കൊച്ചി: ഒരുകാലത്ത് മലയാള സിനിമയിൽ ഉറ്റുസുഹൃത്തുക്കളായിരുന്നു നടി ഭാവനയും ഗായിക റിമി ടോമിയും. ഇടക്കാലത്ത് അതിന്റെ ഊഷ്മളത നഷ്ടമായി. ആദ്യമൊക്കെ സമയം കിട്ടുമ്പോൾ ഭാവന വീട്ടിൽ വരികയും ഭാവനയുടെ വീട്ടിലേയ്ക്കു താൻ പോകുകയുമൊക്കെ ചെയ്യുന്ന ശീലം ഉണ്ടായിരുന്നു എന്നും. പിന്നീട് ഇതു നഷ്ട്ടപ്പെട്ടു.വെറുതെ ഹായ് പറയുന്ന നിലയിലേയ്ക്ക് എത്തി എന്നുമായിരുന്നു റിമി പറഞ്ഞിരുന്നത്.

ഏതായാലും, ഇപ്പോൾ എല്ലാ മുറിവുകളും ഉണക്കി റിമി ഭാവനയുടെ വിവാഹസൽക്കാരത്തിൽ പങ്കെടുക്കാനെത്തുമെന്ന് ആരും പ്രതീക്ഷിച്ചില്ല.സഹോദരൻ റിങ്കു ടോമിക്ക് ഒപ്പമാണു റിമി വന്നത്്. ഫോട്ടോ സെഷനൊക്കെയായി സംഗതി ജോറായി.