- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റിമിയെ ഒറ്റിയത് സിനിമയിലെ സുഹൃത്തുക്കൾ; വിദേശത്തുനിന്ന് കള്ളപ്പണം എത്തിക്കുന്നതായി വിവരം നല്കി; പ്രതിഫലവും ആദായനികുതി വകുപ്പിനു നല്കിയ കണക്കുകളും പൊരുത്തപ്പെടുന്നില്ലെന്ന് പരിശോധനയിൽ കണ്ടെത്തി
കൊച്ചി: ഗായിക റിമി ടോമിയുടെ വീട്ടിൽ കഴിഞ്ഞ വർഷം ആദായനികുതി വകുപ്പ് നടത്തിയ റെയിഡുകൾക്ക് പിന്നിൽ സിനിമയിലെ അണിയറ പ്രവർത്തകർ. സിനിമാ രംഗത്തുനിന്നുള്ളവരുടെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് റിമിയുടെ വീടുകളിൽ പരിശോധന നടത്തിയതെന്ന് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. റിമി വിദേശത്തുനിന്നും വൻതോതിൽ കള്ളപ്പണം കേരളത്തിലേക്ക് എത്തിക്കുന്നതായിട്ടാണ് ഇവർ രഹസ്യവിവരം നൽകിയത്. തുടർന്ന് നടത്തിയ പ്രാഥമിക പരിശോധനയിൽ കണക്കിൽപ്പെടാത്ത പണം റിമിയുടെ അക്കൗണ്ടിലെത്തുന്നുണ്ടെന്ന് കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയത്. എന്നാൽ മെയ് അഞ്ചിൽ നടത്തിയ പരിശോധനയിൽ ഒന്നും കണ്ടെത്താൻ സാധിച്ചില്ല. തുടർന്ന് വീണ്ടും ഇത്തരത്തിലുള്ള രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് മെയ് ഏഴിന് റെയിഡ് വീണ്ടും നടത്തിയത്. ഈ പരിശോധനയില ചില രേഖകൾ കണ്ടെടുത്തുവെന്നും ഇതിന്റെ അടിസ്ഥാനത്തിലുള്ള അന്വേഷണമാണ് ഇപ്പോൾ നടക്കുന്നതെന്നും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. സ്റ്റേജ് പരിപാടിക്ക് ലഭിക്കു
കൊച്ചി: ഗായിക റിമി ടോമിയുടെ വീട്ടിൽ കഴിഞ്ഞ വർഷം ആദായനികുതി വകുപ്പ് നടത്തിയ റെയിഡുകൾക്ക് പിന്നിൽ സിനിമയിലെ അണിയറ പ്രവർത്തകർ. സിനിമാ രംഗത്തുനിന്നുള്ളവരുടെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് റിമിയുടെ വീടുകളിൽ പരിശോധന നടത്തിയതെന്ന് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. റിമി വിദേശത്തുനിന്നും വൻതോതിൽ കള്ളപ്പണം കേരളത്തിലേക്ക് എത്തിക്കുന്നതായിട്ടാണ് ഇവർ രഹസ്യവിവരം നൽകിയത്.
തുടർന്ന് നടത്തിയ പ്രാഥമിക പരിശോധനയിൽ കണക്കിൽപ്പെടാത്ത പണം റിമിയുടെ അക്കൗണ്ടിലെത്തുന്നുണ്ടെന്ന് കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയത്. എന്നാൽ മെയ് അഞ്ചിൽ നടത്തിയ പരിശോധനയിൽ ഒന്നും കണ്ടെത്താൻ സാധിച്ചില്ല.
തുടർന്ന് വീണ്ടും ഇത്തരത്തിലുള്ള രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് മെയ് ഏഴിന് റെയിഡ് വീണ്ടും നടത്തിയത്. ഈ പരിശോധനയില ചില രേഖകൾ കണ്ടെടുത്തുവെന്നും ഇതിന്റെ അടിസ്ഥാനത്തിലുള്ള അന്വേഷണമാണ് ഇപ്പോൾ നടക്കുന്നതെന്നും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
സ്റ്റേജ് പരിപാടിക്ക് ലഭിക്കുന്ന പ്രതിഫലമാണിതെന്നാണ് റിമി ടോമി വിശദീകരണമെങ്കിലും ആദായനികുതി റിട്ടേണുകളിൽ വരുമാനത്തെ സംബന്ധിച്ച് പൊരുത്തപ്പെടാത്ത കണക്കാണ് പിടിച്ചെടുത്ത രേഖകളില ഉള്ളതെന്ന് സൂചനയും ഇവർനൽകുന്നുണ്ട്. കഴിഞ്ഞ വർഷം ഇപ്പള്ളിയിലെ റിമിയുടെ വീട്ടിലും തൊട്ടടുത്തുള്ള സഹോദരന്റെ വസതിയിലുമാണ് പരിശോധന നടന്നത്.
ആദായനികുതി ഉദ്യോഗസ്ഥർ റെയ്ഡിനെത്തുമ്പോൾ റിമി വീട്ടിൽ ഉണ്ടായിരുന്നില്ല. തിരുവനന്തപുരത്തായിരുന്ന റിമി ടോമിയെ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ കൊച്ചിയിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. റിമി ടോമിയെ കൂടാതെ അന്നേദിവസം തന്നെ വ്യവസായി മഠത്തിൽ രഘു, അഡ്വ വിനോദ് കുട്ടപ്പൻ, പ്രവാസി വ്യവസായി ജോൺ കുരുവിള എന്നിവരുടെ വീടുകളിലും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയിരുന്നു.