- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിയോൺസിന്റെ താളങ്ങളിൽ 17-കാരി അരങ്ങുവാണു; ഒളിമ്പിക് മത്സരത്തെ ഡാൻസ് ഫ്ളോറാക്കി മാറ്റിയ ബ്രസീലിയൻ താരത്തിന് ആരാധകരുടെ കൈയടി
ആർട്ടിസ്റ്റിക് ജിംനാസ്റ്റിക്‌സ് കാണികളുടെ മനംകവരുന്ന കായിക വിനോദമാണ്. അഭ്യാസമുറകൾക്കൊപ്പം നൃത്തച്ചുവടുകൾകൂടിയാകുമ്പോൾ അതിന് ചാരുതയേറും. റിയോയിൽ ആർട്ടിസ്റ്റിക് ജിംനാസ്റ്റിക്‌സിൽ കാണികളുടെ കൈയടിയേറെ നേടിയത് നാട്ടുകാരി കൂടിയായ ഒരു 17-കാരിയാണ്. ഫ്‌ളോർ എക്‌സർസൈസ് വിഭാഗത്തിൽ മത്സരിച്ച റെബേക്ക ആന്ദ്രാദെ എന്ന 17-കാരിയാണ് കാണികളെ കൈയിലെടുത്തത്. ബിയോൺസിന്റെ ഗാനങ്ങൾക്കൊപ്പം ചുവടുവച്ച റെബേക്ക തന്റെ കഴിവ് മുഴുവൻ പുറത്തെടുത്ത പ്രകടനമാണ് നാട്ടുകാർക്കുമുന്നിൽ കാഴ്ചവച്ചത്. പരിക്കുമൂലം സുപ്രധാന മത്സരങ്ങൾ പലതും നഷ്ടമായ താരമാണ് റെബേക്ക. എന്നാൽ, സ്വന്തം നാട്ടുകാർക്ക് മുന്നിൽ ആദ്യ ഒളിമ്പിക്‌സിൽ പങ്കെടുക്കാനായതിന്റെ സന്തോഷം തന്റെ പ്രകടനമികവിലൂടെ ഈ പെൺകുട്ടി തെളിയിച്ചു. റെബേക്കയുടെ ഓരോ ചുവടുകളെയും ഹർഷാരവത്തോടെയാണ് കാണികൾ സ്വീകരിച്ചതും. നൃത്തത്തിന്റെ മികവുകൊണ്ടുമാത്രമല്ല, ഫൈനലിൽ എതിരാളികൾക്ക് ശക്തമായ വെല്ലുവിളി തീർക്കുമെന്ന് തെളിയിച്ചുകൊണ്ടാണ് റെബേക്ക കളം വിട്ടത്. ഓൾറൗണ്ട് വിഭാഗത്തിൽ നാലാമതെത്തി ഫൈനലിലേക്ക് യോഗ്
ആർട്ടിസ്റ്റിക് ജിംനാസ്റ്റിക്‌സ് കാണികളുടെ മനംകവരുന്ന കായിക വിനോദമാണ്. അഭ്യാസമുറകൾക്കൊപ്പം നൃത്തച്ചുവടുകൾകൂടിയാകുമ്പോൾ അതിന് ചാരുതയേറും. റിയോയിൽ ആർട്ടിസ്റ്റിക് ജിംനാസ്റ്റിക്‌സിൽ കാണികളുടെ കൈയടിയേറെ നേടിയത് നാട്ടുകാരി കൂടിയായ ഒരു 17-കാരിയാണ്.
ഫ്‌ളോർ എക്‌സർസൈസ് വിഭാഗത്തിൽ മത്സരിച്ച റെബേക്ക ആന്ദ്രാദെ എന്ന 17-കാരിയാണ് കാണികളെ കൈയിലെടുത്തത്. ബിയോൺസിന്റെ ഗാനങ്ങൾക്കൊപ്പം ചുവടുവച്ച റെബേക്ക തന്റെ കഴിവ് മുഴുവൻ പുറത്തെടുത്ത പ്രകടനമാണ് നാട്ടുകാർക്കുമുന്നിൽ കാഴ്ചവച്ചത്.
പരിക്കുമൂലം സുപ്രധാന മത്സരങ്ങൾ പലതും നഷ്ടമായ താരമാണ് റെബേക്ക. എന്നാൽ, സ്വന്തം നാട്ടുകാർക്ക് മുന്നിൽ ആദ്യ ഒളിമ്പിക്‌സിൽ പങ്കെടുക്കാനായതിന്റെ സന്തോഷം തന്റെ പ്രകടനമികവിലൂടെ ഈ പെൺകുട്ടി തെളിയിച്ചു. റെബേക്കയുടെ ഓരോ ചുവടുകളെയും ഹർഷാരവത്തോടെയാണ് കാണികൾ സ്വീകരിച്ചതും.
നൃത്തത്തിന്റെ മികവുകൊണ്ടുമാത്രമല്ല, ഫൈനലിൽ എതിരാളികൾക്ക് ശക്തമായ വെല്ലുവിളി തീർക്കുമെന്ന് തെളിയിച്ചുകൊണ്ടാണ് റെബേക്ക കളം വിട്ടത്. ഓൾറൗണ്ട് വിഭാഗത്തിൽ നാലാമതെത്തി ഫൈനലിലേക്ക് യോഗ്യത നേടിയ റെബേക്ക വോൾട്ടിലും മികച്ച പ്രകടനമാണ് നടത്തിയത്.