- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നീന്തലിൽ മലയാളികളുടെ സെമി പ്രതീക്ഷ പൊലിഞ്ഞു; സജ്ജൻ പ്രകാശിന് ഹീറ്റ്‌സിൽ മികവ് കാട്ടാനായില്ല; വനിതകളുടെ 200 മീറ്റർ ഫ്രീസ്‌റ്റൈലിൽ ശിവാനിയും പുറത്ത്; സ്വമ്മിങ്ങിലും ഇന്ത്യയ്ക്ക് നിരാശ മാത്രം
റിയോ ഡെ ജനീറോ: ഒളിമ്പിക്‌സിൽ നീന്തൽക്കുളത്തിൽ കേരളത്തിന്റെ സാന്നിധ്യമായ സാജൻ പ്രകാശ് ആദ്യ റൗണ്ടിൽ പുറത്തായി. ഇന്ത്യയുടെ ശിവാനി ഖട്ടാരിയയും ആദ്യ കടമ്പ കടന്നില്ല. 200 മീറ്റർ ബട്ടർഫൈ്‌ളയിൽ ആദ്യ ഹീറ്റ്‌സിൽ ഇറങ്ങിയ സാജൻ അഞ്ചു പേരിൽ നാലാമതായാണ് ഫിനിഷ് ചെയ്തത്. 1:59:37 മിനിറ്റിലാണ് സാജൻ നീന്തിയത്തെിയത്. വനിതകളുടെ 200 മീറ്റർ ഫ്രീസ്‌റ്റൈലിൽ തന്റെ ഹീറ്റ്‌സിൽ രണ്ടാമതത്തെിയെങ്കിലും മറ്റു ഹീറ്റ്‌സുകളിൽ പിറകിലത്തെിയവർ മികച്ച സമയം കുറിച്ചതിനാൽ ശിവാനി പിന്തള്ളപ്പെടുകയായിരുന്നു. ഒന്നാം ഹീറ്റ്‌സിൽ ഇറങ്ങിയ ശിവാനി 2:09:30 മിനിറ്റിലാണ് നീന്തിക്കയറിയത്. നാല് ഹീറ്റ്‌സുകളും അവസാനിച്ചപ്പോൾ ഒന്നാമതെത്തിയ ടാമാസ് കെൻഡരേസിയേക്കാൾ 4.64 സെക്കൻഡ് പിറകാലിയിരുന്ന സാജന് 28ാം സ്ഥാനത്തെത്താനെ കഴിഞ്ഞുള്ളു. ആദ്യ 16 സ്ഥാനക്കാരാണ് സെമിഫൈനലിലേക്ക് യോഗ്യത നേടിയത്. ഹംഗറിയുടെ ടാമാസ് കെൻഡേഴ്‌സിയാണ് (1: 54: 73) ഒന്നാമതായും ഹംഗറിയുടെ തന്നെ ലാസ്ലോ ചേ (1: 55: 14) രണ്ടാമതായും ദക്ഷണാഫ്രിക്കയുടെ ബെർട്ടറാൻഡ് ഗയ് ചാട് ഗ്ലോസ് (1:55: 57) മൂന്ന
റിയോ ഡെ ജനീറോ: ഒളിമ്പിക്‌സിൽ നീന്തൽക്കുളത്തിൽ കേരളത്തിന്റെ സാന്നിധ്യമായ സാജൻ പ്രകാശ് ആദ്യ റൗണ്ടിൽ പുറത്തായി. ഇന്ത്യയുടെ ശിവാനി ഖട്ടാരിയയും ആദ്യ കടമ്പ കടന്നില്ല. 200 മീറ്റർ ബട്ടർഫൈ്‌ളയിൽ ആദ്യ ഹീറ്റ്‌സിൽ ഇറങ്ങിയ സാജൻ അഞ്ചു പേരിൽ നാലാമതായാണ് ഫിനിഷ് ചെയ്തത്. 1:59:37 മിനിറ്റിലാണ് സാജൻ നീന്തിയത്തെിയത്.
വനിതകളുടെ 200 മീറ്റർ ഫ്രീസ്‌റ്റൈലിൽ തന്റെ ഹീറ്റ്‌സിൽ രണ്ടാമതത്തെിയെങ്കിലും മറ്റു ഹീറ്റ്‌സുകളിൽ പിറകിലത്തെിയവർ മികച്ച സമയം കുറിച്ചതിനാൽ ശിവാനി പിന്തള്ളപ്പെടുകയായിരുന്നു. ഒന്നാം ഹീറ്റ്‌സിൽ ഇറങ്ങിയ ശിവാനി 2:09:30 മിനിറ്റിലാണ് നീന്തിക്കയറിയത്.
നാല് ഹീറ്റ്‌സുകളും അവസാനിച്ചപ്പോൾ ഒന്നാമതെത്തിയ ടാമാസ് കെൻഡരേസിയേക്കാൾ 4.64 സെക്കൻഡ് പിറകാലിയിരുന്ന സാജന് 28ാം സ്ഥാനത്തെത്താനെ കഴിഞ്ഞുള്ളു. ആദ്യ 16 സ്ഥാനക്കാരാണ് സെമിഫൈനലിലേക്ക് യോഗ്യത നേടിയത്. ഹംഗറിയുടെ ടാമാസ് കെൻഡേഴ്‌സിയാണ് (1: 54: 73) ഒന്നാമതായും ഹംഗറിയുടെ തന്നെ ലാസ്ലോ ചേ (1: 55: 14) രണ്ടാമതായും ദക്ഷണാഫ്രിക്കയുടെ ബെർട്ടറാൻഡ് ഗയ് ചാട് ഗ്ലോസ് (1:55: 57) മൂന്നാമതായും സെമിയിലേക്ക് യോഗ്യത നേടി ആകെ 29 പേരാണ് ബട്ടർഫ്‌ളൈസിൽ പങ്കെടുത്തത്.
വനിതകളുടെ 200 മീറ്റർ ഫ്രീസ്റ്റെലിൽ 41ാം സ്ഥാനത്താണ് ശിവാനി ഫിനിഷ് ചെയ്തത്. ആദ്യ ഹീറ്റ്‌സിൽ 2: 09: 30 സെക്കൻഡിൽ രണ്ടാമതായി ഫിനിഷ് ചെയ്യാൻ ശിവാനിക്ക് സാധിച്ചിരുന്നു. എന്നാൽ നാല് ഹീറ്റ്‌സുകളും കഴിഞ്ഞപ്പോൾ ഒന്നാമതെത്തിയ അമേരിക്കയുടെ കാതലിൻ ലെടേക്കിയേക്കാൾ 14.29 സെക്കൻഡ് വ്യത്യാസത്തിലാണ് ഫിനിഷ് ചെയ്തത്.