- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുംബൈ: റിയോ ഒളിമ്പിക്‌സിനുള്ള ഇന്ത്യൻ സംഘത്തിന്റെ ഗുഡ്‌വിൽ അംബാസഡറായി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറും തെരഞ്ഞെടുക്കപ്പെട്ടു. ഗുഡ്‌വിൽ അംബാസഡാറാകാനുള്ള ഇന്ത്യൻ ഒളിമ്പിക്‌സ് അസോസിയേഷന്റെ (ഐഒഎ) ക്ഷണം സച്ചിൻ സ്വീകരിച്ചു. ബോളിവുഡ് താരം സൽമാൻ ഖാൻ, ഒളിമ്പിക് സ്വർണ മെഡൽ ജേതാവ് അഭിനവ് ബിന്ദ്ര എന്നിവർക്കൊപ്പമാണ് സച്ചിനും അംബാസഡറാകുന്നത്. ബോളിവുഡ് നടൻ സൽമാൻ ഖാനെ അംബാഡസറായി നിശ്ചയിച്ചതിന്റെ പേരിൽ വിവാദങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് കായിക മേഖലയിലെ പ്രശസ്തരെ ഗുഡ്‌വിൽ അംബാസഡറായി ഇന്ത്യൻ ഒളിമ്പിക്‌സ് അസോസിയേഷൻ പരിഗണിച്ചത്. അഭിനവ് ബിന്ദ്രയെ കഴിഞ്ഞാഴ്ചയാണ് ഗുഡ്‌വിൽ അംബാഡസറായി തെരഞ്ഞെടുത്തത്. ഓഗസ്റ്റ് അഞ്ചിനാണ് ഒളിമ്പിക്‌സ് ആരംഭിക്കുന്നത്.
മുംബൈ: റിയോ ഒളിമ്പിക്‌സിനുള്ള ഇന്ത്യൻ സംഘത്തിന്റെ ഗുഡ്‌വിൽ അംബാസഡറായി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറും തെരഞ്ഞെടുക്കപ്പെട്ടു. ഗുഡ്‌വിൽ അംബാസഡാറാകാനുള്ള ഇന്ത്യൻ ഒളിമ്പിക്‌സ് അസോസിയേഷന്റെ (ഐഒഎ) ക്ഷണം സച്ചിൻ സ്വീകരിച്ചു. ബോളിവുഡ് താരം സൽമാൻ ഖാൻ, ഒളിമ്പിക് സ്വർണ മെഡൽ ജേതാവ് അഭിനവ് ബിന്ദ്ര എന്നിവർക്കൊപ്പമാണ് സച്ചിനും അംബാസഡറാകുന്നത്.
ബോളിവുഡ് നടൻ സൽമാൻ ഖാനെ അംബാഡസറായി നിശ്ചയിച്ചതിന്റെ പേരിൽ വിവാദങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് കായിക മേഖലയിലെ പ്രശസ്തരെ ഗുഡ്‌വിൽ അംബാസഡറായി ഇന്ത്യൻ ഒളിമ്പിക്‌സ് അസോസിയേഷൻ പരിഗണിച്ചത്. അഭിനവ് ബിന്ദ്രയെ കഴിഞ്ഞാഴ്ചയാണ് ഗുഡ്‌വിൽ അംബാഡസറായി തെരഞ്ഞെടുത്തത്. ഓഗസ്റ്റ് അഞ്ചിനാണ് ഒളിമ്പിക്‌സ് ആരംഭിക്കുന്നത്.
Next Story