റിയോ : ഒളിമ്പിക്‌സിൽ ഇന്ത്യയുടെ സ്വർണ്ണ മെഡൽ പ്രതീക്ഷയായ ബാഡ്മിന്റണിൽ സൈനയും സംഘവും ഇന്ന് പോരാട്ടങ്ങൾക്ക് തുടക്കം കുറിക്കുന്നു. വനിതാ സിംഗിൾസിൽ സൈനയ്ക്കും പി.വി. സിന്ധുവിനും ഇന്ന് ആദ്യറൗണ്ട് മത്സരങ്ങൾ ഉണ്ട്.

സൈന ആദ്യ റൗണ്ടിൽ ബ്രസീലിന്റെ ലോഹെയ്‌നി വിൻസെന്റെയെയാണ് നേരിടുന്നത്. സൈനയെക്കാൾ റാങ്കിംഗിൽ താഴെയുള്ള താരമാണ് ലോഹായ്‌നി, പി.വി. സിന്ധു ലോറാ സറോസിയെ നേരിടും. വനിതാ ഡബിൾസിൽ ജ്വാലാ ഗുട്ട അശ്വിനി പൊന്നപ്പ സഖ്യത്തിന് ആദ്യ റൗണ്ടിൽ ജപ്പാന്റെ മിസാകി മാത്സുമോ അയാകാ തകാഷി സഖ്യമാണ് എതിരാളികൾ. പുരുഷ ഡബിൾസിൽ മനു അത്ര ബി. സുമീത് സഖ്യം മൊഹമ്മദ് അഹിസാൻ ഹേന്ദ്രസെയതി വാൻ സഖ്യത്തെ നേരിടും.

പുരുഷ സിംഗിൾസിൽ വെള്ളിയാഴ്ച കെ. ശ്രീകാന്ത് ആദ്യ പോരാട്ടത്തിനിറങ്ങും. ലിനോ മുഹോസാണ് ശ്രീകാന്തിന്റെ ആദ്യ എതിരാളി. പ്രാഥമിക റൗണ്ട് മത്സരങ്ങൾ 14 നാണ് പൂർത്തിയാകുന്നത്.