- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വികാസ് കൃഷ്ണന് പിന്നാലെ മനോജ് കുമാറും പ്രീ ക്വാർട്ടറിൽ; ബോക്‌സിങ്ങിൽ ഇന്ത്യൻ താരങ്ങൾ പ്രതീക്ഷയാകുന്നു; ആദ്യ റൗണ്ടിൽ മനോജ് തോൽപ്പിച്ചത് ലണ്ടനിലെ വെങ്കല മെഡൽ ജേതാവിനെ
റിയോ ഡി ജനെയ്‌റോ: ബോക്‌സിങ്ങിൽ ഇന്ത്യൻ താരം മനോജ് കുമാർ പ്രീ ക്വാർട്ടറിൽ കടന്നു. ലണ്ടൻ ഒളിമ്പിക്‌സിലെ വെങ്കല മെഡൽ ജേതാവ് പെട്രൗസ്‌കാസ് എവൽദാസിനെ പരാജയപ്പെടുത്തിയാണ് പുരുഷ വിഭാഗം 64 കിലോഗ്രാം ലെയ്റ്റ് വെൽറ്റർവെയ്റ്റിൽ മനോജ് കുമാർ മുന്നേറിയത്. അട്ടിമറിയ ജയത്തോടെ അവസാന പതിനാറിൽ മനോജ് കുമാർ ഇടം പിടിക്കുമ്പോൾ ഇന്ത്യക്ക് അത് പുതു പ്രതീക്ഷയായി. നേരത്തെ വികാസ് കൃഷ്ണനും പ്രീ ക്വാർട്ടറിലെത്തിയിരുന്നു. വാശി നിറഞ്ഞ മത്സരത്തിനൊടുവിൽ 2-1നായിരുന്നു മനോജ് കുമാറിന്റെ വിജയം (29-28, 29-28, 28-29). മൂന്ന് റൗണ്ടിലും ഇഞ്ചോടിഞ്ച് പോരാട്ടം നടന്നുവെങ്കിലും ആദ്യ രണ്ട് റൗണ്ടിലും ലിത്വാനിയൻ താരത്തിനെതിരെ ആധിപത്യമുറപ്പിച്ച് മനോജ് കുമാർ വിജയമുറപ്പിക്കുകയായിരുന്നു. അഞ്ചാം സീഡും ഉസ്‌ബെക്കിസ്ഥാൻ താരവുമായ ഫാസിലിദ്ദീൻ ഗയ്ബൻസറോവാണ് പ്രീ ക്വാർട്ടറിൽ മനോജിന്റെ എതിരാളി. ഞായറാഴ്‌ച്ചയാണ് പ്രീ ക്വാർട്ടർ മത്സരം. ഏഷ്യൻ ഗെയിംസിൽ വെങ്കല മെഡൽ ജേതാവാണ് മനോജ് കുമാർ.
റിയോ ഡി ജനെയ്‌റോ: ബോക്‌സിങ്ങിൽ ഇന്ത്യൻ താരം മനോജ് കുമാർ പ്രീ ക്വാർട്ടറിൽ കടന്നു. ലണ്ടൻ ഒളിമ്പിക്‌സിലെ വെങ്കല മെഡൽ ജേതാവ് പെട്രൗസ്‌കാസ് എവൽദാസിനെ പരാജയപ്പെടുത്തിയാണ് പുരുഷ വിഭാഗം 64 കിലോഗ്രാം ലെയ്റ്റ് വെൽറ്റർവെയ്റ്റിൽ മനോജ് കുമാർ മുന്നേറിയത്. അട്ടിമറിയ ജയത്തോടെ അവസാന പതിനാറിൽ മനോജ് കുമാർ ഇടം പിടിക്കുമ്പോൾ ഇന്ത്യക്ക് അത് പുതു പ്രതീക്ഷയായി.
നേരത്തെ വികാസ് കൃഷ്ണനും പ്രീ ക്വാർട്ടറിലെത്തിയിരുന്നു. വാശി നിറഞ്ഞ മത്സരത്തിനൊടുവിൽ 2-1നായിരുന്നു മനോജ് കുമാറിന്റെ വിജയം (29-28, 29-28, 28-29). മൂന്ന് റൗണ്ടിലും ഇഞ്ചോടിഞ്ച് പോരാട്ടം നടന്നുവെങ്കിലും ആദ്യ രണ്ട് റൗണ്ടിലും ലിത്വാനിയൻ താരത്തിനെതിരെ ആധിപത്യമുറപ്പിച്ച് മനോജ് കുമാർ വിജയമുറപ്പിക്കുകയായിരുന്നു.
അഞ്ചാം സീഡും ഉസ്‌ബെക്കിസ്ഥാൻ താരവുമായ ഫാസിലിദ്ദീൻ ഗയ്ബൻസറോവാണ് പ്രീ ക്വാർട്ടറിൽ മനോജിന്റെ എതിരാളി. ഞായറാഴ്‌ച്ചയാണ് പ്രീ ക്വാർട്ടർ മത്സരം. ഏഷ്യൻ ഗെയിംസിൽ വെങ്കല മെഡൽ ജേതാവാണ് മനോജ് കുമാർ.