- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
'സോളിഡ് ഫ്യൂഷൻ റ്റെംറ്റഷൻ 2015' സംഗീത മെഗാഷോയുടെ ടിക്കറ്റ് വില്പനയുടെ കിക്ക് ഓഫ് നടത്തി
വാഷിങ്ങ്ടൻ ഡി.സി: നിത്യസഹായ മാതാവിന്റെ നാമത്തിലുള്ള ഗ്രേറ്റർ വാഷിങ്ങ്ടൻ സീറോ മലബാർ ചർച്ച് സ്വന്തമായി ഒരു ആരാധനാലയം നിർമ്മിക്കുന്നതിനുള്ള ധന സമാഹരണത്തിനായി സംഗീത മെഗാ ഷോ നടത്തുന്നു. മെയ് ഒമ്പതാം തിയതി ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് ബെൽറ്റ്‌സ്‌വില്ലിലുള്ള ഹൈപോയിൻ ഹൈസ്‌കൂളിൽ വച്ചു സ്റ്റീഫൻ ദേവസ്സിയും, പിന്നണി ഗായിക റിമി ടോമിയു
വാഷിങ്ങ്ടൻ ഡി.സി: നിത്യസഹായ മാതാവിന്റെ നാമത്തിലുള്ള ഗ്രേറ്റർ വാഷിങ്ങ്ടൻ സീറോ മലബാർ ചർച്ച് സ്വന്തമായി ഒരു ആരാധനാലയം നിർമ്മിക്കുന്നതിനുള്ള ധന സമാഹരണത്തിനായി സംഗീത മെഗാ ഷോ നടത്തുന്നു. മെയ് ഒമ്പതാം തിയതി ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് ബെൽറ്റ്‌സ്‌വില്ലിലുള്ള ഹൈപോയിൻ ഹൈസ്‌കൂളിൽ വച്ചു സ്റ്റീഫൻ ദേവസ്സിയും, പിന്നണി ഗായിക റിമി ടോമിയും നയിക്കുന്ന സംഗീത മെഗാ ഷോയുടെ ടിക്കറ്റ് വിൽപ്പനയുടെ ഉത്ഘാടനം ജനുവരി മാസം 18 -ന് മേരിലാന്റിലുള്ള സെന്റ് ഓഫ് ലിമ പള്ളിയിൽവച്ച് മിഷൻ ഡയറക്ടർ ഫാ. മാത്യു പുഞ്ചയിൽ നിർവഹിച്ചു.
വിശുദ്ധ കുർബാനയ്ക്കു ശേഷം നടന്ന യോഗത്തിൽ വച്ചു റോയ് മാത്യു, രഞ്ജു തച്ചങ്കരി, ഫ്രാൻസിസ് പള്ളിപറമ്പിൽ എന്നിവർ പ്രോഗ്രാം കമ്മിറ്റി കൺവീനർ മനോജ് മാത്യുവിന്റേയും, ടിക്കറ്റ് സെയിൽസ് കോർഡിനേറ്റർ തോമസ് സെബാസ്റ്റ്യന്റേയും സാന്നിധ്യത്തിൽ ഫാ. മാത്യു പുഞ്ചയിൽ നിന്ന് ടിക്കറ്റ് ഏറ്റു വാങ്ങി. പ്രസ്തുത പരിപാടിയുടെ വിജയത്തിനായി എല്ലാവരുടയും സഹായ സഹകരണം ഫാ. മാത്യു പുഞ്ചയിൽ തന്റെ സന്ദേശത്തിൽ അഭ്യർത്ഥിച്ചു. റെക്‌സ് തോമസ്, ജാസ്മിൻ ജോസ്, ഡേവിസ് ചാലിശേരരി, ജോണി ആലഞ്ചേരി, ജെയിംസ് പോൾ, ജോയൽ ജോസ്, ജെൻസൺ ജോസ് , റോബി ജോർജ്, ജെഫി ജോർജ്, റോയി റാഫേൽ, ജിജോ ജോസഫ് ,തോമസ് എബ്രഹാം, ലിജി റെജി, നിഷ ഫ്രാൻസിസ് തുടങ്ങിയവരുടെ നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ പ്രവർത്തനം തുടങ്ങി.



