- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമ്പെയ്ത്തിൽ ഇന്ത്യക്കു പ്രതീക്ഷാനിർഭര തുടക്കം; റാങ്കിങ്ങിൽ പുരുഷവിഭാഗത്തിൽ അതാനു ദാസ് അഞ്ചാമത്
റിയോ ഡി ജനീറോ: ഒളിമ്പിക്സ് അമ്പെയ്ത്ത് റാങ്കിങ് റൗണ്ടിൽ പുരുഷ വിഭാഗത്തിൽ അതാനു ദാസ് അഞ്ചാം സ്ഥാനത്ത്. 64 താരങ്ങൾ മത്സരിച്ചതിൽ നിന്നാണ് അതാനു ദാസ് അഞ്ചാം സ്ഥാനത്ത് എത്തിയത്. ഈയിനത്തിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയാണ് അതാനു. അടുത്ത റൗണ്ടിൽ നേപ്പാളി താരവുമായാണു അതാനുവിന്റെ മത്സരം. റാങ്കിങ്ങിൽ അതാനുവിനേക്കാൾ പിന്നിലാണു നേപ്പാളി താരം. ഇനിയുള്ളതു എലിമിനേഷൻ റൗണ്ടാണ്. വനിതാ വിഭാഗത്തിൽ ബോംബെയ്ല ദേവി ലെയ്ഷറാമും ലക്ഷ്മി റാണി മാഞ്ചിയും ദീപികാ കുമാരിയുമാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിക്കുക. ദക്ഷിണ കൊറിയ, യുഎസ്എ, റഷ്യ രാജ്യങ്ങളിൽ നിന്നുള്ള താരങ്ങളായിരിക്കും ഇന്ത്യക്ക് വെല്ലുവിളിയുയർത്തുക. ഇത്തവണ അമ്പെയ്ത്തിൽ ഇന്ത്യ മെഡൽ പ്രതീക്ഷയിലാണ്.
റിയോ ഡി ജനീറോ: ഒളിമ്പിക്സ് അമ്പെയ്ത്ത് റാങ്കിങ് റൗണ്ടിൽ പുരുഷ വിഭാഗത്തിൽ അതാനു ദാസ് അഞ്ചാം സ്ഥാനത്ത്. 64 താരങ്ങൾ മത്സരിച്ചതിൽ നിന്നാണ് അതാനു ദാസ് അഞ്ചാം സ്ഥാനത്ത് എത്തിയത്.
ഈയിനത്തിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയാണ് അതാനു. അടുത്ത റൗണ്ടിൽ നേപ്പാളി താരവുമായാണു അതാനുവിന്റെ മത്സരം. റാങ്കിങ്ങിൽ അതാനുവിനേക്കാൾ പിന്നിലാണു നേപ്പാളി താരം. ഇനിയുള്ളതു എലിമിനേഷൻ റൗണ്ടാണ്.
വനിതാ വിഭാഗത്തിൽ ബോംബെയ്ല ദേവി ലെയ്ഷറാമും ലക്ഷ്മി റാണി മാഞ്ചിയും ദീപികാ കുമാരിയുമാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിക്കുക. ദക്ഷിണ കൊറിയ, യുഎസ്എ, റഷ്യ രാജ്യങ്ങളിൽ നിന്നുള്ള താരങ്ങളായിരിക്കും ഇന്ത്യക്ക് വെല്ലുവിളിയുയർത്തുക. ഇത്തവണ അമ്പെയ്ത്തിൽ ഇന്ത്യ മെഡൽ പ്രതീക്ഷയിലാണ്.
Next Story