- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നടി റിമി ടോമിയുടെ മേക്കപ്പ് സഹായി രേഖകളിൽ പുരുഷനും വേഷത്തിൽ സ്ത്രീയും; മസ്കറ്റിൽ വിമാനമിറങ്ങിയ ട്രാൻസ്ജെൻഡർ ആയ നിത്യയെ തടഞ്ഞ് വിമാനത്താവള അധികൃതർ; സ്റ്റേജ് ഷോയ്ക്ക് താരത്തിനെ അണിയിക്കാൻ എത്തിയ സഹായിയെ എമിഗ്രേഷൻ അനുമതി നൽകാതെ നാട്ടിലേക്ക് തിരിച്ചയച്ചു
മസ്‌കറ്റ്്: സ്റ്റേജ് ഷോയിൽ പങ്കെടുക്കാനായി ഗൾഫിൽ എത്തിയ നടിയും ഗായികയുമായ റിമി ടോമിയുടെ മേക്കപ്പ് സഹായിയെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ തടഞ്ഞു. ട്രാൻസ് ജെൻഡർ ആയ അസം സ്വദേശി നിത്യ ബർദലോയിയെയാണ് അധികൃതർ തടഞ്ഞത്. നിത്യയുടെ പാസ്‌പോർട്ടിലും വിസയിലും പുരുഷൻ എന്നാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാൽ നിത്യ സ്ത്രീവേഷം ധരിച്ചാണ് എത്തിയത്. ഇതോടെ സംശയംതോന്നിയാണ് ഇവരെ തടഞ്ഞത്. മലയാള സിനിമാ ലോകത്ത് നിരവധി ട്രാൻസ് ജെൻഡറുകൾ മേക്കപ്പ് സഹായികളായി നടിമാർക്കൊപ്പം പ്രവർത്തിക്കുന്നുണ്ട്. ഇവരിൽ ഒരാളാണ് നിത്യയും. അസം സ്വദേശിയായ നിത്യ റിമിയെ സ്റ്റേജ് ഷോയ്ക്കു വേണ്ടി അണിയിച്ചൊരുക്കാൻ കൂടെ ചെന്നതായിരുന്നു. വ്യാഴാഴ്ച വൈകീട്ട് ഖുറം ആംഫി തിയറ്ററിൽ നടന്ന സ്റ്റേജ്‌ഷോയിൽ പെങ്കടുക്കാൻ റിമിക്കൊപ്പം എത്തിയതാണ് നിത്യ ബർദലോയി. ട്രാൻസ്െജൻഡറായ ഇവർ പാസ്‌പോർട്ടിലും വിസയിലും പുരുഷൻ എന്നായിരുന്നു കാണിച്ചിരുന്നത്. എന്നാൽ, ധരിച്ചുവന്നത് സ്ത്രീ വേഷമായിരുന്നു. പുരുഷെന്റെ പേരിലാണ് ഇവർക്ക് വിസ എടുത്തിരിക്കുന്നതെന്നു കാട്ടിയാണ് എമിഗ്രേഷൻ അന
മസ്‌കറ്റ്്: സ്റ്റേജ് ഷോയിൽ പങ്കെടുക്കാനായി ഗൾഫിൽ എത്തിയ നടിയും ഗായികയുമായ റിമി ടോമിയുടെ മേക്കപ്പ് സഹായിയെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ തടഞ്ഞു. ട്രാൻസ് ജെൻഡർ ആയ അസം സ്വദേശി നിത്യ ബർദലോയിയെയാണ് അധികൃതർ തടഞ്ഞത്. നിത്യയുടെ പാസ്‌പോർട്ടിലും വിസയിലും പുരുഷൻ എന്നാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാൽ നിത്യ സ്ത്രീവേഷം ധരിച്ചാണ് എത്തിയത്.
ഇതോടെ സംശയംതോന്നിയാണ് ഇവരെ തടഞ്ഞത്. മലയാള സിനിമാ ലോകത്ത് നിരവധി ട്രാൻസ് ജെൻഡറുകൾ മേക്കപ്പ് സഹായികളായി നടിമാർക്കൊപ്പം പ്രവർത്തിക്കുന്നുണ്ട്. ഇവരിൽ ഒരാളാണ് നിത്യയും. അസം സ്വദേശിയായ നിത്യ റിമിയെ സ്റ്റേജ് ഷോയ്ക്കു വേണ്ടി അണിയിച്ചൊരുക്കാൻ കൂടെ ചെന്നതായിരുന്നു.
വ്യാഴാഴ്ച വൈകീട്ട് ഖുറം ആംഫി തിയറ്ററിൽ നടന്ന സ്റ്റേജ്‌ഷോയിൽ പെങ്കടുക്കാൻ റിമിക്കൊപ്പം എത്തിയതാണ് നിത്യ ബർദലോയി. ട്രാൻസ്െജൻഡറായ ഇവർ പാസ്‌പോർട്ടിലും വിസയിലും പുരുഷൻ എന്നായിരുന്നു കാണിച്ചിരുന്നത്. എന്നാൽ, ധരിച്ചുവന്നത് സ്ത്രീ വേഷമായിരുന്നു. പുരുഷെന്റെ പേരിലാണ് ഇവർക്ക് വിസ എടുത്തിരിക്കുന്നതെന്നു കാട്ടിയാണ് എമിഗ്രേഷൻ അനുമതി നൽകാതിരുന്നത്. തുടർന്ന് ഇവരെ അധികൃതർ വ്യാഴാഴ്ച രാത്രിയുള്ള ജെറ്റ് എയർവേസ് വിമാനത്തിൽ ഇവരെ നാട്ടിലേക്ക് തിരിച്ചയക്കുകയും ചെയ്തു.
ഒറ്റനോട്ടത്തിൽ സ്ത്രീയെന്ന് തോന്നിക്കുന്ന നിത്യയുടെ വസ്ത്രധാരണവും സ്ത്രീയുടേതായിരുന്നു. രേഖകളിൽ പുരുഷൻ എന്ന് രേഖപ്പെടുത്തിയതോടെ ഇക്കാര്യത്തിൽ അധികൃതർക്ക് സംശയമായി. ചോദ്യങ്ങൾക്ക് തൃപ്തികരമായി മറുപടി ലഭിക്കാതിരുന്നതോടെ ഇവരെ തിരിച്ചയക്കാൻ ്അധികൃതർ തീരുമാനിക്കുകയായിരുന്നു.
മലയാള സിനിമാ താരങ്ങൾക്കുവേണ്ടി മേക്കപ്പിടാൻ നിരവധി ട്രാൻസ് ജെൻഡർമാർ പ്രവർത്തിക്കുന്നുണ്ട്. ഈ രംഗത്ത് പ്രാവീണ്യം തെളിയിച്ചവരുടെ സേവനത്തിൽ മുൻനിര നടിമാരുൾപ്പെടെ തൃപ്തരുമാണ്. ഇത്തരത്തിലാണ് റിമിയുടെ മേക്കപ്പ് സഹായിയായി നിത്യ എത്തുന്നതും. മേക്കപ്പ് ആർട്ടിസ്റ്റുകളായ രഞ്ജു, ജാന്മണി ദാസ്, അവിനാഷ് തുടങ്ങിയവരെല്ലാം ഇത്തരത്തിൽ മുൻനിര മലയാള നടിമാരെ അണിയിച്ചൊരുക്കുന്ന മേക്കപ്പ് ആർട്ടിസ്റ്റുകളാണ്.