- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹോക്കിയിൽ വനിതകളും തോൽവിയുടെ വഴിയിൽ; ഇന്ത്യയെ ബ്രിട്ടൺ തകർത്ത് എതിരില്ലാത്ത മൂന്ന് ഗോളിന്; മെഡൽ പ്രതീക്ഷ നിലനിർത്താൻ ഓസ്ട്രേലിയയോട് ജയം അനിവാര്യം
റിയോ ഡി ജെനെയ്‌റോ: വനിത ഹോക്കിയിലും ഇന്ത്യയ്ക്ക് നിരാശ. നിർണ്ണായക മത്സരത്തിൽ ബ്രിട്ടനെതിരെ ഇന്ത്യക്ക് ദയനീയ തോൽവി. ആദ്യ മത്സരത്തിൽ ജപ്പാനെ സമനിലയിൽ തളച്ച ആത്മവിശ്വാസത്തോടെ ബ്രിട്ടനെതിരെ രണ്ടാം മത്സരത്തിനിറങ്ങിയ ഇന്ത്യയെ ഏകപക്ഷീയമായ മൂന്നു ഗോളുകൾക്കാണ് ബ്രിട്ടൻ തോൽപ്പിച്ചത്. നേരത്ത നടന്ന പുരുഷ ഹോക്കിയിൽ ജർമനിയോട് ഒന്നിനെതിരെ രണ്ടു ഗോളുകൾക്കും ഇന്ത്യ തോറ്റിരുന്നു. കളിയുടെ ഇരുപത്തിയഞ്ചാം മിനിറ്റിൽ ഗിസല്ലെ ആൻസ്‌ലിയാണ് ബ്രിട്ടന്റെ ഗോൾ വേട്ടയ്ക്ക് തുടക്കമിട്ടത്. ഇന്ത്യൻ പ്രതിരോധ നിരയുടെ പിഴവിലൂടെ രണ്ടു മിനിറ്റുകൾക്കുള്ളിൽ നിക്കോള വൈറ്റ് ലീഡ് രണ്ടാക്കി ഉയർത്തി. രണ്ടാം ക്വാർട്ടറിനു ശേഷം 32ാം മിനിറ്റിൽ അലക്‌സാഡ്ര ഡാസൻ മൂന്നാം ഗോൾ നേടി ബ്രിട്ടന്റെ ഗോൾ പട്ടിക പൂർത്തിയാക്കി. ബ്രിട്ടന്റെ പ്രതിരോധം തകർത്ത് മുന്നേറാൻ ഇന്ത്യൻ മുന്നേറ്റ നിരയ്ക്ക് ഒരിക്കലും സാധിച്ചിരുന്നില്ല. കളി അവസാനിക്കാൻ മിനിറ്റുകൾ ബാക്കി നിൽക്കെ ലഭിച്ച പെനാൽറ്റി കോർണർ വലയിലാക്കാനും ഇന്ത്യക്കായില്ല. ആദ്യ മത്സരത്തിൽ ജപ്പാനെ സമനിലയിൽ തള
റിയോ ഡി ജെനെയ്‌റോ: വനിത ഹോക്കിയിലും ഇന്ത്യയ്ക്ക് നിരാശ. നിർണ്ണായക മത്സരത്തിൽ ബ്രിട്ടനെതിരെ ഇന്ത്യക്ക് ദയനീയ തോൽവി. ആദ്യ മത്സരത്തിൽ ജപ്പാനെ സമനിലയിൽ തളച്ച ആത്മവിശ്വാസത്തോടെ ബ്രിട്ടനെതിരെ രണ്ടാം മത്സരത്തിനിറങ്ങിയ ഇന്ത്യയെ ഏകപക്ഷീയമായ മൂന്നു ഗോളുകൾക്കാണ് ബ്രിട്ടൻ തോൽപ്പിച്ചത്. നേരത്ത നടന്ന പുരുഷ ഹോക്കിയിൽ ജർമനിയോട് ഒന്നിനെതിരെ രണ്ടു ഗോളുകൾക്കും ഇന്ത്യ തോറ്റിരുന്നു.
കളിയുടെ ഇരുപത്തിയഞ്ചാം മിനിറ്റിൽ ഗിസല്ലെ ആൻസ്‌ലിയാണ് ബ്രിട്ടന്റെ ഗോൾ വേട്ടയ്ക്ക് തുടക്കമിട്ടത്. ഇന്ത്യൻ പ്രതിരോധ നിരയുടെ പിഴവിലൂടെ രണ്ടു മിനിറ്റുകൾക്കുള്ളിൽ നിക്കോള വൈറ്റ് ലീഡ് രണ്ടാക്കി ഉയർത്തി. രണ്ടാം ക്വാർട്ടറിനു ശേഷം 32ാം മിനിറ്റിൽ അലക്‌സാഡ്ര ഡാസൻ മൂന്നാം ഗോൾ നേടി ബ്രിട്ടന്റെ ഗോൾ പട്ടിക പൂർത്തിയാക്കി. ബ്രിട്ടന്റെ പ്രതിരോധം തകർത്ത് മുന്നേറാൻ ഇന്ത്യൻ മുന്നേറ്റ നിരയ്ക്ക് ഒരിക്കലും സാധിച്ചിരുന്നില്ല.
കളി അവസാനിക്കാൻ മിനിറ്റുകൾ ബാക്കി നിൽക്കെ ലഭിച്ച പെനാൽറ്റി കോർണർ വലയിലാക്കാനും ഇന്ത്യക്കായില്ല. ആദ്യ മത്സരത്തിൽ ജപ്പാനെ സമനിലയിൽ തളച്ച ഒരു പോയന്റോടെ ഗ്രൂപ്പ് ബിയിൽ നാലാം സ്ഥാനത്താണിപ്പോൾ ഇന്ത്യ. തുടർച്ചയായ രണ്ടു ജയങ്ങളുമായി ആറു പോയന്റോടെ ബ്രിട്ടനാണ് ഒന്നാമത്. നാളെ ഓസ്‌ട്രേലിയക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. മെഡൽ പ്രതീക്ഷ നിലനിർത്താൻ ഈ മത്സരം ജയിച്ചേ മതിയാകൂ