- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റിയാദ് ഇന്ത്യൻ മീഡിയഫോറം കുടുംബ സംഗമം അവിസ്മരണീയമായി
റിയാദ്: റിയാദ് ഇന്ത്യൻ മീഡിയഫോറം (റിംഫ്) കുടുംബ സംഗമം നടത്തി. ഫോറം അംഗങ്ങളും കുടുംബാംഗങ്ങളും ജേർണലിസം ട്രെനിങ്‌പ്രോഗ്രാം (ജെ.ടി.പി) പൂർവവിദ്യാർത്ഥികളും അവരുെട കുടുംബാംഗങ്ങളും ഉൾപ്പെടെ നൂറോളം പേർ പങ്കെടുത്തു. ബത്ഹയിലെ ഷിഫ അൽജസീറ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി എഴുത്തുകാരൻ ജോസഫ് അതിരുങ്കൽ ഉദ്ഘാടനം ചെയ്തു. ഒരുകാലത്തു സ്വാതന്ത്ര്യ സമരങ്ങളോടും ദേശീയ പ്രസഥാനങ്ങളോടും നവോത്ഥാന മൂല്യങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടങ്ങൾക്കൊപ്പം നിലനിന്ന മാധ്യമങ്ങൾക്ക് ഇന്ന് എന്താണ് സംഭവിക്കുന്നതെന്ന ചോദ്യം മാധ്യമപ്രവർത്തകർ സ്വയം ചോദിക്കണമെന്ന് അദ്ദേഹം പറഞ്ഞു. സത്യത്തിന്റെ കണ്ണുകെട്ടാനായി കോർപറേറ്റുകൾ മാധ്യമസഥാപനങ്ങൾക്ക് തന്നെ വിലയിട്ടുകൊണ്ടിരിക്കുന്നു. പഴയകാല പത്രപ്രവർത്തനത്തിൽ നിന്ന വല്ലാതെ മാറിയ ഇക്കാലത്ത്, സംഘർഷത്തിന്റെയും അസഹിഷ്ണുതയുടെയും ഭീതിയുടെയും സമയത്ത് കൂടുതൽ ഉത്തരവാദിത്വത്തോടെ, നന്മയുടെ പ്രകാശം പരത്താൻ മാധ്യമപ്രവർത്തകർക്ക് കഴിയണമെന്നും ജോസഫ് കൂട്ടിച്ചേർത്തു. പ്രസിഡന്റ് നജിം കൊച്ചുകലുങ്ക് അധ്യക്ഷത വഹിച്ചു. ജന
റിയാദ്: റിയാദ് ഇന്ത്യൻ മീഡിയഫോറം (റിംഫ്) കുടുംബ സംഗമം നടത്തി. ഫോറം അംഗങ്ങളും കുടുംബാംഗങ്ങളും ജേർണലിസം ട്രെനിങ്‌പ്രോഗ്രാം (ജെ.ടി.പി) പൂർവവിദ്യാർത്ഥികളും അവരുെട കുടുംബാംഗങ്ങളും ഉൾപ്പെടെ നൂറോളം പേർ പങ്കെടുത്തു. ബത്ഹയിലെ ഷിഫ അൽജസീറ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി എഴുത്തുകാരൻ ജോസഫ് അതിരുങ്കൽ ഉദ്ഘാടനം ചെയ്തു.
ഒരുകാലത്തു സ്വാതന്ത്ര്യ സമരങ്ങളോടും ദേശീയ പ്രസഥാനങ്ങളോടും നവോത്ഥാന മൂല്യങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടങ്ങൾക്കൊപ്പം നിലനിന്ന മാധ്യമങ്ങൾക്ക് ഇന്ന് എന്താണ് സംഭവിക്കുന്നതെന്ന ചോദ്യം മാധ്യമപ്രവർത്തകർ സ്വയം ചോദിക്കണമെന്ന് അദ്ദേഹം പറഞ്ഞു. സത്യത്തിന്റെ കണ്ണുകെട്ടാനായി കോർപറേറ്റുകൾ മാധ്യമസഥാപനങ്ങൾക്ക് തന്നെ വിലയിട്ടുകൊണ്ടിരിക്കുന്നു. പഴയകാല പത്രപ്രവർത്തനത്തിൽ നിന്ന വല്ലാതെ മാറിയ ഇക്കാലത്ത്, സംഘർഷത്തിന്റെയും അസഹിഷ്ണുതയുടെയും ഭീതിയുടെയും സമയത്ത് കൂടുതൽ
ഉത്തരവാദിത്വത്തോടെ, നന്മയുടെ പ്രകാശം പരത്താൻ മാധ്യമപ്രവർത്തകർക്ക് കഴിയണമെന്നും ജോസഫ് കൂട്ടിച്ചേർത്തു.
പ്രസിഡന്റ് നജിം കൊച്ചുകലുങ്ക് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഷംനാദ് കരുനാഗപ്പള്ളി സ്വാഗത പ്രസംഗം നടത്തി. ഫോറത്തിന്റെ പ്രവർത്തന റിപ്പോർട്ട് ചീഫ കോഓഡിനേറ്റർ റഷീദ് ഖാസമി അവതരിപ്പിച്ചു. വൈസ പ്രസിഡന്റ് അക്‌ബർ വേങ്ങാട്ട്, സെക്രട്ടറി ഗഫൂർ മാവൂർ, ഈവന്റ് കൺവീനർ ബഷീർ പാങ്ങോട്, രക്ഷാധികാരി സമിതിയംഗം നാസർ കാരന്തൂർ, ജെ.ടി.പി പ്രതിനിധി മൈമൂന അബ്ബാസ എന്നിവർ സംസാരിച്ചു.
മുൻ ഭാരവാഹികളായ നാസർ കാരന്തൂർ, വി.ജെ നസറുദ്ദീൻ, റഷീദ ഖാസമി, ഷംനാദ കരുനാഗപ്പള്ളി എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഉബൈദ് എടവണ്ണ, സുലൈമാൻ ഈരകം, നൗഷാദ കോർമത്ത്, ഷഖീബ് കൊളക്കാടൻ എന്നിവർ ഇവർക്കുള്ള ഓർമ ഫലകങ്ങൾ കൈമാറി. ട്രഷറർ കെ.സി.എം അബ്്ദുല്ല നന്ദി പറഞ്ഞു. തുടർന്ന ഷഖീബ് കൊളക്കാടൻ നയിച്ച ക്വിസ മത്സരവും റഷീദ ഖാസമിയുടെ നേതൃത്വത്തിൽ സപോട്ട ഗെയിംസും നടന്നു. നവാസ ഖാൻ പത്തനാപുരം, സലീം പള്ളിയിൽ, ഷംനാദ്, സൈഫ കൂട്ടുങ്കൽ, ഫരീദ ജാസ, റസിയ സലിം തുടങ്ങിയവരുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ അരങ്ങേറി. സുഹൈബ്, റബീഅ മുഹമ്മദ, ഷെഫീഖ് കിനാലൂർ, നൗഫൽ പാലക്കാടൻ, ജയൻ കൊടുങ്ങല്ലൂർ, അഫതാബ റഹമാൻ, ജലീൽ ആലപ്പുഴ, റിജോ വി. ഇസമാഈൽ, സി.എം ടി ഫൈസൽ, ഇബ്രാഹിം സുബുഹാൻ, നിഹില സെമീർ, നിഷാത്ത്, കബീർ പാവുമ്പ, മുജീബ കളത്തിൽ, ഷിബു ഉസമാൻ, ഷാനവാസ, നജാത്ത, സമീഷ സജീവൻ, നാദിർഷ, സുധീർ, ശിഹാബ കുഞ്ചീസ തുടങ്ങിയവർ സമ്മാന വിതരണം നിർവഹിച്ചു.