- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശ്രീജേഷിനും കൂട്ടുകാർക്കും ഹോക്കിയിൽ വിജയത്തുടക്കം; ഇഞ്ചോടിഞ്ചു പോരാട്ടത്തിൽ അയർലൻഡിനെ മറികടന്നതു രണ്ടിനെതിരെ മൂന്നു ഗോളിന്; തുഴച്ചിലിൽ ഇന്ത്യൻ താരം ദത്തു ബബൻ ക്വാർട്ടറിൽ; ടെന്നീസിൽ തോൽവി
റിയോ ഡി ജനീറോ: കോടിക്കണക്കിനു വരുന്ന ഇന്ത്യക്കാരുടെ പ്രതീക്ഷയുമായി മൈതാനത്തിറങ്ങിയ ഹോക്കി ടീമിനു വിജയത്തുടക്കം. മലയാളി താരവും ഗോൾ കീപ്പറുമായ ശ്രീജേഷിന്റെ നേതൃത്വത്തിൽ ഇറങ്ങിയ ഇന്ത്യ അയർലൻഡിനെ തോൽപ്പിച്ചു. ഇഞ്ചോടിഞ്ചു പോരാട്ടത്തിൽ രണ്ടിനെതിരെ മൂന്നു ഗോളിനായിരുന്നു ഇന്ത്യയുടെ ജയം. രൂപീന്ദർ പാൽ സിങ് രണ്ടും വി ആർ രഘുനാഥ് ഒരു ഗോളും നേടി. തുഴച്ചിൽ പുരുഷ വിഭാഗം സിംഗിൾസ് സ്‌കൾസിൽ ഇന്ത്യൻ താരം ദത്തു ബബൻ ബൊക്കനാൽ ക്വാർട്ടറിൽ കടന്നു. ആദ്യ ഹീറ്റ്സിൽ മൂന്നാം സ്ഥാനത്തെത്തിയാണ് ദത്തുവിന്റെ ക്വാർട്ടർ പ്രവേശം. രണ്ട് കിലോമീറ്റർ ദൂരം ഏഴ് മിനിറ്റ് 21.67 സെക്കൻഡിലാണ് ഇന്ത്യൻ താരം പൂർത്തിയാക്കിയത്. അതേസമയം, 10 മീറ്റർ എയർ റൈഫിൾ വനിതാ വിഭാഗത്തിൽ ഇന്ത്യയുടെ അയോണിക പോളും അപൂർവി ചന്ദേലയും ഫൈനൽ കാണാതെ പുറത്തായി. 57 പേർ മത്സരിച്ച എയർ റൈഫിളിൽ 206.5 പോയിന്റ് നേടിയ അയോണിക 43-ാം സ്ഥാനത്തും 206.9 പോയിന്റ് നേടിയ അപൂർവി ചന്ദേല 34-ാം സ്ഥാനത്തുമാണ് മത്സരം പൂർത്തിയാക്കിയത്. ടെന്നീസ് ഡബിൾസിലും ഇന്ത്യ തോറ്റു. ആദ്യ റൗണ്ടിൽ പോളണ്
റിയോ ഡി ജനീറോ: കോടിക്കണക്കിനു വരുന്ന ഇന്ത്യക്കാരുടെ പ്രതീക്ഷയുമായി മൈതാനത്തിറങ്ങിയ ഹോക്കി ടീമിനു വിജയത്തുടക്കം. മലയാളി താരവും ഗോൾ കീപ്പറുമായ ശ്രീജേഷിന്റെ നേതൃത്വത്തിൽ ഇറങ്ങിയ ഇന്ത്യ അയർലൻഡിനെ തോൽപ്പിച്ചു.
ഇഞ്ചോടിഞ്ചു പോരാട്ടത്തിൽ രണ്ടിനെതിരെ മൂന്നു ഗോളിനായിരുന്നു ഇന്ത്യയുടെ ജയം. രൂപീന്ദർ പാൽ സിങ് രണ്ടും വി ആർ രഘുനാഥ് ഒരു ഗോളും നേടി.
തുഴച്ചിൽ പുരുഷ വിഭാഗം സിംഗിൾസ് സ്‌കൾസിൽ ഇന്ത്യൻ താരം ദത്തു ബബൻ ബൊക്കനാൽ ക്വാർട്ടറിൽ കടന്നു. ആദ്യ ഹീറ്റ്സിൽ മൂന്നാം സ്ഥാനത്തെത്തിയാണ് ദത്തുവിന്റെ ക്വാർട്ടർ പ്രവേശം. രണ്ട് കിലോമീറ്റർ ദൂരം ഏഴ് മിനിറ്റ് 21.67 സെക്കൻഡിലാണ് ഇന്ത്യൻ താരം പൂർത്തിയാക്കിയത്.
അതേസമയം, 10 മീറ്റർ എയർ റൈഫിൾ വനിതാ വിഭാഗത്തിൽ ഇന്ത്യയുടെ അയോണിക പോളും അപൂർവി ചന്ദേലയും ഫൈനൽ കാണാതെ പുറത്തായി. 57 പേർ മത്സരിച്ച എയർ റൈഫിളിൽ 206.5 പോയിന്റ് നേടിയ അയോണിക 43-ാം സ്ഥാനത്തും 206.9 പോയിന്റ് നേടിയ അപൂർവി ചന്ദേല 34-ാം സ്ഥാനത്തുമാണ് മത്സരം പൂർത്തിയാക്കിയത്.
ടെന്നീസ് ഡബിൾസിലും ഇന്ത്യ തോറ്റു. ആദ്യ റൗണ്ടിൽ പോളണ്ട് സഖ്യത്തോടാണ് ഇന്ത്യയുടെ ലിയാൻഡർ പേസും രോഹൻ ബൊപ്പണ്ണയും അടങ്ങിയ സംഘം തോറ്റത്.