- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉത്തേജക ഉപയോഗത്തിന്റെ പേരിൽ റഷ്യ റിയോ ഒളിമ്പിക്‌സിൽ നിന്ന് പുറത്തേക്കെന്ന് സൂചന; റഷ്യൻ അത്ലറ്റുകളുടെ അപ്പീൽ കായിക കോടതി തള്ളി; നടക്കാനിരിക്കുന്നത് ഏറ്റവും നിറംമങ്ങിയ ഒളിമ്പിക്സോ?
ലുസാൻ: റിയോ ഒളിമ്പിക്‌സ് നിറംകെടുമെന്ന കാര്യം ഏതാണ്ട് ഉറപ്പായി. ഉത്തേജക ഉപയോഗത്തിന്റെ പേരിൽ റഷ്യ പുറത്തേക്ക് പോകേണ്ട അവസ്ഥ സംജാതമായതോടെയാണ് ബ്രസീൽ ആതിഥ്യം വഹിക്കുന്ന ഒളിമ്പിക്‌സിന്റ ശോഭ കെടുമെന്ന കടുത്ത ആശങ്ക ഉടലെടുത്തത്. ഒളിമ്പിക്‌സിൽ പങ്കെടുക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ടു റഷ്യൻ അത്‌ലറ്റുകൾ സമർപ്പിച്ച ഹർജി ലോക കായിക ആർബിട്രേഷൻ കോടതി തള്ളി. 68 റഷ്യൻ അത്‌ലീറ്റുകളാണ് ആർബിട്രേഷൻ കോടതിയിൽ ഹർജി നൽകിയത്. ഹർജി തള്ളിയ സാഹചര്യത്തിൽ അത്‌ലീറ്റുകൾക്ക് റിയോ ഒളിംപിക്‌സ് നഷ്ടമാകാനാണു സാധ്യത. അതേസമയം, ഉത്തേജക ഉപയോഗത്തിന്റെ പേരിൽ റഷ്യയെ ഒളിംപിക്‌സിൽ നിന്നു വിലക്കണോ എന്ന കാര്യത്തിൽ രാജ്യാന്തര ഒളിംപിക് സമിതി (ഐഒസി) ഇതുവരെ തീരുമാനമെടുത്തിട്ടില്ല. ഞായറാഴ്ച ഇതുസംബന്ധിച്ചു തീരുമാനമാകുമെന്നാണു റിപ്പോർട്ട്. കായിക കോടതിയുടെ തീരുമാനത്തിനു അനുസരിച്ചാവും ഐഒസിയുടെ നിലപാട്. നിലവിലെ സാഹചര്യത്തിൽ റഷ്യ റിയോ ഒളിംപിക്‌സിൽനിന്നു പുറത്തുപോകാനാണു സാധ്യത. അധികൃതരുടെ അറിവോടെ തന്നെ റഷ്യൻ താരങ്ങൾ ഉത്തേജക മരുന്ന് ഉപയോഗിച്ചിരുന്
ലുസാൻ: റിയോ ഒളിമ്പിക്‌സ് നിറംകെടുമെന്ന കാര്യം ഏതാണ്ട് ഉറപ്പായി. ഉത്തേജക ഉപയോഗത്തിന്റെ പേരിൽ റഷ്യ പുറത്തേക്ക് പോകേണ്ട അവസ്ഥ സംജാതമായതോടെയാണ് ബ്രസീൽ ആതിഥ്യം വഹിക്കുന്ന ഒളിമ്പിക്‌സിന്റ ശോഭ കെടുമെന്ന കടുത്ത ആശങ്ക ഉടലെടുത്തത്. ഒളിമ്പിക്‌സിൽ പങ്കെടുക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ടു റഷ്യൻ അത്‌ലറ്റുകൾ സമർപ്പിച്ച ഹർജി ലോക കായിക ആർബിട്രേഷൻ കോടതി തള്ളി. 68 റഷ്യൻ അത്‌ലീറ്റുകളാണ് ആർബിട്രേഷൻ കോടതിയിൽ ഹർജി നൽകിയത്. ഹർജി തള്ളിയ സാഹചര്യത്തിൽ അത്‌ലീറ്റുകൾക്ക് റിയോ ഒളിംപിക്‌സ് നഷ്ടമാകാനാണു സാധ്യത.
അതേസമയം, ഉത്തേജക ഉപയോഗത്തിന്റെ പേരിൽ റഷ്യയെ ഒളിംപിക്‌സിൽ നിന്നു വിലക്കണോ എന്ന കാര്യത്തിൽ രാജ്യാന്തര ഒളിംപിക് സമിതി (ഐഒസി) ഇതുവരെ തീരുമാനമെടുത്തിട്ടില്ല. ഞായറാഴ്ച ഇതുസംബന്ധിച്ചു തീരുമാനമാകുമെന്നാണു റിപ്പോർട്ട്. കായിക കോടതിയുടെ തീരുമാനത്തിനു അനുസരിച്ചാവും ഐഒസിയുടെ നിലപാട്. നിലവിലെ സാഹചര്യത്തിൽ റഷ്യ റിയോ ഒളിംപിക്‌സിൽനിന്നു പുറത്തുപോകാനാണു സാധ്യത.
അധികൃതരുടെ അറിവോടെ തന്നെ റഷ്യൻ താരങ്ങൾ ഉത്തേജക മരുന്ന് ഉപയോഗിച്ചിരുന്നുവെന്നു കനേഡിയൻ നിയമജ്ഞൻ റിച്ചാർഡ് മക്‌ലാരനാണ് കണ്ടെത്തിയത്. 2014ൽ റഷ്യയിലെ സോച്ചിയിൽ നടന്ന ശീതകാല ഒളിംപിക്‌സിൽ റഷ്യൻ താരങ്ങൾ വ്യാപകമായി ഉത്തേജകമരുന്ന് ഉപയോഗിച്ചതായും പിന്നീട് ഇവരുടെ മൂത്രസാംപിളുകൾ മാറ്റിയതായും മക്‌ലാരൻ കണ്ടെത്തിയിരുന്നു.
സാംപിളുകൾ മാറ്റി പുതിയതു നിറയ്ക്കാനുള്ള സംവിധാനങ്ങളടക്കം സർക്കാർ പിന്തുണയോടെയായിരുന്നു കാര്യങ്ങൾ. ആഭ്യന്തര ഇന്റലിജൻസ് സർവീസിലെ വിദഗ്ധരുടെ മേൽനോട്ടത്തിലായിരുന്നു സാംപിളുകൾ മാറ്റിക്കൊണ്ടിരുന്നത്. എന്നു മാത്രമല്ല ഡപ്യൂട്ടി സ്പോർട്സ് മന്ത്രി യൂറി നഗോർനിഖ് ആയിരുന്നു സംരക്ഷിക്കപ്പെടേണ്ട 'ഉത്തേജക താരങ്ങളുടെ' പട്ടിക തയാറാക്കിയിരുന്നതെന്ന അതീവ ഗുരുതരമായ കണ്ടെത്തലും മക്‌ലാരന്റെ റിപ്പോർട്ടിലുണ്ട്.
അമേരിക്ക, കാനഡ, ജർമനി, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളും റഷ്യക്കെതിരെ നടപടിവേണമെന്ന നിലപാടാണ് അന്താരാഷ്ട്ര കായിക തർക്ക പരിഹാര കോടതിയിൽ ഉന്നയിച്ചത്. 2010മുതൽ 2014വരെ നാലുവർഷത്തോളം റഷ്യയിൽ സർക്കാറിന്റെ പിന്തുണയോടെ ഉത്തേജകമരുന്നുപയോഗം നടന്നുവെന്നാണ് കണ്ടെത്തൽ. 2014ൽ റഷ്യയിലെ സോചിയിൽ നടന്ന ശൈത്യകാല ഒളിമ്പിക്‌സിനിടെ മരുന്നുപയോഗം പരിശോധിക്കാനെടുത്ത സാമ്പിളുകളിൽ കൃത്രിമം നടത്തിയെന്നും കണ്ടെത്തിയിട്ടുണ്ട്.