റിയോ ഡി ജനീറോ: പാരാലിമ്പിക്‌സിൽ വനിതാ ഷോട്ട്പുട്ടിൽ ഇന്ത്യക്കു വെള്ളി. ദീപ മാലിക്കാണു വെള്ളി മെഡൽ നേടിയത്. (4.61 മീറ്റർ). പാരാലിമ്പിക്‌സിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതയാണു ദീപ. റിയോ ഗെയിംസിൽ ഇന്ത്യയുടെ മൂന്നാം മെഡലാണിത്.