റിയോ: ബാസ്‌ക്കറ്റ് ബോളിൽ സ്വർണം മാത്രം ലക്ഷ്യമിട്ടാണ് അമേരിക്കൻ താരാങ്ങൾ റിയോയിലെത്തിയത്. എന്നാൽ ഇപ്പോഴുണ്ടായ വിവാദം ടീമിനെ പിടിച്ചുലയ്ക്കുകായണ്. താരങ്ങൾ വേശ്യാലയത്തിൽ എത്തിയതാണ് പ്രശ്‌നങ്ങൾക്ക് കാരണം. അമേരിക്കൻ ബാസ്‌ക്കറ്റ് ബോൾ താരങ്ങൾ റിയോയിലെ കുപ്രസിദ്ധ വേശ്യാലയത്തിലാണ് പോയത്. പ്രമുഖ താരം ആൻേ്രഡ ജോർദ്ദാനും വിവാദത്തിൽ അകപ്പെട്ടിട്ടുണ്ട്.

ജോർദ്ദാനും രണ്ട് സഹതാരങ്ങളുമാണ് വേശ്യാലയം സന്ദർശിച്ചത്. ബുധനാഴ്ച രാത്രിയാണ് ഇരുവരും ഇവിടെ എത്തിയത്. ഇവർക്കൊപ്പം മൂന്ന് പേർ കൂടി പിന്നീട് ചേർന്നതായി സൂചനയുണ്ട്. എന്നാൽ സ്ഥലം മാറിയാണ് താരങ്ങൾ കയറിയതെന്നും സൂചനയുണ്ട്. ഇത് മനസ്സിലാക്കി ഇവിടെ നിന്ന് താരങ്ങൾ വേഗത്തിൽ പോയുന്നാണ് റിപ്പോർട്ട്. എന്നാൽ ഫോട്ടോകൾ പുറത്തുവന്നത് അമേരിക്കൻ ടീമിന് മോശമായി മാറിയിട്ടുണ്ട്. സംഭവിച്ചത് സംഭവിച്ചെന്നും ഇനി ഉത്തരവാദിത്തത്തോടെ മുന്നോട്ട് പോകുമെന്നും ടീം മാനേജ്‌മെന്റ് പറയുന്നു.

അതിനിടെ വേശ്യാലയത്തിലെത്തിയ താരങ്ങൾ മദ്യപിക്കാൻ മാേ്രത കാശ് ചെലവഴിച്ചിട്ടുള്ളൂവെന്ന് നടത്തിപ്പൂകാരും പറയുന്നു. അല്ലാതെ ഒന്നും സംഭവിച്ചില്ലെന്നാണ് അവരുടെ വിശദീകരണം.