- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇനി ഇന്ത്യയുടെ ഏക പ്രതീക്ഷ ബാഡ്മിന്റണിലെ രണ്ട് ക്വാർട്ടർ ഫൈനലുകൾ മാത്രം; ശ്രീകാന്തും പിവി സിന്ധുവും തോറ്റാൽ ഇന്ത്യയ്ക്ക് സംപൂജ്യരായി മടങ്ങാം; യോഗ്യത നേടാൻ പുലികളായ ഇന്ത്യൻ അത്ലറ്റുകളെല്ലാം പതിവ് തെറ്റിക്കാതെ പൂച്ചകളായി മടങ്ങി; അഭിമാനമായത് ദീപയുടെ നാലാം സ്ഥാനവും ലളിതയുടെ ഫൈനലും മാത്രം
റിയോ: ഇന്ത്യയുടെ മെഡൽ പ്രതീക്ഷ ഇനി ബാഡ്മിന്റണിൽ മാത്രം. ശ്രീകാന്തും പിവി സിന്ധുവും നിരാശപ്പെടുത്തിയാൽ റിയോയിൽ മെഡൽപട്ടികയിൽ ഇടം നേടാതെ ഇന്ത്യ മടങ്ങും. ഒളിമ്പിക്‌സിന്റെ പത്താം ദിനത്തിൽ അത്‌ലറ്റിക്‌സിൽ ഇന്ത്യക്ക് നിരാശ മാത്രം സംഭവിച്ചത്. ട്രിപ്പിൾ ജമ്പിൽ മത്സരിച്ച മലയാളി താരം രഞ്ജിത് മഹേശ്വരിക്ക് യോഗ്യതാ മാർക്ക് പോലും പിന്നിടാൻ കഴിഞ്ഞില്ല. 16.13 മീറ്റർ പിന്നിട്ട രഞ്ജിത് മുപ്പതാം സ്ഥാനത്താണ് മത്സരം പൂർത്തിയാക്കിയത്. 16.95 മീറ്ററായിരുന്നു യോഗ്യതാ മാർക്ക്. ബോക്‌സിംഗിൽ വികാസ് കൃഷ്ണയും പുറത്തായത്. ക്വാർട്ടറിൽ ജയിച്ചെങ്കിൽ വികാസിന് മെഡൽ ഉറപ്പിക്കാമായിരുന്നു. എന്നാൽ നിർണ്ണായക മത്സരത്തിൽ വികാസും നരാശപ്പെടുത്തി. ജിംനാസ്റ്റിക് വോൾട്ടിൽ ദീപാ കമാർക്കർ നേടിയ നാലാം സ്ഥാനം മാത്രമാണ് ഏക ആശ്വാസം. മെഡൽ കൈയെത്തും ദൂരത്ത് നഷ്ടമായെങ്കിലും ജിംനാസ്റ്റിക്കിൽ ആദ്യമായി ലോകം ഇന്ത്യൻ കരുത്ത് കണ്ടു. അതിനിടെ ബാഡ്മിന്റൻ പുരുഷ സിംഗിൾസിൽ ഇന്ത്യൻ പ്രതീക്ഷ കാത്ത് കെ.ശ്രീകാന്ത് ക്വാർട്ടർ ഫൈനലിൽ കടന്നു. വാശിയേറിയ പ്രീക്വാർട്ട
റിയോ: ഇന്ത്യയുടെ മെഡൽ പ്രതീക്ഷ ഇനി ബാഡ്മിന്റണിൽ മാത്രം. ശ്രീകാന്തും പിവി സിന്ധുവും നിരാശപ്പെടുത്തിയാൽ റിയോയിൽ മെഡൽപട്ടികയിൽ ഇടം നേടാതെ ഇന്ത്യ മടങ്ങും. ഒളിമ്പിക്‌സിന്റെ പത്താം ദിനത്തിൽ അത്‌ലറ്റിക്‌സിൽ ഇന്ത്യക്ക് നിരാശ മാത്രം സംഭവിച്ചത്. ട്രിപ്പിൾ ജമ്പിൽ മത്സരിച്ച മലയാളി താരം രഞ്ജിത് മഹേശ്വരിക്ക് യോഗ്യതാ മാർക്ക് പോലും പിന്നിടാൻ കഴിഞ്ഞില്ല. 16.13 മീറ്റർ പിന്നിട്ട രഞ്ജിത് മുപ്പതാം സ്ഥാനത്താണ് മത്സരം പൂർത്തിയാക്കിയത്. 16.95 മീറ്ററായിരുന്നു യോഗ്യതാ മാർക്ക്. ബോക്‌സിംഗിൽ വികാസ് കൃഷ്ണയും പുറത്തായത്. ക്വാർട്ടറിൽ ജയിച്ചെങ്കിൽ വികാസിന് മെഡൽ ഉറപ്പിക്കാമായിരുന്നു. എന്നാൽ നിർണ്ണായക മത്സരത്തിൽ വികാസും നരാശപ്പെടുത്തി. ജിംനാസ്റ്റിക് വോൾട്ടിൽ ദീപാ കമാർക്കർ നേടിയ നാലാം സ്ഥാനം മാത്രമാണ് ഏക ആശ്വാസം. മെഡൽ കൈയെത്തും ദൂരത്ത് നഷ്ടമായെങ്കിലും ജിംനാസ്റ്റിക്കിൽ ആദ്യമായി ലോകം ഇന്ത്യൻ കരുത്ത് കണ്ടു.
അതിനിടെ ബാഡ്മിന്റൻ പുരുഷ സിംഗിൾസിൽ ഇന്ത്യൻ പ്രതീക്ഷ കാത്ത് കെ.ശ്രീകാന്ത് ക്വാർട്ടർ ഫൈനലിൽ കടന്നു. വാശിയേറിയ പ്രീക്വാർട്ടർ പോരാട്ടത്തിൽ ലോക റാങ്കിങ്ങിൽ അഞ്ചാം സ്ഥാനക്കാരനായ ഡെന്മാർക്കിന്റെ യാൻ യോർഗേഴ്‌സനെ നേരിട്ടുള്ള സെറ്റുകൾക്ക് അട്ടിമറിച്ചാണ് ശ്രീകാന്ത് ക്വാർട്ടറിൽ സ്ഥാനം നേടിയത്. ലോകറാങ്കിങ്ങിൽ 11ാം സ്ഥാനത്താണ് ശ്രീകാന്ത്. സ്‌കോർ: 2119, 2119. ചൈനീസ് സൂപ്പർതാരം ലിൻ ഡാനാണ് ക്വാർട്ടറിൽ ശ്രീകാന്തിന്റെ എതിരാളി. ബാഡ്മിന്റൺ വനിതാ സിംഗിൾസിൽ ഇന്ത്യൻ താരം പി. വി. സിന്ധുവും ക്വാർട്ടറിൽ എത്തി. തായ്‌വാൻ താരം തായ് സു യിങ്ങിനെ നേരിട്ടുള്ള സെറ്റുകൾക്ക് (2113, 2115) തകർത്താണ് സിന്ധു ക്വാർട്ടറിലേക്ക് മുന്നേറിയത്. 40 മിനിറ്റ് നീണ്ടു നിന്ന മത്സരത്തിൽ വ്യക്തമായ ആധിപത്യത്തോടെയായിരുന്നു സിന്ധുവിന്റെ വിജയം. കാനഡയുടെ ലീ മിഷേനിലെ തോൽപ്പിച്ചാണ് സിന്ധു പ്രീക്വാർട്ടറിലേക്ക് മുന്നേറിയത്. ബുധനാഴ്ച നടക്കുന്ന ക്വാർട്ടറിൽ ചൈനയുടെ യിഹാൻ വാങ്ങാണ് സിന്ദുവിന്റെ എതിരാളി.
3000 മീറ്റർ സ്റ്റീപ്പിൾചേസിൽ ദേശീയ റെക്കോഡ് തിരിത്തിക്കുറിച്ച പ്രകടനവുമായി ഫൈനലിലെത്തിയ ലളിതാ ബാബറിനും ഫൈനലിൽ അടി തെറ്റി. 9:22.74 സെക്കൻഡിൽ ഓടിയെത്തിയ ലളിത പത്താം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ഹീറ്റ്‌സിൽ പുറത്തെടുത്ത 9:19.76 സെക്കൻഡിന്റെ പ്രകടനം ആവർത്തിക്കാൻ ലളിതയ്ക്ക് സാധിച്ചില്ല. പി.ടി ഉഷയ്ക്ക് ശേഷം ട്രാക്ക് ഇനത്തിൽ ഒളിമ്പിക്‌സിന്റെ ഫൈനലിലെത്തുന്ന താരമാണ് ലളിത ബാബർ. ബഹ്‌റൈന്റെ റൂത് ജെബെറ്റ് സ്വർണവും കെനിയയുടെ ഹൈവിൻ ജെപ്‌കെമൊയി വെള്ളിയും നേടി. അമേരിക്കയുടെ എമ്മ കോബമിനാണ് വെങ്കലം. വനിതകളുടെ 200 മീറ്ററിലും അദ്ഭുതങ്ങളൊന്നും സംഭവിച്ചില്ല. ഇന്ത്യൻ താരം ശ്രബാനി നന്ദ യോഗ്യതാ റൗണ്ടിൽ തന്നെ പുറത്തായി. 72 പേർ മത്സരിച്ച 200 മീറ്ററിൽ ശ്രബാനി നന്ദ 55ാം സ്ഥാനമാണ് നേടിയത്. ഹീറ്റ്‌സ് അഞ്ചിൽ മത്സരിച്ച ശ്രബാനി 23.58 സെക്കൻഡിലാണ് 200 മീറ്റർ പിന്നിട്ടത്.
ഇന്ത്യ കാത്തിരുന്ന ഒളിംപിക്‌സ് ജിംനാസ്റ്റിക്‌സ് മൽസരത്തിൽ ലോകോത്തര താരങ്ങളെ വിറപ്പിച്ചാണ് ദിപ കർമാക്കർ നാലാം സ്ഥാനം നേടിയത്. വോൾട്ട് ഇനത്തിൽ വെങ്കല മെഡൽ ദിപയ്ക്കു നഷ്ടമായതു വെറും 0.150 പോയിന്റിന്റെ വ്യത്യാസത്തിൽ. പ്രൊഡുനോവ എന്ന അതിസാഹസികയിനം ഫൈനലിൽ വിജയകരമായി പ്രയോഗിച്ചെങ്കിലും നിർഭാഗ്യം ഒന്നുകൊണ്ടുമാത്രം താരത്തിനു വിജയപീഠത്തിലെത്താനായില്ല. എട്ടുപേരുടെ ഫൈനലിൽ ആറാമതായാണു താരം മൽസരിച്ചത്. ആദ്യ അഞ്ചുപേരിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയത് അഞ്ചാമതായി മൽസരിച്ച സ്വിറ്റ്‌സർലൻഡ് താരം. സ്‌കോർ: 15.216. തുടർന്നു ദിപയെത്തി. ആദ്യ ശ്രമത്തിൽ സ്വന്തമാക്കിയത് 14.866 പോയിന്റ്. രണ്ടാമതായി ചെയ്തതു പ്രൊഡുനോവ. പെർഫെക്ട് ലാൻഡിങ്ങിലൂടെ കിട്ടിയത് 15.266 പോയിന്റ്. ആകെ 15.066 പോയിന്റ് നേടി രണ്ടാം സ്ഥാനത്ത്.
ഏഴാമതായി മൽസരിച്ച റഷ്യക്കാരി നേടിയതു 15.253 പോയിന്റ്. ദിപ മൂന്നാം സ്ഥാനത്ത്. അവസാനമെത്തിയതു ലോക ചാംപ്യൻ സിമോൺ ബൈൽസ്. അത്യുഗ്രൻ പ്രകടനത്തിലൂടെ 15.966 പോയിന്റ് നേടി ബൈൽസ് സ്വർണമടിച്ചപ്പോൾ ദീപയ്ക്ക് നാലാം സ്ഥാനം. മറ്റിനങ്ങളിലെല്ലാം നിരാശയായിരുന്നു ഫലം. ഷൂട്ടർമാർക്കും അമ്പയ്ത്തുകാർക്കും പാടെ അടി തെറ്റി. അഭിനവ് ബിന്ദ്രയുടെ നാലാംസ്ഥാനം മാത്രാണ് ഷൂട്ടിങിൽ ആശ്വ സിക്കാനുള്ളത്. ടെന്നീസിൽ ഇന്ത്യൻ ടീമിലുള്ള ഭിന്നതകൾ തന്നെയാണ് വിനയായത്. ഒത്തിണക്കം നഷ്ടപ്പെട്ടവരെ പോലെ കളിച്ചു. സെമി വരെ വീറോടെ എത്തിയ സാനിയ-ബൊപ്പണ്ണ സഖ്യവും മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തിൽ താളം നഷ്ടപ്പെട്ടവരെ പോലെയായി. ബോക്‌സിംഗിൽ വികാസ് കൃഷ്ണന് ക്വാർട്ടറിൽ പിടിച്ചു നിൽക്കാൻ പോലും ആയില്ല.
അത്‌ലറ്റിക്‌സിൽ പതിവ് കാഴ്ചകൾ മാത്രമായിരുന്നു. വീരവാദം മാത്രം. യോഗ്യത നേടാൻ കാട്ടുന്ന ആവേശം ഒളിമ്പിക് വേദിയിൽ ആരും കാട്ടിയില്ല. ലളിത ബാബർ ഒഴികെ എല്ലാവരും രാജ്യത്തിന് അഭിമാനം മുഹൂർത്തമൊന്നും നൽകിയില്ല.