- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മിക്‌സഡ് ഡബിൾസിൽ തുടക്കം ഗംഭീരം; സാനിയ മിർസ-രോഹൻ ബൊപ്പണ്ണ സഖ്യം ക്വാർട്ടറിലേക്ക്; ടെന്നിസിൽ ഇന്ത്യക്ക് ഇപ്പോഴും മെഡൽ പ്രതീക്ഷ സജീവം
റിയോ: റിയോ ഒളിമ്പിക്‌സ് ടെന്നീസ് മിക്‌സ്ഡ് ഡബിൾസിൽ ഇന്ത്യയുടെ സാനിയ മിർസ-രോഹൻ ബൊപ്പണ്ണ സഖ്യം ക്വാർട്ടറിലെത്തി. റിയോ ഡി ജനെയ്‌റോ: റിയോ ഒളിമ്പിക്‌സ് ടെന്നീസ് മിക്‌സഡ് ഡബിൾസിൽ ഇന്ത്യൻ ജോഡിയായ സാനിയ മിർസ-രോഹൻ ബൊപ്പണ്ണ സഖ്യം ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. ഓസ്‌ട്രേലിയയുടെ സാമന്ത സ്റ്റോസർ-ജോനാഥൻ സ്പിയേഴ്‌സ് സഖ്യത്തെ പരാജയപ്പെടുത്തിയാണ് ഇരുവരും ക്വാർട്ടർ ഫൈനൽ പ്രവേശം സാധ്യമാക്കിയത്. സ്‌കോർ: 7-5, 6-4. ആദ്യ സെറ്റിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടന്നു. എന്നാൽ രണ്ടാം സെറ്റ് സാനിയയും ബൊപ്പണ്ണയും അനായാസം ജയിച്ചു. ക്വാർട്ടർ ഫൈനലിൽ ആൻഡി മറെ-ഹെതെർ വാടസ്ൺ സഖ്യമാണ് ഇന്ത്യൻ ജോഡിയുടെ എതിരാളികൾ. നേരത്തെ വനിതാ ഡബിൾസിൽ സാനിയ മിർസ-പ്രാർത്ഥന തോംബാർ സഖ്യവും പുരുഷ ഡബിൾസിൽ ലിയാണ്ടർ പെയ്‌സ്-രോഹൻ ബൊപ്പണ്ണ സഖ്യവും ആദ്യ റൗണ്ടിൽ തന്നെ തോറ്റ് പുറത്തായിരുന്നു. അതുകൊണ്ട് തന്നെ മിക്‌സഡ് ഡബിൾസിൽ മാത്രമാണ് ടെന്നീസിലെ ഇന്ത്യയുടെ അവസാന പ്രതീക്ഷ. എന്നാൽ കരുത്തരായ എതിരാളികളെയാണ് ക്വാർട്ടറിൽ നേരിടേണ്ടത്. ക്വാർട്ടറിൽ മികവ് കാട്ടിയാൽ ഇരുവർക്ക
റിയോ: റിയോ ഒളിമ്പിക്‌സ് ടെന്നീസ് മിക്‌സ്ഡ് ഡബിൾസിൽ ഇന്ത്യയുടെ സാനിയ മിർസ-രോഹൻ ബൊപ്പണ്ണ സഖ്യം ക്വാർട്ടറിലെത്തി.
റിയോ ഡി ജനെയ്‌റോ: റിയോ ഒളിമ്പിക്‌സ് ടെന്നീസ് മിക്‌സഡ് ഡബിൾസിൽ ഇന്ത്യൻ ജോഡിയായ സാനിയ മിർസ-രോഹൻ ബൊപ്പണ്ണ സഖ്യം ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. ഓസ്‌ട്രേലിയയുടെ സാമന്ത സ്റ്റോസർ-ജോനാഥൻ സ്പിയേഴ്‌സ് സഖ്യത്തെ പരാജയപ്പെടുത്തിയാണ് ഇരുവരും ക്വാർട്ടർ ഫൈനൽ പ്രവേശം സാധ്യമാക്കിയത്. സ്‌കോർ: 7-5, 6-4.
ആദ്യ സെറ്റിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടന്നു. എന്നാൽ രണ്ടാം സെറ്റ് സാനിയയും ബൊപ്പണ്ണയും അനായാസം ജയിച്ചു. ക്വാർട്ടർ ഫൈനലിൽ ആൻഡി മറെ-ഹെതെർ വാടസ്ൺ സഖ്യമാണ് ഇന്ത്യൻ ജോഡിയുടെ എതിരാളികൾ. നേരത്തെ വനിതാ ഡബിൾസിൽ സാനിയ മിർസ-പ്രാർത്ഥന തോംബാർ സഖ്യവും പുരുഷ ഡബിൾസിൽ ലിയാണ്ടർ പെയ്‌സ്-രോഹൻ ബൊപ്പണ്ണ സഖ്യവും ആദ്യ റൗണ്ടിൽ തന്നെ തോറ്റ് പുറത്തായിരുന്നു.
അതുകൊണ്ട് തന്നെ മിക്‌സഡ് ഡബിൾസിൽ മാത്രമാണ് ടെന്നീസിലെ ഇന്ത്യയുടെ അവസാന പ്രതീക്ഷ. എന്നാൽ കരുത്തരായ എതിരാളികളെയാണ് ക്വാർട്ടറിൽ നേരിടേണ്ടത്. ക്വാർട്ടറിൽ മികവ് കാട്ടിയാൽ ഇരുവർക്കും സെമി ബർത്തുമായി മെഡലിനോട് അടുക്കാൻ കഴിയും.