- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വർണം ഉറപ്പാക്കി മുന്നേറവേ സൈക്കിൾ സ്‌കിഡ് ചെയ്ത് തലയിടിച്ച് വീണ് അത്ലറ്റിന്റെ ബോധം പോയി; വേദനാജനകമായ ഒരു കാഴ്ച കാണാം
റിയോ: സൈക്കിളിംഗിൽ മെഡൽ ഉറപ്പിച്ചായിരുന്നു ഡച്ച് താരം അനീമിക് വാൻ വലൂട്ടന്റെ കുതിപ്പ്. വനിതാ റോഡ് റേയ്‌സിൽ ഏറെ മുന്നിലായിരുന്നു ഡച്ച് താരം. സ്വർണം ഉറപ്പിച്ചുള്ള കുതിപ്പിൽ അപകടമെത്തിയത് യാദൃശ്ചികമായിരുന്നു. ആറു മൈൽ മാത്രം ശേഷിക്കെ സൈക്കിൾ സ്‌കിഡ് ചെയ്ത് സുവർണ്ണ മോഹങ്ങൾക്ക് തിരിച്ചടിയായി. 87 മൈലായിരുന്നു മത്സരത്തിനായി പൂർത്തിയാക്കേണ്ടിയിരുന്നത്. ഇതിൽ 81 മൈലിലും അനീമിക് തന്നെയായിരുന്നു മുന്നിൽ. എന്നാൽ റോഡിലെ ഈർപ്പം ഈ സൈക്കിളിസ്റ്റിന്റെ മെഡൽ മോഹത്തെ തകർത്തു. റോഡിലെ നനവിൽ സൈക്കിൾ സ്‌കിഡ് ചെയ്ത് തലകീഴായി മറിഞ്ഞു. റോഡിന് വശത്തായുള്ള കൽക്കെട്ടിലാണ് ഇടിച്ച് വീണത്. ഇതോടെ തൊട്ട് പിന്നിലായിരുന്നു അമേരിക്കയുടെ മാറ അബോട്ട് മുന്നിലേക്ക് കുതിച്ചു. റോഡിൽ പരിക്കേറ്റ് കിടന്ന ഡച്ചുകാരി ആശുപത്രിയിലേക്കും. ഇടിയുടെ ആഘാതത്തിൽ നട്ടെല്ലിൽ ചെറിയ പൊട്ടലുമുണ്ട്. താരത്തിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ഡച്ച് സൈക്കിളിങ് ഫെഡറേഷൻ അറിയിക്കുകയും ചെയ്തു. കൂടുതൽ പരിശോധന ആവശ്യമാണെന്നും വ്യക്തമാക്കി. അനീമികിന് പരിക്കേറ്റ
റിയോ: സൈക്കിളിംഗിൽ മെഡൽ ഉറപ്പിച്ചായിരുന്നു ഡച്ച് താരം അനീമിക് വാൻ വലൂട്ടന്റെ കുതിപ്പ്. വനിതാ റോഡ് റേയ്‌സിൽ ഏറെ മുന്നിലായിരുന്നു ഡച്ച് താരം. സ്വർണം ഉറപ്പിച്ചുള്ള കുതിപ്പിൽ അപകടമെത്തിയത് യാദൃശ്ചികമായിരുന്നു. ആറു മൈൽ മാത്രം ശേഷിക്കെ സൈക്കിൾ സ്‌കിഡ് ചെയ്ത് സുവർണ്ണ മോഹങ്ങൾക്ക് തിരിച്ചടിയായി.
87 മൈലായിരുന്നു മത്സരത്തിനായി പൂർത്തിയാക്കേണ്ടിയിരുന്നത്. ഇതിൽ 81 മൈലിലും അനീമിക് തന്നെയായിരുന്നു മുന്നിൽ. എന്നാൽ റോഡിലെ ഈർപ്പം ഈ സൈക്കിളിസ്റ്റിന്റെ മെഡൽ മോഹത്തെ തകർത്തു. റോഡിലെ നനവിൽ സൈക്കിൾ സ്‌കിഡ് ചെയ്ത് തലകീഴായി മറിഞ്ഞു. റോഡിന് വശത്തായുള്ള കൽക്കെട്ടിലാണ് ഇടിച്ച് വീണത്. ഇതോടെ തൊട്ട് പിന്നിലായിരുന്നു അമേരിക്കയുടെ മാറ അബോട്ട് മുന്നിലേക്ക് കുതിച്ചു. റോഡിൽ പരിക്കേറ്റ് കിടന്ന ഡച്ചുകാരി ആശുപത്രിയിലേക്കും. ഇടിയുടെ ആഘാതത്തിൽ നട്ടെല്ലിൽ ചെറിയ പൊട്ടലുമുണ്ട്.
താരത്തിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ഡച്ച് സൈക്കിളിങ് ഫെഡറേഷൻ അറിയിക്കുകയും ചെയ്തു. കൂടുതൽ പരിശോധന ആവശ്യമാണെന്നും വ്യക്തമാക്കി. അനീമികിന് പരിക്കേറ്റെങ്കിൽ വനിതാ റോഡ് റെയ്‌സിൽ ഡച്ചിന് തന്നെയായിരുന്നു സ്വർണം.
അനീമിക്കിന്റെ അപകടത്തിന് ശേഷം അമേരിക്കൻ താരം മുന്നിലെത്തിയങ്കിലും മത്സരത്തിൽ പങ്കെടുത്തിരുന്ന ഡച്ച് താരമായിരുന്ന അന്ന വാൻ ഡർ ബ്രഗ്ഗൻ വിട്ടുകൊടുത്തില്ല. അവസാന ലാപ്പിൽ വമ്പൻ കുതിപ്പ് നടത്തി ബോട്ടിനെ പിന്തള്ളി സ്വർണം നേടി.