- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രണ്ടാംദിനം അമ്പെയ്ത്തിൽ ഇന്ത്യ പ്രതീക്ഷ നിലനിർത്തി; ദീപിക കുമാരി അടങ്ങുന്ന ഇന്ത്യൻ വനിതകൾ ക്വാർട്ടറിൽ; കൊളംബിയയെ തോൽപ്പിച്ചത് 5-3 എന്ന സ്കോറിൽ; ഷൂട്ടിങ് റേഞ്ചിൽ വീണ്ടും നിരാശ
റിയോ ഡി ജനെയ്‌റൊ: നിരാശകൾ സമ്മാനിച്ച് ആദ്യ ദിനത്തിന് ശേഷം ഒളിമ്പിക്‌സിലെ രണ്ടാം ദിനത്തിൽ ഇന്ത്യയ്ക്ക് പ്രതീക്ഷകൾ ഏറെ. അമ്പെയ്ത്തിലാണ് ഇന്ത്യ പ്രതീക്ഷ നിലനിർത്തിയത്. വനിതകളുടെ അമ്പെയ്ത്തിൽ ഇന്ത്യൻ ടീം ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. കടുത്ത വെല്ലുവിളി ഉയർത്തിയ കൊളംബിയയെ 5-3 എന്ന സ്‌കോറിലാണ് ദീപിക കുമാരി, ബൊംബായ്‌ല ദേവി, ലക്ഷ്മിറാണി എന്നിവരടങ്ങിയ ടീം തോൽപിച്ചത്. ഇന്ത്യ മൊത്തം 205 ഉം കൊളംബിയ 197 ഉം പോയിന്റാണ് നേടിയത്. 5-2, 4-9, 5-2, 5-2 എന്നിങ്ങിനെയായിരുന്നു നാല് സെറ്റിൽ ഇന്ത്യയുടെ സ്‌കോർ. കൊളംബിയയുടേതാകട്ടെ 5-1, 5-0, 5-2, 4-4 എന്നിങ്ങിനെയും. മൂന്ന് സെറ്റിൽ ഇന്ത്യ ലീഡ് നേടിയപ്പോൾ ഒന്നിൽ മാത്രമാണ് കൊളംബിയക്ക് മേൽക്കൈ നേടാനായത്. ഒന്നിൽ ഇരുവരും ഒപ്പത്തിനൊപ്പമായി. ആദ്യ സെറ്റിലും അവസാന സെറ്റിലും രണ്ട് പോയിന്റ് നേടിയ ഇന്തള്യയ്ക്ക് മൂന്നാം സെറ്റിൽ ഒരു പോയിന്റ് കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. രണ്ടാം സെറ്റിൽ പോയിന്റൊന്നും ലഭിച്ചതുമില്ല. ഇന്ത്യയ്ക്ക് രണ്ടു തവണ മാത്രമാണ് പത്ത് പോയിന്റ് നേടാനായത്. കൊളംബിയ മ
റിയോ ഡി ജനെയ്‌റൊ: നിരാശകൾ സമ്മാനിച്ച് ആദ്യ ദിനത്തിന് ശേഷം ഒളിമ്പിക്‌സിലെ രണ്ടാം ദിനത്തിൽ ഇന്ത്യയ്ക്ക് പ്രതീക്ഷകൾ ഏറെ. അമ്പെയ്ത്തിലാണ് ഇന്ത്യ പ്രതീക്ഷ നിലനിർത്തിയത്. വനിതകളുടെ അമ്പെയ്ത്തിൽ ഇന്ത്യൻ ടീം ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. കടുത്ത വെല്ലുവിളി ഉയർത്തിയ കൊളംബിയയെ 5-3 എന്ന സ്‌കോറിലാണ് ദീപിക കുമാരി, ബൊംബായ്‌ല ദേവി, ലക്ഷ്മിറാണി എന്നിവരടങ്ങിയ ടീം തോൽപിച്ചത്.
ഇന്ത്യ മൊത്തം 205 ഉം കൊളംബിയ 197 ഉം പോയിന്റാണ് നേടിയത്. 5-2, 4-9, 5-2, 5-2 എന്നിങ്ങിനെയായിരുന്നു നാല് സെറ്റിൽ ഇന്ത്യയുടെ സ്‌കോർ. കൊളംബിയയുടേതാകട്ടെ 5-1, 5-0, 5-2, 4-4 എന്നിങ്ങിനെയും.
മൂന്ന് സെറ്റിൽ ഇന്ത്യ ലീഡ് നേടിയപ്പോൾ ഒന്നിൽ മാത്രമാണ് കൊളംബിയക്ക് മേൽക്കൈ നേടാനായത്. ഒന്നിൽ ഇരുവരും ഒപ്പത്തിനൊപ്പമായി. ആദ്യ സെറ്റിലും അവസാന സെറ്റിലും രണ്ട് പോയിന്റ് നേടിയ ഇന്തള്യയ്ക്ക് മൂന്നാം സെറ്റിൽ ഒരു പോയിന്റ് കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. രണ്ടാം സെറ്റിൽ പോയിന്റൊന്നും ലഭിച്ചതുമില്ല. ഇന്ത്യയ്ക്ക് രണ്ടു തവണ മാത്രമാണ് പത്ത് പോയിന്റ് നേടാനായത്. കൊളംബിയ മൂന്ന് തവണ കൃത്യം ബുൾസ് ഐയിൽ അമ്പ് തറച്ചു.
ക്വാർട്ടർ ഫൈനലിൽ റഷ്യയാണ് ഇന്ത്യയുടെ എതിരാളി. ലോക രണ്ടാം നമ്പർ ടീമായ റഷ്യയെ തോൽപ്പിച്ചാൽ ഇന്ത്യൻ വനിതകൾക്ക് മെഡൽ പ്രതീക്ഷയുണ്ട്.
അതേസമയം ഷൂട്ടിങ് റേഞ്ചിൽ നിന്നും ഇന്ത്യൻ സംഘത്തിന് വീണ്ടും നിരാശപ്പെടേണ്ടി വന്നു. ഒളിംപിക്‌സ് ഷൂട്ടിങ്ങിൽ തുടർച്ചയായ രണ്ടാം ദിനത്തിലും ഇന്ത്യയ്ക്ക് നിരാശ. ജീത്തു റായിക്ക് പിന്നാലെ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായിരുന്ന ഹീന സിദ്ധുവും ആദ്യ റൗണ്ടിൽ തന്നെ പുറത്തായി. വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റളിൽ മൽസരിച്ച ഹീനയ്ക്ക് ഫൈനലിന് യോഗ്യത നേടാനായില്ല. പുരുഷന്മാരുടെ ട്രാപ്പ് ഷൂട്ടിങ്ങിൽ ഇറങ്ങുന്ന മാനവ്ജിത് സന്ധുവിലാണ് ഇനി ഇന്ത്യയുടെ പ്രതീക്ഷ.
ലോകചാംപ്യൻഷിപ്പിലും കോമൺവെൽത്ത് ഗെയിംസിലും സ്വര്ഞണവും ഏഷ്യൻ ഗെയിംസിൽ വെള്ളിയും വെങ്കലവും നേടിയിട്ടുള്ള ഹീന ഇന്ത്യയുടെ ഉറച്ച മെഡൽ പ്രതീക്ഷയായിരുന്നു. എന്നാൽ, യോഗ്യതാറൗണ്ടിൽ 14ാം സ്ഥാനത്തെത്താനേ ഹീനയ്ക്കായുള്ളൂ. ആദ്യ എട്ടു സ്ഥാനക്കാരാണ് ഫൈനലിന് യോഗ്യത നേടിയത്.