ബ്രിസ്‌ബേൻ: സുപ്രസിദ്ധ മലയാളി സിനിമാ പിന്നണി ഗായകരും വിദേശ മലയാളികളുടെ ഇഷ്ടതാരങ്ങളുമായ വിജയ് യേശുദാസ്, റിമി ടോമി, അഫ്‌സൽ എന്നിവരുടെ നേതൃത്വത്തിൽ ആസ്‌ട്രേലിയയിലെ വിവിധ സ്ഥലങ്ങളിൽ പര്യടനം നടത്തുന്ന 'ആസ്‌ട്രേലിയൻ ഡ്രീംസ് ടീം' , ജൂൺ 18 ശനിയാഴ്ച ബ്രിസ്‌ബേനിലുള്ള ഷെൽഡൺ ഇവന്റ് സെന്ററിൽ വച്ച് ലൈവ് ഓർക്കസ്ട്രയുടെ അകമ്പടിയോടെ മെഗാ സ്‌റ്റേജ് ഷോ നടത്തുന്നു. വൈകുന്നേരം 5 മണിക്ക് ആരംഭിക്കുന്ന ഷോയ്ക്ക്‌പ്രേക്ഷകരുടെ സൗകര്യാർത്ഥം 4 മണിക്ക് തന്നെ ഗെയ്റ്റ് ഓപ്പൺ ചെയ്യുന്നതാണ്.

പ്രസ്തുത പരിപാടിയിൽ വിജയ് യേശുദാസ്, റിമി ടോമി, അഫ്‌സൽ എന്നിവരെ കൂടാതെ ഹാസ്യാത്മക സ്‌കിറ്റുകളുമായി ടിനി ടോം, ബൈജു പാലാ, കോട്ടയം അജീഷ് എന്നിവരും നൃത്തശില്പങ്ങളുമായി സുപ്രസിദ്ധ സിനിമാ താരം രമ്യാ നമ്പീശനും അണിനിരക്കുന്നു. 18ൽ പരം കലാകാരന്മാർ പങ്കെടുക്കുന്ന ഈ മെഗാഷോയിൽ പാട്ടുകൾക്ക് പിന്നണി സംഗീതം നൽകുന്നത് സൂശാന്തിന്റെ നേതൃത്വത്തിലുള്ള ടീം ആണ്.

ഇന്ത്യയിൽ നിന്നും എത്തുന്ന ലൈവ് ഓർക്കസ്ട്രയുടെ അകമ്പടിയോടെ ആസ്‌ട്രേലിയിൽ നടക്കുന്ന ആദ്യത്തെ മെഗാ ഷോയാണിതെന്ന് സംഘാടകർ അറിയിച്ചു. ബ്രിസ്‌ബേൻ ആസ്ഥാനമായുള്ള മാജിക് മൂൺ എന്റർടൈൻ മെൻസ് ആണ് ആസ്‌ട്രേലിയൻ ഡ്രീംസിന്റെ ബ്രിസ്‌ബേനിലെ സംഘാടകർ.

പരിപാടി പാസ് മൂലം നിയന്ത്രിച്ചിരിക്കുന്നു. സിൽവർ മുതിർന്നവർ 40, കുട്ടികൾ 20) ഗോൾഡ് (മുതിർന്നവർ 60, കുട്ടികൾ 20), ഡയമണ്ട് മൂതിർന്നവർ 70 കുട്ടികൾ 25, പ്ലാറ്റിനം (മുതിർന്നവർ 100, കുട്ടികൾ 50) എന്നിങ്ങനെ 4 തരത്തിലുള്ള പാസുകൾ ലഭ്യമാണ്. ടിക്കറ്റ് ആവശ്യമുള്ളവർക്ക് ംംം.ാ്വഴശരാീീി.രീാ.മൗ എന്ന വെബ്‌സൈറ്റിൽ നിന്നും ടിക്കറ്റ് വാങ്ങാവുന്നതാണ്. ക്യാഷ് പർച്ചേസിനും ഗ്രൂപ്പ് ഡിസ്‌കൗണ്ടിനും താഴെ പറയുന്നവരുമായി ബന്ധപ്പെടുക.

ടോം ജോസഫ് - 04222202684
ഷീൻ പോൾ - 0401688355
സിബി ഡൂലൻഡെല് - 0422672867
സജി പഴയാറ്റിൽ - 0431612786
സാഡു കലവറ - 042120064

സിഡ്‌നി ആസ്ഥാനമായുള്ള ഫ്‌ലക്‌സി ഫിനാൻസ് ആണ് പരിപാടിയുടെ മുഖ്യ സ്‌പോൺസർ. കൂടാതെ ജോയ് ആലുക്കാസ്, സെഞ്ചുറി 21 റിയൽ എസ്‌റ്റേറ്റ് ടീം, ഡെലി സ്‌പൈസ്, ഫിനാൻസ് പോയിന്റ്, ബെസ്റ്റ് എയർ ഡീൽസ്.കോം ഓൺലൈൻ ടിക്കറ്റിങ്, ലെമൺ ചില്ലീസ് റസ്‌റ്റോറന്റ്, കലവറ കാറ്ററിങ്, ടോംസ് മാത്സ് അക്കാദമി, സോളാർ മൈൻ സോളാർ കമ്പനി എന്നിവരും ചേർന്നാണ് പരിപാടി സ്‌പോൺസർ ചെയ്യുന്നത്.

പരിപാടിയിൽ പങ്കെടുക്കുവാൻ വരുന്നവർക്ക് പ്രത്യേക കാർപാർക്കിങ് സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

വിലാസം

Sheldon Event Centre'
1 Taylor Rad
Thorunlands