- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റിയോയിൽ ഇന്ത്യയുടെ അഭിമാന താരമായ സാക്ഷി മാലിക്ക് വിവാഹിതയാകുന്നു; വരനും ഗുസ്തി താരം; പേരു വെളിപ്പെടുത്താതെ ഒളിമ്പിക്‌സ് വെങ്കല മെഡൽ ജേത്രി
ന്യുഡൽഹി: ഒളിമ്പിക്‌സ് വേദിയിൽ ഇന്ത്യയുടെ അഭിമാനമായി മാറിയ ഗുസ്തി താരം സാക്ഷി മാലിക് വിവാഹിതയാകുന്നു. ഗുസ്തി താരം തന്നെയാണു വരൻ. എന്നാൽ, ഇതാരാണെന്നു സാക്ഷി വെളിപ്പെടുത്തിയില്ല. ബംഗാളി ദിനപത്രമായ ആനന്ദബസാർ പത്രികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് സാക്ഷി വിവാഹത്തെക്കുറിച്ച് സൂചന നൽകിയത്. ഭാവിവരന്റെ ഭാഗത്ത് നിന്ന് തനിക്ക് മികച്ച പിന്തുണയാണ് ലഭിക്കുന്നതെന്ന് സാക്ഷി പറഞ്ഞു. തന്റെ നല്ല സുഹൃത്തു കൂടിയാണ് അദ്ദേഹം. വിവാഹം കഴിച്ചാലും ടോക്യോ ഒളിംപിക്‌സിനുള്ള കഠിന പരിശീലനത്തിൽ കുറവു വരുത്തില്ലെന്നും സാക്ഷി പറഞ്ഞു. ഹരിയാനയിലെ റോത്തക് സ്വദേശിനിയാണ് സാക്ഷി മാലിക്. 58 കിലോഗ്രാം ഗുസ്തിയിലാണ് റിയോയിൽ സാക്ഷി മത്സരിച്ചത്. റെപ്പഷാഗെ റൗണ്ടിലൂടെ സാക്ഷി നേടിയ വെങ്കലമാണു റിയോ ഒളിമ്പിക്‌സിൽ ഇന്ത്യ നേടിയ ആദ്യ മെഡൽ. നേരത്തെ, സാക്ഷിയുടെ മെഡൽ നേട്ടത്തെ അഭിനന്ദിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കർ സാക്ഷിക്ക് ബി.എം.ഡബ്ല്യൂ കാർ സമ്മാനിച്ചിരുന്നു.
ന്യുഡൽഹി: ഒളിമ്പിക്‌സ് വേദിയിൽ ഇന്ത്യയുടെ അഭിമാനമായി മാറിയ ഗുസ്തി താരം സാക്ഷി മാലിക് വിവാഹിതയാകുന്നു. ഗുസ്തി താരം തന്നെയാണു വരൻ. എന്നാൽ, ഇതാരാണെന്നു സാക്ഷി വെളിപ്പെടുത്തിയില്ല.
ബംഗാളി ദിനപത്രമായ ആനന്ദബസാർ പത്രികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് സാക്ഷി വിവാഹത്തെക്കുറിച്ച് സൂചന നൽകിയത്. ഭാവിവരന്റെ ഭാഗത്ത് നിന്ന് തനിക്ക് മികച്ച പിന്തുണയാണ് ലഭിക്കുന്നതെന്ന് സാക്ഷി പറഞ്ഞു.
തന്റെ നല്ല സുഹൃത്തു കൂടിയാണ് അദ്ദേഹം. വിവാഹം കഴിച്ചാലും ടോക്യോ ഒളിംപിക്‌സിനുള്ള കഠിന പരിശീലനത്തിൽ കുറവു വരുത്തില്ലെന്നും സാക്ഷി പറഞ്ഞു. ഹരിയാനയിലെ റോത്തക് സ്വദേശിനിയാണ് സാക്ഷി മാലിക്.
58 കിലോഗ്രാം ഗുസ്തിയിലാണ് റിയോയിൽ സാക്ഷി മത്സരിച്ചത്. റെപ്പഷാഗെ റൗണ്ടിലൂടെ സാക്ഷി നേടിയ വെങ്കലമാണു റിയോ ഒളിമ്പിക്‌സിൽ ഇന്ത്യ നേടിയ ആദ്യ മെഡൽ. നേരത്തെ, സാക്ഷിയുടെ മെഡൽ നേട്ടത്തെ അഭിനന്ദിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കർ സാക്ഷിക്ക് ബി.എം.ഡബ്ല്യൂ കാർ സമ്മാനിച്ചിരുന്നു.