്തരം അക്രമങ്ങൾക്കെതിരെ അടിയന്തരമായി എന്ത് നടപടിയാണ് സ്വീകരിക്കേണ്ടതെന്നും റിമ ചോദിച്ചു.