- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മെഡൽ ദാന ചടങ്ങിൽ സന്തോഷത്തോടെ കണ്ണീർ പൊഴിച്ച താരത്തിനരികിലേക്ക് കാമുകൻ ഓടിയെത്തി; മുട്ടിൽ കുനിഞ്ഞുനിന്നു വിവാഹമോതിരവും അണിയിച്ചു; കയ്യടിയോടെ സ്റ്റേഡിയം; റിയോയിൽ ഒരു പുതിയ കുടുംബം പിറന്നത് ഇങ്ങനെ
റിയോ ഒളിമ്പിക്‌സിൽ ഇതേവരെ പ്രണയത്തിന്റെ അനേകം ചിത്രങ്ങളാണ് തെളിഞ്ഞുവന്നത്. റഗ്‌ബി സെവൻസ് സമ്മാനദാനച്ചടങ്ങിനിടെ ബ്രസീലുകാരായ സ്വവർഗ പ്രണയികൾ വിവാഹാഭ്യർഥന നടത്തിയതും വിവാഹമോതിരം അണിയിച്ചതും ലോകമെങ്ങും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴതാ അവരുടെ മാതൃക പിന്തുടർന്ന് ചൈനീസ് പ്രണയികളും ഒളിമ്പിക്‌സിനെ വിവാഹവേദിയാക്കി. മെഡൽ ദാനച്ചടങ്ങാണ് ഇക്കുറിയും വിവാഹ വേദിയായത്. മൂന്ന് മീറ്റർ സ്പിങ്ങ്‌ബോർഡ് ഡൈവിങ്ങിൽ വെള്ളിമെഡൽ നേടിയ ചൈനീസ് താരം ഹെ സി മെഡൽ സ്വീകരിച്ചുനിൽക്കുമ്പോഴാണ് കാമുകനും ടീമംഗവുമായ ക്വിൻ കായി അവിടേയ്ക്ക് ഓടിയെത്തിയത്. കൈയിലുണ്ടായിരുന്ന വജ്രമോതിരം കാമുകിയെ അണിയിക്കുകയും ചെയ്തു. കഴിഞ്ഞയാഴ്ച സിംക്രണൈസ്ഡ് ഡൈവിങ്ങിൽ വെങ്കലം നേടിയ താരമാണ് ക്വിൻ. മെഡൽ ദാന വേദിയിലെത്തി കാമുകിയുടെ വെള്ളിമെഡൽ വാങ്ങിയ ക്വിൻ, മുട്ടിൽനിന്നുകൊണ്ട് അവളോട് വിവാഹാഭ്യർഥന നടത്തുകയായിരുന്നു. സന്തോഷം കൊണ്ട് വിതുമ്പിപ്പോയ ഹെ സി അത് സ്വീകരിച്ചു. സന്തോഷസൂചകമായി കാമുകനെ കെട്ടിപ്പുണരുകയും ചെയ്തു. തന്നോട് വിവാഹാഭ്യർഥനയ്ക്കിടെ ക്വിൻ പറ
റിയോ ഒളിമ്പിക്‌സിൽ ഇതേവരെ പ്രണയത്തിന്റെ അനേകം ചിത്രങ്ങളാണ് തെളിഞ്ഞുവന്നത്. റഗ്‌ബി സെവൻസ് സമ്മാനദാനച്ചടങ്ങിനിടെ ബ്രസീലുകാരായ സ്വവർഗ പ്രണയികൾ വിവാഹാഭ്യർഥന നടത്തിയതും വിവാഹമോതിരം അണിയിച്ചതും ലോകമെങ്ങും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴതാ അവരുടെ മാതൃക പിന്തുടർന്ന് ചൈനീസ് പ്രണയികളും ഒളിമ്പിക്‌സിനെ വിവാഹവേദിയാക്കി.
മെഡൽ ദാനച്ചടങ്ങാണ് ഇക്കുറിയും വിവാഹ വേദിയായത്. മൂന്ന് മീറ്റർ സ്പിങ്ങ്‌ബോർഡ് ഡൈവിങ്ങിൽ വെള്ളിമെഡൽ നേടിയ ചൈനീസ് താരം ഹെ സി മെഡൽ സ്വീകരിച്ചുനിൽക്കുമ്പോഴാണ് കാമുകനും ടീമംഗവുമായ ക്വിൻ കായി അവിടേയ്ക്ക് ഓടിയെത്തിയത്. കൈയിലുണ്ടായിരുന്ന വജ്രമോതിരം കാമുകിയെ അണിയിക്കുകയും ചെയ്തു.
കഴിഞ്ഞയാഴ്ച സിംക്രണൈസ്ഡ് ഡൈവിങ്ങിൽ വെങ്കലം നേടിയ താരമാണ് ക്വിൻ. മെഡൽ ദാന വേദിയിലെത്തി കാമുകിയുടെ വെള്ളിമെഡൽ വാങ്ങിയ ക്വിൻ, മുട്ടിൽനിന്നുകൊണ്ട് അവളോട് വിവാഹാഭ്യർഥന നടത്തുകയായിരുന്നു. സന്തോഷം കൊണ്ട് വിതുമ്പിപ്പോയ ഹെ സി അത് സ്വീകരിച്ചു. സന്തോഷസൂചകമായി കാമുകനെ കെട്ടിപ്പുണരുകയും ചെയ്തു.
തന്നോട് വിവാഹാഭ്യർഥനയ്ക്കിടെ ക്വിൻ പറഞ്ഞതെന്തൊക്കെയാണെന്ന് ഹെ സി ഇപ്പോൾ ഓർക്കുന്നില്ല. കഴിഞ്ഞ ആറുവർഷമായി പ്രണയത്തിലാണെങ്കിലും ഇവിടെവച്ച് വിവാഹാഭ്യർഥന നടത്തുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും അവർ പറയുന്നു. 25-കാരിയാണ് ഹെ സി. ക്വിൻ 30-കാരനും.
എന്നാൽ, സ്വർണം നേടിയ ചൈനീസ് താരം ഷി ചിങ്മാവോ മെഡൽ വേദിയിൽ വിവാഹാഭ്യർഥന നടക്കുമെന്ന് തനിക്കറിയാമായിരുന്നുവെന്ന് വെളിപ്പെടുത്തി. ക്വിൻ ഇങ്ങനെയൊരു പദ്ധതിയിട്ടിരുന്നതായി കൂട്ടുകാരിൽ പലർക്കും അറിയാമായിരുന്നു. കഴിഞ്ഞയാഴ്ച ബ്രസീൽ വനിതാ റഗ്‌ബി സെവൻസ് ടീമംഗമായ ഇസഡോറ സെറുല്ലോയെ കൂട്ടുകാരി മെഡൽദാന വേദിയിൽ വിവാഹം കഴിച്ചതിനുശേഷം റിയോയിൽ അരങ്ങേറന്ന രണ്ടാമത്തെ വിവാഹമാണിത്.