- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമ്പെയ്ത്തിൽ പ്രതീക്ഷകൾ വാനോളം; വ്യക്തിഗത വിഭാഗത്തിൽ ദീപികാ കുമാരിയും പ്രിക്വാർട്ടറിൽ; ബൊംബെയ്‌ല ദേവിയും അതാനു ദാസും ആത്മവിശ്വാസത്തിൽ
റിയോ : റിയോ ഒളിമ്പിക്‌സ് അമ്പെയ്ത്തിൽ വ്യക്തിഗത വിഭാഗത്തിൽ ഇന്ത്യയുടെ ദിപക കുമാരി പ്രീക്വാർട്ടറിൽ കടന്നു. രണ്ടാം റൗണ്ടിൽ ഇറ്റലിയുടെ സർട്ടോരിയെയാണ് ദീപിക പരാജയപ്പെടുത്തിയത്. ചൈനീസ് തായ്‌പെയിയുടെ ടാൻ യാ ടിങ്ങാണ് പ്രീ ക്വാർട്ടറിൽ ദീപികയുടെ എതിരാളി. ടീമിനത്തിൽ നിരാശപ്പെടുത്തുന്ന പ്രകടനം പുറത്തെടുന്ന ദീപിക തിരിച്ചു വരുന്ന കാഴ്‌ച്ചയാണ് റിയോയിൽ കണ്ടത്. വ്യക്തിഗത വിഭാഗത്തിൽ ജോർജിയയുടെ ക്രിസ്റ്റിനെ 6-4ന് തോൽപ്പിച്ച് തുടങ്ങിയ ദീപിക റൗണ്ട് ഓഫ് 32വിൽ ഇറ്റാലിയൻ താരം ഗ്യുണ്ടലിന സർട്ടോരിയ്‌ക്കെതിരെയും വിജയം കണ്ടു. സർട്ടോരിയ്‌ക്കെതിരെ ആദ്യ സെറ്റ് 27-24ന് നഷ്ടപ്പെടുത്തിയ ദീപിക അടുത്ത മൂന്ന് സെറ്റിലും തിരിച്ചു വന്നു. രണ്ടാം സെറ്റ് 29-26ന് വിജയിച്ച ദീപിക മൂന്നാം സെറ്റ് 28-26നും സ്വന്തമാക്കി. നാലാം സെറ്റിൽ അവസാന അമ്പ് പത്തിലെത്തിച്ച് ദീപിക അവസാന പതിനാറിൽ ഇടം പിടിച്ചു. ദീപികയ്ക്ക് ആറ് സെറ്റ് പോയിന്റുകൾ ലഭിച്ചപ്പോൾ സർട്ടോരിക്ക് രണ്ട് പോയിന്റ് മാത്രമാണ് ലഭിച്ചത്. നേരത്തെ ഇന്ത്യൻ താരങ്ങളായ ബൊംബെയ്‌ല ദേവിയും അതാ
റിയോ : റിയോ ഒളിമ്പിക്‌സ് അമ്പെയ്ത്തിൽ വ്യക്തിഗത വിഭാഗത്തിൽ ഇന്ത്യയുടെ ദിപക കുമാരി പ്രീക്വാർട്ടറിൽ കടന്നു. രണ്ടാം റൗണ്ടിൽ ഇറ്റലിയുടെ സർട്ടോരിയെയാണ് ദീപിക പരാജയപ്പെടുത്തിയത്. ചൈനീസ് തായ്‌പെയിയുടെ ടാൻ യാ ടിങ്ങാണ് പ്രീ ക്വാർട്ടറിൽ ദീപികയുടെ എതിരാളി.
ടീമിനത്തിൽ നിരാശപ്പെടുത്തുന്ന പ്രകടനം പുറത്തെടുന്ന ദീപിക തിരിച്ചു വരുന്ന കാഴ്‌ച്ചയാണ് റിയോയിൽ കണ്ടത്. വ്യക്തിഗത വിഭാഗത്തിൽ ജോർജിയയുടെ ക്രിസ്റ്റിനെ 6-4ന് തോൽപ്പിച്ച് തുടങ്ങിയ ദീപിക റൗണ്ട് ഓഫ് 32വിൽ ഇറ്റാലിയൻ താരം ഗ്യുണ്ടലിന സർട്ടോരിയ്‌ക്കെതിരെയും വിജയം കണ്ടു.
സർട്ടോരിയ്‌ക്കെതിരെ ആദ്യ സെറ്റ് 27-24ന് നഷ്ടപ്പെടുത്തിയ ദീപിക അടുത്ത മൂന്ന് സെറ്റിലും തിരിച്ചു വന്നു. രണ്ടാം സെറ്റ് 29-26ന് വിജയിച്ച ദീപിക മൂന്നാം സെറ്റ് 28-26നും സ്വന്തമാക്കി. നാലാം സെറ്റിൽ അവസാന അമ്പ് പത്തിലെത്തിച്ച് ദീപിക അവസാന പതിനാറിൽ ഇടം പിടിച്ചു. ദീപികയ്ക്ക് ആറ് സെറ്റ് പോയിന്റുകൾ ലഭിച്ചപ്പോൾ സർട്ടോരിക്ക് രണ്ട് പോയിന്റ് മാത്രമാണ് ലഭിച്ചത്.
നേരത്തെ ഇന്ത്യൻ താരങ്ങളായ ബൊംബെയ്‌ല ദേവിയും അതാനു ദാസും പ്രീ ക്വാർട്ടറിൽ പ്രവേശിച്ചിരുന്നു. അതേ സമയം ലക്ഷ്മിറാണി യോഗ്യതാ റൗണ്ടിൽ തന്നെ പുറത്തായി.