- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വസ്ത്രധാരണത്തിൽ കയ്യടി നേടിയത് ഇൻഡൊനീഷ്യയും ടോംഗോയും; മോശം വസ്ത്രവുമായി പരേഡിനെത്തിയത് ജർമനിയും അമേരിക്കയും ഓസ്‌ട്രേലിയയും; ഓപ്പണിങ് സെറിമണിയിൽ വസ്ത്രധാരണം ചർച്ചയാവുമ്പോൾ
റിയോ ഡി ജനീറോ: ഓരോ രാജ്യവും അവരുടെ സാംസ്‌കാരികത്തനിമ വിളിച്ചോതുന്ന വസ്ത്രങ്ങളാണ് ഒളിമ്പിക്‌സ് ഉദ്ഘാടനത്തോട് അനുബന്ധിച്ചുള്ള മാർച്ച് പാസ്റ്റിലേക്ക് തിരഞ്ഞെടുക്കാറ്. ലോകത്തെ മുഴുവൻ രാജ്യങ്ങളുടെയും വസ്ത്രസങ്കൽപങ്ങൾ ഒരേ വേദിയിൽ അണിനിരക്കുന്ന ഫാഷൻ ഷോ കൂടിയാണ് ഒളിമ്പിക് മാർച്ച് പാസ്റ്റ്. റിയോ ഒളിമ്പിക്‌സിന്റെ ഉദ്ഘാടനച്ചടങ്ങിലെ മാർച്ച് പാസ്റ്റിൽ ഏറ്റവും മനോഹരമായ വസ്ത്രമണിഞ്ഞെത്തിയത് ഏതുരാജ്യമാണ്? വിവിധ രാജ്യങ്ങളിലെ ശൈലിയും വസ്ത്ര സങ്കൽപങ്ങളും അണിഞ്ഞെത്തിയ മാർച്ച് പാസ്റ്റിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് വസ്ത്രം കുറച്ചുധരിച്ച ഒരു കരുത്തനായിരുന്നു. ടോംഗോയുടെ പതാകയേന്തിയ തെയ്ക്വാൻഡോ താരം പിറ്റ ടോഫടോഫയാണത്. ശരീരം മുഴുവൻ എണ്ണപുരട്ടി, തന്റെ മേനിയുടെ കറുപ്പഴക് ലോകത്തിന് കാട്ടിക്കൊടുത്ത ടോഫടോഫ സോഷ്യൽ മീഡിയയിൽ നിമിഷങ്ങൾകൊണ്ടുതന്നെ താരമായി. ടോംഗോയ്ക്ക് ആദ്യ സ്വർണമെന്നുവരെ ഇതിനെ പ്രതീർത്തിച്ചവരുണ്ട്. ബ്രിട്ടീഷ് കുലീനത വെളിപ്പെടുത്തുന്ന രീതിയിലാണ് ബ്രിട്ടൻ മാർച്ച്പാസ്റ്റിനെത്തിയത്. പുരുഷന്മാർ വെള്ളഷർട
റിയോ ഡി ജനീറോ: ഓരോ രാജ്യവും അവരുടെ സാംസ്‌കാരികത്തനിമ വിളിച്ചോതുന്ന വസ്ത്രങ്ങളാണ് ഒളിമ്പിക്‌സ് ഉദ്ഘാടനത്തോട് അനുബന്ധിച്ചുള്ള മാർച്ച് പാസ്റ്റിലേക്ക് തിരഞ്ഞെടുക്കാറ്. ലോകത്തെ മുഴുവൻ രാജ്യങ്ങളുടെയും വസ്ത്രസങ്കൽപങ്ങൾ ഒരേ വേദിയിൽ അണിനിരക്കുന്ന ഫാഷൻ ഷോ കൂടിയാണ് ഒളിമ്പിക് മാർച്ച് പാസ്റ്റ്.
റിയോ ഒളിമ്പിക്‌സിന്റെ ഉദ്ഘാടനച്ചടങ്ങിലെ മാർച്ച് പാസ്റ്റിൽ ഏറ്റവും മനോഹരമായ വസ്ത്രമണിഞ്ഞെത്തിയത് ഏതുരാജ്യമാണ്? വിവിധ രാജ്യങ്ങളിലെ ശൈലിയും വസ്ത്ര സങ്കൽപങ്ങളും അണിഞ്ഞെത്തിയ മാർച്ച് പാസ്റ്റിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് വസ്ത്രം കുറച്ചുധരിച്ച ഒരു കരുത്തനായിരുന്നു.
ടോംഗോയുടെ പതാകയേന്തിയ തെയ്ക്വാൻഡോ താരം പിറ്റ ടോഫടോഫയാണത്. ശരീരം മുഴുവൻ എണ്ണപുരട്ടി, തന്റെ മേനിയുടെ കറുപ്പഴക് ലോകത്തിന് കാട്ടിക്കൊടുത്ത ടോഫടോഫ സോഷ്യൽ മീഡിയയിൽ നിമിഷങ്ങൾകൊണ്ടുതന്നെ താരമായി. ടോംഗോയ്ക്ക് ആദ്യ സ്വർണമെന്നുവരെ ഇതിനെ പ്രതീർത്തിച്ചവരുണ്ട്.
ബ്രിട്ടീഷ് കുലീനത വെളിപ്പെടുത്തുന്ന രീതിയിലാണ് ബ്രിട്ടൻ മാർച്ച്പാസ്റ്റിനെത്തിയത്. പുരുഷന്മാർ വെള്ളഷർട്ടും വെള്ള ഷോർട്‌സും. വനിതകൾ വെള്ള ദാക്കറ്റും അതിനടിയിൽ നീല ഷർട്ടുകളും. വലിയ മേപ്പിൾ ഇലയുടെ ചിത്രം പതിച്ച ചുവന്ന ബ്ലേസറുകളായിരുന്നു കനേഡിയൻ ടീമിന്റെ പ്രത്യേകത. നിറപ്പകിട്ടുകൊണ്ട് കാനഡ മുന്നിട്ടുനിന്നുവെന്ന് സോഷ്യൽ മീഡിയ പ്രകീർത്തിച്ചു.
സ്‌കൂൾ യൂണിഫോമിനെ അനുസ്മരിപ്പിക്കുന്നതായിരുന്നു ദക്ഷിണകൊറിയയുടെ വേഷം. ഇൻഡൊനീഷ്യയാകട്ടെ ചുവപ്പും വെള്ളയും ഇടകലർന്ന ബ്ലേസറുകളിലൂടെ കൈയടി നേടി. സ്വർണനിറമുള്ള തലപ്പാവുകളും അവരെ വേറിട്ടുനിർത്തി. സാരിയണിഞ്ഞ് അതിനുമുകളിൽ നീല ബ്ലേസറുകളിട്ടാണ് ഇന്ത്യൻ വനിതാ താരങ്ങൾ ശ്രദ്ധ പിടിച്ചുപറ്റിയത്.
മാർച്ച് പാസ്റ്റിൽ വസ്ത്രധാരണത്തിന്റെ പേരിൽ പഴികേട്ട രാജ്യങ്ങളുമുണ്ട്. ജർമനി അക്കൂട്ടത്തിലാണ്. േ്രഗ നിറത്തിന്റെ വിവിധ ഷേഡുകളിലായിരുന്നു ജർമനിയുടെ വസ്ത്രണം. തെർമൽ ലെഗ്ഗിൻസുകളും അവരുടെ വസ്ത്രത്തെ കൂടുതൽ അനാകർഷകമാക്കി.ചുവന്ന ബ്ലേസറും മഴവിൽനിറത്തിലുള്ള ടൈയും കെട്ടിയെത്തിയ ചൈനയും ഒട്ടും ആകർഷകമായി തോന്നിയില്ല. വനിതാ താരങ്ങളാകട്ടെ വെള്ള ഉടു്പ്പിന് മുകളിൽ മഞ്ഞ ജാക്കറ്റാണ് ധരിച്ചത്.
അമേരിക്കയാണ് നിരാശപ്പെടുത്തിയ മറ്റൊരു സംഘം. കറുത്ത ജാക്കറ്റിനുള്ളിൽ വെള്ളയും നീലയും ചുവപ്പും കലർന്ന ടിഷർട്ടുകളാണ് അവർ ധരിച്ചത്. സാധാരണ നിറപ്പകിട്ടോടെ എത്താറുള്ള ഓസ്‌ട്രേലിയയും ഇക്കുറി നിരാശപ്പെടുത്തി.