- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷൂട്ടിംഗിലും ടേബിൾ ടെന്നീസിലും ഇന്ത്യക്ക് തോൽവി; മെഡൽ പ്രതീക്ഷയുണ്ടായിരുന്ന ലോക മൂന്നാം നമ്പർ താരം ജിത്തുറായ് ഫൈനൽ റൗണ്ടിൽ ഫിനിഷ് ചെയ്തത് അവസാനക്കാരനായി; ടേബിൾ ടെന്നിസിലും ഇന്ത്യൻ പ്രതീക്ഷകൾ അസ്തമിച്ചു; ഭാരോദ്വഹനത്തിൽ മീരാഭായ് ചാനുവിനും മെഡലില്ല
റിയോ ഡി ജെനീറോ: റിയോ ഒളിമ്പിക്സിന്റെ ആദ്യദിനത്തിൽ മെഡൽ നേടാനുള്ള ഇന്ത്യൻ പ്രതീക്ഷകൾക്ക് തിരിച്ചടി. ഷൂട്ടിംഗിലും ടേബിൾ ടെന്നീസിലും ഇന്ത്യൻ പ്രതീക്ഷകൾക്ക് മങ്ങലേറ്റു. വനിതകളുടെ ഭാരോദ്വഹനത്തിൽ ഇന്ത്യയുടെ മീരാഭായ് ചാനുവിനും മെഡൽ നേടാനായില്ല. 48 കിലോഗ്രാം വിഭാഗത്തിലാണ് ചാനു മത്സരിച്ചത്. ടേബിൾ ടെന്നിസിൽ പുരുഷ-വനിതാ ടീമുകൾക്ക് പരാജയം നേരിട്ടതോടെ ഈയിനത്തിൽ ഇന്ത്യൻ മെഡൽ പ്രതീക്ഷകൾ അസ്തമിച്ചു. ഷൂട്ടിങിൽ ഇന്ത്യ പ്രതീക്ഷയർപ്പിച്ചിരുന്ന ജിത്തുറായ് 10 മീറ്റർ എയർ പിസ്റ്റൾ ഫൈനൽ റൗണ്ടിൽ പുറത്തായി. 78.7 പോയന്റോടെ ഏറ്റവും പിന്നിലായി എട്ടാം സ്ഥാനത്താണ് ജിത്തു റായ് ഫിനിഷ് ചെയ്തത്, ഇതേ വിഭാഗത്തിൽ മത്സരിച്ച ഇന്ത്യൻ താരം ഗുർപ്രീത് സിങ് യോഗ്യത റൗണ്ടിൽതന്നെ പുറത്താകുകയും ചെയ്തു. ലോക മൂന്നാംനമ്പർ താരമായ ജിത്തുവിൽ നിന്ന് മെഡൽ ലഭിക്കുമെന്ന വലിയ പ്രതീക്ഷയിലായിരുന്നു ഇന്ത്യ. ഈയിനത്തിൽ വിയറ്റ്‌നാം താരം ഹൊവാങ് സുവാൻ വിൻ ഒളിമ്പിക് റെക്കോർഡോടെ സ്വർണം നേടി. ആതിഥേയരായ ബ്രസീലിന്റെ ഫിലിപ്പ് അൽമെയ്ഡ വു വെള്ളിയും ചൈനയുടെ പാങ്
റിയോ ഡി ജെനീറോ: റിയോ ഒളിമ്പിക്സിന്റെ ആദ്യദിനത്തിൽ മെഡൽ നേടാനുള്ള ഇന്ത്യൻ പ്രതീക്ഷകൾക്ക് തിരിച്ചടി. ഷൂട്ടിംഗിലും ടേബിൾ ടെന്നീസിലും ഇന്ത്യൻ പ്രതീക്ഷകൾക്ക് മങ്ങലേറ്റു. വനിതകളുടെ ഭാരോദ്വഹനത്തിൽ ഇന്ത്യയുടെ മീരാഭായ് ചാനുവിനും മെഡൽ നേടാനായില്ല. 48 കിലോഗ്രാം വിഭാഗത്തിലാണ് ചാനു മത്സരിച്ചത്. ടേബിൾ ടെന്നിസിൽ പുരുഷ-വനിതാ ടീമുകൾക്ക് പരാജയം നേരിട്ടതോടെ ഈയിനത്തിൽ ഇന്ത്യൻ മെഡൽ പ്രതീക്ഷകൾ അസ്തമിച്ചു.
ഷൂട്ടിങിൽ ഇന്ത്യ പ്രതീക്ഷയർപ്പിച്ചിരുന്ന ജിത്തുറായ് 10 മീറ്റർ എയർ പിസ്റ്റൾ ഫൈനൽ റൗണ്ടിൽ പുറത്തായി. 78.7 പോയന്റോടെ ഏറ്റവും പിന്നിലായി എട്ടാം സ്ഥാനത്താണ് ജിത്തു റായ് ഫിനിഷ് ചെയ്തത്, ഇതേ വിഭാഗത്തിൽ മത്സരിച്ച ഇന്ത്യൻ താരം ഗുർപ്രീത് സിങ് യോഗ്യത റൗണ്ടിൽതന്നെ പുറത്താകുകയും ചെയ്തു. ലോക മൂന്നാംനമ്പർ താരമായ ജിത്തുവിൽ നിന്ന് മെഡൽ ലഭിക്കുമെന്ന വലിയ പ്രതീക്ഷയിലായിരുന്നു ഇന്ത്യ.
ഈയിനത്തിൽ വിയറ്റ്‌നാം താരം ഹൊവാങ് സുവാൻ വിൻ ഒളിമ്പിക് റെക്കോർഡോടെ സ്വർണം നേടി. ആതിഥേയരായ ബ്രസീലിന്റെ ഫിലിപ്പ് അൽമെയ്ഡ വു വെള്ളിയും ചൈനയുടെ പാങ് വെയ് വെങ്കല മെഡലും നേടി, റിയോയിൽ ചൈനയുടെ മൂന്നാം മെഡൽ നേട്ടമാണിത്. അവസാന ഷോട്ടിൽ 10.7 പോയന്റോടെ ആകെ 182.6 പോയന്റ് നേടിയാണ് വിയറ്റ്‌നാം താരം ഒന്നാമനായത്.
നേരത്തെ അവസാന എട്ടിൽ ആറാമനായാണ് ജിത്തു റായ് ഫൈനൽ റൗണ്ടിലേക്ക് മുന്നേറിയത്. ഒരു ഷോട്ടിലും വ്യക്തമായ മുന്നേറ്റമുണ്ടാക്കാൻ ലോക മൂന്നാം നമ്പർ താരമായ ജിത്തുവിന് സാധിച്ചിരുന്നില്ല. ഫൈനൽ റൗണ്ടിൽ എട്ടാമനായി ആദ്യം പുറത്തായതും ജിത്തുവായിരുന്നു.
എട്ടു ഷോട്ടിൽ നിന്നായി 78.7 പോയന്റ് മാത്രമാണ് ജിത്തുവിന് നേടാനായത്. 50 മീറ്റർ എയർ പിസ്റ്റളിലാണ് ജിത്തു ഇനി മത്സരിക്കുന്നത്, ഈ വിഭാഗത്തിലും മികച്ച ഫോമിലുള്ള ജിത്തു ലോക റാങ്കിങിൽ മൂന്നാമതാണ്.
പുരുഷ ടേബിൾ ടെന്നീസിൽ ഇന്ത്യയുടെ ശരത്ത് കമാൽ ആദ്യ റൗണ്ടിൽ പുറത്ത്, ക്രിസൻ അഡ്രിയാനോട് ഒന്നിനെതിരെ നാലു സെറ്റുകൾക്കായിരുന്നു കമാലിന്റെ തോൽവി. ഇതോടെ പുരുഷ-വനിത വിഭാഗങ്ങളിൽ ഇന്ത്യയുടെ ടേബിൾ ടെന്നീസ് പ്രതീക്ഷകൾ അവസാനിച്ചു, വനിത വിഭാഗത്തിൽ മൗമ ദാസും മാണിക് ബത്രയും പുരുഷ സിംഗിൾസിൽ സൗമ്യജിത്ത് ഘോഷും നേരത്തെ പുറത്തായിരുന്നു അയർലണ്ട് താരം പാദസാക്കിയോട് ഒന്നിനെതിരെ നാലുസെറ്റുകൾക്കാണ് സൗമ്യജിത്തിന് തോൽവി പിണഞ്ഞത്. സ്‌കോർ - 8-11, 6-11, 14-12, 6-11, 11-13.
ആധികാരികമായിരുന്നു പാദസാക്കിയുടെ വിജയം. മൂന്നാം സെറ്റിൽ മാത്രമാണ് മികച്ചൊരു പ്രകടനം പുറത്തെടുക്കാൻ സൗമ്യജിത്തിന് സാധിച്ചത്.